Malayalam Breaking News
ജാനിയെ തനിച്ചാക്കാതെ നീയും പോയെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ വയ്യെനിക്ക്…
ജാനിയെ തനിച്ചാക്കാതെ നീയും പോയെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ വയ്യെനിക്ക്…
ജാനിയെ തനിച്ചാക്കാതെ നീയും പോയെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ വയ്യെനിക്ക്…
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണം സംഗീത ലോകത്തിനും ആരാധകര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. ബാലഭാസ്‌കറുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനും ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഒടിയന്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനും ബാലഭാസ്‌കറിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്. ജാനിയെ തനിച്ചാക്കാന്‍ വയ്യാതെ നീയും പോകുമ്പോള്‍ ലക്ഷ്മിക്കായാണ് ഇനിയെന്റെ പ്രാര്‍ത്ഥനകള്‍ മുഴുവന്‍ എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ലെന്നും നീയിനിയില്ലെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ എനിക്ക് വയ്യെന്നും ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വി എ ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
എനിക്ക് വാക്കുകളില്ല ബാലു. ഉറക്കമുണര്‍ന്നത് മുതല്‍ നിന്റെ മരണവാര്‍ത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ. വര്‍ഷങ്ങളായി ഞാന്‍ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്‌കറിനെ കൂടി ഉള്‍പ്പെടുത്തി ഒരു സംഗീത നിശ മുംബൈയില്‍ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനില്‍ക്കുമെന്ന് ബച്ചന്‍ സാറിനോട് പറയാന്‍ എനിക്ക് വയ്യ.
ജാനിയെ തനിച്ചാക്കാന്‍ വയ്യാതെ നീയും പോകുമ്പോള്‍ ലക്ഷ്മിക്കായാണ് എന്റെ പ്രാര്‍ത്ഥനകള്‍ മുഴുവന്‍. ഈ ലോകത്തിലെ സകല ദൈവങ്ങളും അവര്‍ക്ക് ശക്തി പകരട്ടെ. പുത്തൂര്‍ നൃത്ത സംഗീതോത്സവ വേദിയില്‍ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങള്‍ക്കുള്ളില്‍ പൊഴിയാതെയുണ്ട്. നീ മീട്ടി നിര്‍ത്തിയ ആ വയലിന്‍ ഈണങ്ങള്‍ മാത്രമാണ് മാറോടണയ്ക്കാന്‍ ഉള്ളത്.
VA Sreekumar Menon about Blabhaskar
