Connect with us

മഹാരാജാവ് പിറന്ന് വീണ തൊട്ടിലില്‍ എന്റെ മകളും; താനും അമ്മയും ഉറങ്ങിയിരുന്നു, പാരമ്പര്യമായി കൈമാറി വന്ന തൊട്ടിലിനെ കുറിച്ച് ഉത്തര ഉണ്ണി

Malayalam

മഹാരാജാവ് പിറന്ന് വീണ തൊട്ടിലില്‍ എന്റെ മകളും; താനും അമ്മയും ഉറങ്ങിയിരുന്നു, പാരമ്പര്യമായി കൈമാറി വന്ന തൊട്ടിലിനെ കുറിച്ച് ഉത്തര ഉണ്ണി

മഹാരാജാവ് പിറന്ന് വീണ തൊട്ടിലില്‍ എന്റെ മകളും; താനും അമ്മയും ഉറങ്ങിയിരുന്നു, പാരമ്പര്യമായി കൈമാറി വന്ന തൊട്ടിലിനെ കുറിച്ച് ഉത്തര ഉണ്ണി

മലയാളികള്‍ക്ക് സുപരിചിതയാണ് ഊര്‍മ്മിള ഉണ്ണി. ഊര്‍മ്മിളയെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് താരത്തിന്റെ മകള്‍ ഉത്തര ഉണ്ണിയും. അഭിനയം കൊണ്ടും നൃത്തം കൊണ്ടുമാണ് ഉത്തര ഉണ്ണി മലയാളികളുടെ മനസ്സിലേയ്ക്ക് ചേക്കേറിയത്. മികച്ച നര്‍ത്തകിയാണ് ഉത്തര ഉണ്ണി. വവ്വാല്‍ പശങ്ക എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയായിരുന്നു ഉത്തരയുടെ ആദ്യ മലയാളസിനിമയിലെ അരങ്ങേറ്റ ചിത്രം. സിനിമയില്‍ മാത്രമല്ല പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഉത്തരയുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെയായിരുന്നു ഉത്തരയ്ക്ക് കുഞ്ഞ് ജനിച്ചത്.

ഇപ്പോഴിതാ തൊട്ടിലില്‍ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉത്തര. തൊട്ടിലിന്റെ പ്രത്യേകതയെ കുറിച്ചും ഉത്തര കുറിച്ചിട്ടുണ്ട്. പാരമ്പര്യമായി കൈമാറി കിട്ടിയ തൊട്ടിലാണ് ഇത്. മഹാരാജാവ് പോലും ഈ തൊട്ടില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അതിലാണ് മകള്‍ കിടന്നുറങ്ങുന്നതെന്നും രാജഭരണകാലത്ത് രാജകുടുംബത്തിലെ കുഞ്ഞുങ്ങളെ താരാട്ടിയുറക്കിയിരുന്നത് ഈ തൊട്ടിലിലാണെന്നും ഉത്തര കുറിച്ചു.

താനും തന്റെ അമ്മയും മുത്തച്ഛന്മാരും മുതുമുത്തച്ഛന്മാരും കൊച്ചപ്പന്‍ തമ്പുരാനും ഇതില്‍ ഉറങ്ങിയിരുന്നു. തനിക്കറിയാവുന്ന ചരിത്രം ഇത്രമാത്രമെന്നും തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാള്‍ ജനിച്ചത് തന്റെ മുത്തച്ഛന്‍ കൊച്ചപ്പന്‍ തമ്പുരാന്‍ താമസിക്കുന്ന അതേ കൊട്ടാരത്തിലാണെന്നും ഉത്തര പറയുന്നു.

എന്നാല്‍ തന്റെ മകള്‍ ഈ തൊട്ടിലിനോട് വിടപറയാന്‍ സമയമായി. അവള്‍ ഇപ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ ഉരുളാന്‍ ശ്രമിക്കുകയാണെന്നും പറക്കാന്‍ ശ്രമിക്കുന്നത് പോലെ കൈകാലുകള്‍ തൊട്ടിലിന് പുറത്തേക്ക് ഇടുകയാണെന്നും ഉത്തര പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top