Connect with us

ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലി; ഭാരതത്തോടൊപ്പം കേരളവും കാവി പുതിപ്പിക്കും; സുരേഷ് ഗോപി

Malayalam

ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലി; ഭാരതത്തോടൊപ്പം കേരളവും കാവി പുതിപ്പിക്കും; സുരേഷ് ഗോപി

ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലി; ഭാരതത്തോടൊപ്പം കേരളവും കാവി പുതിപ്പിക്കും; സുരേഷ് ഗോപി

അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയക്കൊടു പാറിച്ചത് ബിജെപിയായിരുന്നു. ഇത് ബിജെപി പ്രവര്‍ത്തകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. ബിജെപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരായ നടന്മാര്‍ കൃഷ്ണകുമാര്‍, സുരേഷ് ഗോപി എന്നിവരാണ് ഇപ്പോള്‍ ബിജെപിയുടെ വിജയത്തില്‍ സന്തോഷം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി നേടിയ വിജയം ഭാവിയുടെ ശംഖൊലിയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തേരോട്ടമാണിത്. ഭാരതത്തോടൊപ്പം കേരളവും മാറുമെന്നും സുരേഷ് ഗോപി സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു. കൃഷ്ണകുമാറും സോഷ്യല്‍മീഡിയയിലൂടെയായിരുന്നു സന്തോഷം പങ്കുവെച്ചത്.

2024ല്‍ ഭാരതം എങ്ങോട്ടെന്ന കാര്യം വളരെ സ്പഷ്ടമാണ്. കേരളവും കാവി പുതിപ്പിക്കുന്ന സമയം അടുത്തുവരുന്നുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മോഡിയുടെ ഉറപ്പാണ് ഭാരത്തിന്റെ കരുത്തെന്നും മോഡി ദുശ്ശകുനമല്ല, ഭാരത്തിന്റെ ഐശ്വര്യമാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.

മോഡി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളാണ് മൂന്നുസംസ്ഥാനങ്ങളിലെ മിന്നും വിജയത്തിന് കാരണം. മോഡിക്ക് വോട്ടുചെയ്യുന്നവരെല്ലാം വര്‍ഗീയവാദികളാണെന്ന പ്രചാരണം കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ടിന്റെ തരംതാണ രാഷ്ട്രീയമാണെന്നും അത് കേരളജനത തിരിച്ചറിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending