Connect with us

സിദ്ദിഖുമായി നല്ല പോലെ ഉടക്കിയിട്ടുണ്ട്, വഴക്കുണ്ടാക്കി അടിച്ച് പിരിഞ്ഞു; കാവ്യയിലൊരു എഴുത്തുകാരി ഉണ്ടെന്ന് തനിക്ക് തോന്നാറുണ്ടെന്ന് ഊര്‍മിള ഉണ്ണി

Malayalam

സിദ്ദിഖുമായി നല്ല പോലെ ഉടക്കിയിട്ടുണ്ട്, വഴക്കുണ്ടാക്കി അടിച്ച് പിരിഞ്ഞു; കാവ്യയിലൊരു എഴുത്തുകാരി ഉണ്ടെന്ന് തനിക്ക് തോന്നാറുണ്ടെന്ന് ഊര്‍മിള ഉണ്ണി

സിദ്ദിഖുമായി നല്ല പോലെ ഉടക്കിയിട്ടുണ്ട്, വഴക്കുണ്ടാക്കി അടിച്ച് പിരിഞ്ഞു; കാവ്യയിലൊരു എഴുത്തുകാരി ഉണ്ടെന്ന് തനിക്ക് തോന്നാറുണ്ടെന്ന് ഊര്‍മിള ഉണ്ണി

1988ല്‍ ജി അരവിന്ദന്‍ സവിധാനം ചെയ്ത ‘മാറാട്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേയ്ക്ക് എത്തിയ നടിയാണ് ഊര്‍മിള ഉണ്ണി. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ സഹനടിയായും അമ്മയായും ഒക്കെ താരം വേഷമിട്ടു കഴിഞ്ഞു. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമുള്ള വേഷങ്ങളായിരുന്നു ഊര്‍മിള പലപ്പോഴും കൈകാര്യം ചെയ്തിരുന്നത്. അമ്മ വേഷങ്ങളിലാണ് നടിയെ കൂടുതലും പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്.

അപരിചിതന്‍ ഉള്‍പ്പെടെയുള്ള സിനിമകളില്‍ വ്യത്യസ്തമായ വേഷം ഊര്‍മിള ഉണ്ണിക്ക് ലഭിച്ചു. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയും എഴുത്തുകാരിയുമാണ് ഊര്‍മിള. ഇന്ന് ഹണി റോസാണ് ഉദ്ഘാടന വേദികളിലെ താരമെങ്കില്‍ ഒരു കാലത്ത് ഊര്‍മിള ഉണ്ണിയായിരുന്നു. ഊര്‍മിള നിരവധി ഉദ്ഘാടന കര്‍മ്മങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്.

സഹനടിയായും അമ്മ നടിയായും ഒക്കെ തിളങ്ങുന്ന താരം ഇപ്പോഴും അഭിനയനൃത്ത ലോകത്ത് സജീവമാണ്. കഴിഞ്ഞ കുറേ നാളുകളായി അഭിനയ രംഗത്ത് സജീവമല്ലായിരുന്നു ഊര്‍മിള ഉണ്ണി. ഇടയ്ക്ക് മകള്‍ ഉത്തര ഉണ്ണിയും സിനിമാ രംഗത്തേയ്ക്ക് വന്നിരുന്നു. എന്നാല്‍ വിവാഹം കഴി!ഞ്ഞതോടെ ഉത്തരയും അഭിനയ രംഗം വിട്ടു. ഇതിനിടെ ഒരു പെര്‍ഫ്യൂം ബിസിനസും ഊര്‍മിള നടത്തുന്നുണ്ട്. നടി സംയുക്ത വര്‍മ്മയുടെ ചെറിയമ്മയുമാണ് ഊര്‍മിള.

ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായി മാറുന്നത്. ‘സിദ്ദിഖും ഞാനും ആദ്യമൊക്കെ നല്ല പോലെ ഉടക്കിയിട്ടുണ്ട്. വഴക്കുണ്ടാക്കുകയും അടിച്ച് പിരിഞ്ഞിട്ടുമുണ്ട്. രണ്ടോ മൂന്നോ പ്രാവശ്യം വഴക്കുണ്ടായിട്ടുണ്ട്. പക്ഷെ എന്നാലും ഞങ്ങള്‍ സുഹൃത്തുക്കളുമാണ്. ഞങ്ങളെപ്പോഴും കാണാറില്ല, വിളിക്കാറില്ല. വളരെ അപൂര്‍മായി ഒരു പാട്ട് പാടി അയക്കും. ഈ പാട്ടിന്റെ തുടക്കം പറയൂ എന്ന് പറഞ്ഞു. പഴയ പാട്ടായിരിക്കും, ആലോചിച്ച് കണ്ട് പിടിച്ച് അങ്ങോട്ട് അയക്കും’.

‘എഴുതി അയച്ചാല്‍ പോര പാടി അയക്കണം എന്ന് പറയും. പിന്നെ ആറ് മാസം കഴിഞ്ഞ് വീണ്ടുമാെരു പാട്ട് വരും. സിദ്ദിഖിനോട് സംസാരിക്കുമ്പോള്‍ നമ്മള്‍ ആരെയെങ്കിലും കുറിച്ച് അറിയാതെ പോലും കുറ്റം പറഞ്ഞിട്ടുണ്ടെങ്കില്‍ സിദ്ദിഖ് പറയും അങ്ങനെ പറയരുതെന്ന്. അവരെങ്ങനെയാണ്, അതിനെ കറക്ട് ചെയ്ത് പറയേണ്ടെന്ന് പറയും. കുറേക്കാര്യങ്ങള്‍ ശരിയാണെന്ന് തോന്നും. സ്വീകരിച്ചിട്ടുണ്ട് കുറേക്കാര്യങ്ങള്‍,’ എന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.

തന്റെ പുസ്തകം വായിച്ച് നടി കാവ്യ മാധവന്‍ പറഞ്ഞ വാക്കുകളും ഊര്‍മിള ഓര്‍ത്തു. ഓരോ ആര്‍ട്ടിക്കിളിനെക്കുറിച്ചും ആ കുട്ടി അഭിപ്രായം പറഞ്ഞു. അന്ന് കാവ്യക്കൊക്കെ നല്ല തിരക്കുളള സമയമാണ്. സിനിമയിലിങ്ങനെ തിളച്ച് നില്‍ക്കുന്ന കാലമാണ്. ആ കുട്ടി ഓരോന്നിനെക്കുറിച്ച് പറഞ്ഞപ്പോഴും എനിക്ക് സന്തോഷമായി. ആ കുട്ടിയിലൊരു എഴുത്തുകാരി ഉണ്ടെന്ന് എനിക്ക് തോന്നാറുണ്ട്, എന്നും ഊര്‍മിള ഉണ്ണികൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിവാദത്തിലകപ്പെട്ടപ്പോള്‍ നടന് ഊര്‍മിള ഉണ്ണി പിന്തുണ നല്‍കിയത് അന്ന് വിവാദമായിരുന്നു. അമ്മ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഊര്‍മിള ഉണ്ണിയായിരുന്നു. ദിലീപിന് നല്ല മനസ്സാണെന്നും ഊര്‍മിള ഉണ്ണി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ദിലീപിനെക്കുറിച്ചുള്ള ഒരോര്‍മ്മയാണ് ഊര്‍മ്മിള പങ്കുവെച്ചത്. ദിലീപിനെ ആദ്യമായി കാണുമ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ട് പോലുമില്ല. ഒരു ഹോട്ടലില്‍ വെച്ചാണ് കാണുന്നത്. അന്ന് മകള്‍ കുഞ്ഞാണ്. ഞങ്ങള്‍ പരിചയപ്പെട്ട് പിരിഞ്ഞു. ഭക്ഷണം കഴിച്ച് ബില്‍ കൊടുക്കാന്‍ പോയപ്പോഴാണ് ദിലീപ് ബില്ല് കൊടുത്തത് അറിയുന്നത്. അന്ന് പരിചയപ്പെട്ടയാളുടെ ബില്ല് കൊടുത്ത് പോവണമെങ്കില്‍ ദിലീപിന്റെ നല്ല മനസ്സാണതെന്നും ഊര്‍മിള പറഞ്ഞു. ഒരുപാട് പേരെ സഹായിക്കുന്ന വ്യക്തിയാണ് ദിലീപെന്നും ഊര്‍മിള പറഞ്ഞു.

അതേസമയം, വിവാദങ്ങള്‍ കാരണം ഏറെ നാളായി സിനിമാ രംഗത്ത് സജീവമല്ലായിരുന്നു ദിലീപ്. ഇപ്പോള്‍ വീണ്ടും സജീവമാകാനാെരുങ്ങുകയാണ്. പറക്കും പപ്പന്‍, ബാന്ദ്ര, വോയിസ് ഓഫ് സത്യനാഥന്‍ എന്നീ സിനിമകളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഇതിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര എന്നിവയാണ് ഷൂട്ട് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ സ്‌റ്റേജിലുള്ളവ. മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ബാന്ദ്ര പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയുള്ള സിനിമയാണ്. ചിത്രത്തില്‍ തമന്നയാണ് നായിക. നടിയുടെ ആദ്യ മലയാള സിനിമയുമാണ് ബാന്ദ്ര.

മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 2021ല്‍ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ദിലീപ് ചിത്രം.

നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് 2022ല്‍ പുറത്തിറങ്ങിയ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയും തുടര്‍ന്ന് ദിലീപിന്റെതായി ഒരു ചിത്രവും 2022ല്‍ റിലീസ് ചെയ്തിരുന്നില്ല.

More in Malayalam

Trending

Recent

To Top