Connect with us

സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യവുമായി വന്നപ്പോള്‍ വാങ്ങിയ ആള്‍ക്കാരാണ് തന്റെ പരസ്യം കണ്ട് ട്രോളുകളുമായി വന്നത്, സച്ചിന്‍ ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റില്‍ വലിയ ആളായത്; ഊര്‍മ്മിള ഉണ്ണി

News

സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യവുമായി വന്നപ്പോള്‍ വാങ്ങിയ ആള്‍ക്കാരാണ് തന്റെ പരസ്യം കണ്ട് ട്രോളുകളുമായി വന്നത്, സച്ചിന്‍ ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റില്‍ വലിയ ആളായത്; ഊര്‍മ്മിള ഉണ്ണി

സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യവുമായി വന്നപ്പോള്‍ വാങ്ങിയ ആള്‍ക്കാരാണ് തന്റെ പരസ്യം കണ്ട് ട്രോളുകളുമായി വന്നത്, സച്ചിന്‍ ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റില്‍ വലിയ ആളായത്; ഊര്‍മ്മിള ഉണ്ണി

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഊര്‍മ്മിള ഉണ്ണി. ഇപ്പോഴിതാ വലംപിരി ശംഖിന്റെ ഒരു പരസ്യത്തില്‍ അഭിനയിച്ചതിന് ശേഷമുള്ള വിവാദത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. തനിക്ക് ഒരുപാട് ട്രോളുകള്‍ വന്നിരുന്നു എന്നാണ് ഊര്‍മിള പറയുന്നത്. സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യവുമായി വന്നപ്പോള്‍ വാങ്ങിയ ആള്‍ക്കാരാണ് തന്റെ പരസ്യം കണ്ട് ട്രോളുകളുമായി വന്നത് എന്നാണ് ഊര്‍മിള പ്രതികരിക്കുന്നത്.

ട്രോളുകള്‍ ഒക്കെ കാണാറുണ്ട്. വലംപിരി ശംഖിന് തനിക്ക് എതിരെ വന്ന ട്രോളുകളും കണ്ടിരുന്നു. തന്റെ വീട്ടില്‍ ഉണ്ട് കേട്ടോ, കുറെ പഴക്കമുള്ള വലംപിരി. അമ്മൂമ്മയുടെ കൈയ്യില്‍ നിന്നും കിട്ടിയത്, വെള്ളി കെട്ടിച്ചു വച്ചിട്ടുണ്ട്. അതിനു ശേഷമാണ് താന്‍ ആ പരസ്യം ചെയ്യുന്നതും. സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യം ചെയ്യുന്നുണ്ടല്ലോ. അയാള്‍ അത് കുടിച്ചിട്ടാണോ ക്രിക്കറ്റില്‍ വലിയ ആളായത്.

താന്‍ ഒരു പാവം വലംപിരി ശംഖിന്റെ പരസ്യം ചെയ്‌തെപ്പോഴേക്കും എല്ലാവരും കൂടി തന്റെ തലയിലേക്ക് കയറി. അതിന്റെ നല്ല വശവും, ചീത്ത വശവും ഒന്നും താന്‍ ചിന്തിച്ചില്ല. തന്റെ വീട്ടിലും ഉണ്ട്, നമ്മള്‍ പൂജിച്ചിട്ടുണ്ട്. അപ്പോള്‍ ഇതിന്റെ പരസ്യം വന്നു ചെയ്തു അത്രമാത്രം എന്നാണ് ഊര്‍മിള ഉണ്ണി പറയുന്നത്.

വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടി ഊര്‍മിള ഉണ്ണി. 1992ല്‍ എത്തിയ ‘സര്‍ഗം’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സീരിയലുകളിലൂടെയാണ് താരത്തിന് ഏറെ ശ്രദ്ധ ലഭിക്കുന്നത്. അമ്മ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നതായും താരം പറയുന്നുണ്ട്.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന നിരാശ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയും അമ്മൂമ്മ വേഷങ്ങളിലും ഒക്കെ വന്നതുകൊണ്ടാകാം നിറയെ ഉദ്ഘാടങ്ങള്‍ക്ക് എന്നെ വിളിക്കുമായിരുന്നു. പ്രത്യേകിച്ചും ക്ഷേത്രങ്ങളില്‍ വിലക്ക് തെളിയിക്കല്‍ ചടങ്ങുകള്‍ക്ക്. എന്നാല്‍ അമ്മ വേഷങ്ങള്‍ ചെയ്തത് തന്റെ നൃത്തത്തെ ബാധിച്ചിട്ടുണ്ടെന്നും ഊര്‍മിള വ്യക്തമാക്കി.

1988ല്‍ ജി അരവിന്ദന്‍ സവിധാനം ചെയ്ത ‘മാറാട്ടം’ എന്ന ചിത്രത്തിലൂടെയാണ് ലയാളസിനിമാലോകത്തേയ്ക്ക് ഊര്‍മിള ഉണ്ണി ചുവടുവെയ്ക്കുന്നത്. തൃശൂരില്‍ മുദ്ര എന്ന പേരില്‍ ഒരു നൃത്ത അക്കാദമി നടത്തുന്നുണ്ട്. ‘പാഞ്ചാലിക’ എന്ന ഒരു കവിതാസമാഹാരവും, ‘സിനിമയുടെ കഥ സിനിമാക്കഥ’ എന്ന പേരില്‍ ഒരു സിനിമാസാങ്കേതിക പുസ്തകവും താരത്തിന്റെതായി ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചു. അതോടൊപ്പം തന്നെ , റൊയിനാ ഗ്രെവല്‍ എഴുതിയ ‘ദി ബുക്ക് ഓഫ് ഗണേശ’ എന്ന പുസ്തകം മലയാളത്തില്‍ ‘ഗണപതി’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

Continue Reading
You may also like...

More in News

Trending