Connect with us

മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലൊക്കെ ദിലീപിന് ഭയങ്കര നല്ല മനസാണ്, മമ്മൂട്ടിയെന്ന് കേട്ടാലെ തനിക്ക് പേടിയാണ്; തുറന്ന് പറഞ്ഞ് ഊര്‍മിള ഉണ്ണി

Malayalam

മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലൊക്കെ ദിലീപിന് ഭയങ്കര നല്ല മനസാണ്, മമ്മൂട്ടിയെന്ന് കേട്ടാലെ തനിക്ക് പേടിയാണ്; തുറന്ന് പറഞ്ഞ് ഊര്‍മിള ഉണ്ണി

മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലൊക്കെ ദിലീപിന് ഭയങ്കര നല്ല മനസാണ്, മമ്മൂട്ടിയെന്ന് കേട്ടാലെ തനിക്ക് പേടിയാണ്; തുറന്ന് പറഞ്ഞ് ഊര്‍മിള ഉണ്ണി

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ഊര്‍മ്മിള ഉണ്ണി. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ സഹനടിയായും അമ്മനടിയായും ഒക്കെ താരം വേഷമിട്ടു കഴിഞ്ഞു. എംടി ഹരിഹരന്‍ ടീമിന്റെ സര്‍ഗം എന്നചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സര്‍ഗം ചിത്രം കണ്ടവരാരും ഊര്‍മ്മിള ഉണ്ണിയെ മറക്കാന്‍ ഇടയില്ല. മനോജ് കെ ജയന്‍ അവതരിപ്പിച്ച കോലോത്തെ തമ്പുരാട്ടിയായി മികച്ച പ്രകടനമാണ് ഊര്‍മ്മിള ഉണ്ണി സര്‍ഗത്തില്‍ കാഴ്ച വെച്ചത്.

പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലര്‍ത്തി കൊണ്ടു തന്നെയായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ പ്രകടനം. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഊര്‍മ്മിള ഉണ്ണി അവതരിപ്പിച്ചു.സഹനടിയായും അമ്മ നടിയായും ഒക്കെ തിളങ്ങുന്ന താരം ഇപ്പോഴും അഭിനയനൃത്ത ലോകത്ത് സജീവമാണ്. സോഷ്യല്‍ മീഡിയയിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഊര്‍മ്മിള പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ഊര്‍മിളയുടെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓരോ താരങ്ങള്‍ക്കും ഒപ്പമുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഊര്‍മിള ഉണ്ണി. മമ്മൂട്ടിയെ തനിക്ക് പേടിയാണെന്നും പേര് കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ വരുമെന്നുമാണ് നടി പറയുന്നത്.

മനോജ് കെ ജയന്‍ എന്നെ ‘അമ്മേ അനുപമേ’ എന്നാണ് വിളിക്കുക. അനുപമയായ അമ്മ എന്നാണ് അതിനര്‍ത്ഥം. അത്രയും സുന്ദരിയായ അമ്മ എന്നൊക്കെയാണ് അര്‍ത്ഥം. മനോജിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് അതാണ് ഓര്‍മ്മ വരുക. സര്‍ഗ്ഗത്തില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ ഉള്ളതാണ് ആ വിളി. എനിക്ക് എന്തൊരു ഓമനത്തമായിരുന്നു അവരോടൊക്കെ എന്നാണ് ഊര്‍മ്മിള ഉണ്ണി പറഞ്ഞത്. രണ്ടാമതായി കൊച്ചിന്‍ ഹനീഫയെ കുറിച്ചായിരുന്നു ചോദ്യം.

സെറ്റില്‍ താന്‍ തമാശകള്‍ പറഞ്ഞാല്‍ ഹനീഫിക്ക അത് വിലക്കുമെന്നാണ് ഊര്‍മിള ഉണ്ണി പറഞ്ഞത്. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനൊക്കെ ഞങ്ങളെ പോലെ ഓരോരുത്തരുണ്ട്. ഊര്‍മിള തമ്പുരാട്ടി ഇങ്ങനെയൊന്നും പറയരുത്. കാര്യ ഗൗരവമുള്ള കാര്യങ്ങള്‍ മാത്രം സംസാരിച്ചാല്‍ മതി. വെറുതെ തമാശ പറഞ്ഞ് ചളമാക്കരുത് എന്ന് പറയും. അതാണ് കൊച്ചിന്‍ ഹനീഫയെ കുറിച്ചുള്ള ഓര്‍മയെന്നാണ് ഊര്‍മിള പറഞ്ഞത്.

അടുത്തത് മമ്മൂട്ടിയെ കുറിച്ചായിരുന്നു. ആ പേര് കേള്‍ക്കുമ്പോഴേ തനിക്ക് ഞെട്ടല്‍ വരുമെന്നാണ് നടി പറഞ്ഞത്. മമ്മൂട്ടിയും ഞാനും മൂന്ന് നാല് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. വളരെ ചെറിയ ഭാഗങ്ങളെ ഉണ്ടാവാറുള്ളു. മമ്മൂക്ക എന്തെങ്കിലും ചോദിച്ചാല്‍ അതിന് മറുപടി നല്‍കുക എന്നത് മാത്രമാണ്. അല്ലാതെ വലിയ ഡയലോഗുകളോ ഒന്നും ഉണ്ടാവാറില്ല. എന്നാലും അത് പോലും അഭിനയിക്കാന്‍ വരുമ്പോള്‍ വെറുതെ പേടി തോന്നും.

ആദ്യമായി ഞങ്ങള്‍ അഭിനയിച്ച സിനിമയില്‍ വന്ന് കേറിയപ്പോള്‍ തന്നെ എന്നോട് ടൈമിംഗ് തെറ്റിക്കരുത് കേട്ടോ എനിക്ക് ദേഷ്യം വരും എന്നാണ് പറഞ്ഞത്. അഭിനയിക്കാന്‍ പോലും തുടങ്ങിയിട്ടില്ല. ഡയലോഗ് പോലും അറിയില്ല. അതിനിടെ ടൈമിങ് തെറ്റിക്കരുതെന്ന് പറഞ്ഞാല്‍! എനിക്ക് അപ്പോള്‍ തന്നെ വിറ തുടങ്ങി. മമ്മൂക്കയെ പറ്റി പറയുമ്പോള്‍ അതാണ് ഓര്‍മ്മ വരുക എന്നാണ് നടി പറഞ്ഞത്.

നടന്‍ ദിലീപുമായുള്ള മറക്കാനാവാത്ത അനുഭവവും നടി പങ്കുവയ്ക്കുന്നുണ്ട്. ദിലീപുമായി എനിക്ക് ആദ്യമായിട്ടുള്ള അനുഭവം പറയാം. ഞാന്‍ ആദ്യമായി കാണുമ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ട് പോലുമില്ല. ഒരു ഹോട്ടലില്‍ വെച്ചാണ് കാണുന്നത്. അന്ന് മോള്‍ കുഞ്ഞാണ്. ഞങ്ങള്‍ കണ്ടു പരിചയപ്പെട്ടതില്‍ സന്തോഷമെന്നൊക്കെ പറഞ്ഞു പിരിഞ്ഞു.

അതിനു ശേഷമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നത്. കഴിച്ചു കഴിഞ്ഞ് ബില്‍ ചെയ്യാന്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞത് ദിലീപ് ബില്ല് കൊടുത്തു എന്നാണ്. എനിക്ക് ഒരു പരിചയവും ഇല്ല. അപ്പോഴാണ് പരിചയപ്പെടുന്നത് തന്നെ. എന്നിട്ടും ഞങ്ങളുടെ ബില്ല് വരെ കൊടുത്തിട്ട് പോണമെങ്കില്‍ എന്ത് മനസാണ് അത്. ഞാന്‍ ഞെട്ടിപ്പോയി. അതിനു ശേഷം ഒരുപാട് സിനിമകളില്‍ ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലൊക്കെ ഭയങ്കര നല്ല മനസാണ് എന്നാണ് ഊര്‍മിള പറഞ്ഞത്.

1988ല്‍ ജി അരവിന്ദന്‍ സവിധാനം ചെയ്ത ‘മാറാട്ടം’ എന്ന ചിത്രത്തിലൂടെയാണ് ലയാളസിനിമാലോകത്തേയ്ക്ക് ഊര്‍മിള ഉണ്ണി ചുവടുവെയ്ക്കുന്നത്. തൃശൂരില്‍ മുദ്ര എന്ന പേരില്‍ ഒരു നൃത്ത അക്കാദമി  നടത്തുന്നുണ്ട്. ‘പാഞ്ചാലിക’ എന്ന ഒരു കവിതാസമാഹാരവും, ‘സിനിമയുടെ കഥ സിനിമാക്കഥ’ എന്ന പേരില്‍ ഒരു സിനിമാസാങ്കേതിക പുസ്തകവും താരത്തിന്റെതായി ഇതിനോടകം തന്നെ  പ്രസിദ്ധീകരിച്ചു.  അതോടൊപ്പം തന്നെ , റൊയിനാ ഗ്രെവല്‍ എഴുതിയ ‘ദി ബുക്ക് ഓഫ് ഗണേശ’ എന്ന പുസ്തകം മലയാളത്തില്‍ ‘ഗണപതി’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 


Continue Reading
You may also like...

More in Malayalam

Trending