Connect with us

മുമ്പന്മാരായി ഉറുഗ്വെ, രണ്ടാമൻ റഷ്യ, സൗദിക്ക് ചരിത്ര ജയം!!

News

മുമ്പന്മാരായി ഉറുഗ്വെ, രണ്ടാമൻ റഷ്യ, സൗദിക്ക് ചരിത്ര ജയം!!

മുമ്പന്മാരായി ഉറുഗ്വെ, രണ്ടാമൻ റഷ്യ, സൗദിക്ക് ചരിത്ര ജയം!!

ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാർ സുവാരസിന്റെയും കവാനിയുടെയും ഉറുഗ്വെ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഉറുഗ്വെ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇരു ടീമും നേരത്തെ തന്നെ പ്രീ ക്വാർട്ടറിൽ യോഗ്യത നേടിയിരുന്നു.
 അതേ സമയം, പുറത്തായവരുടെ പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് സൗദി അറേബ്യ ഈജിപ്തിനെ പരാജയപ്പെടുത്തി.
 ഉറുഗ്വെൻ മന്ത്രം, വിജയ മന്ത്രം
സൂപ്പർ താരങ്ങളായ ലൂയിസ് സുവാരസും (10) എഡിൻസൺ കവാനിയും ( 90) ഗോൾ നേടിയ മത്സരത്തിൽ റഷ്യയുടെ ചെറിഷേവിന്റെ (27) ഓൺ ഗോളും ഉറുഗ്വെയുടെ വിജയ മന്ത്രമായി.
ഗോളും (23) യുറഗ്വായ് വിജയത്തിന് തിളക്കമേറ്റി. റഷ്യൻ താരം സ്മോൾനിക്കോവ് 36 മിനിറ്റിൽ ചുവപ്പ്  കാർഡ് കണ്ട് പുറത്തുപോയതിനെ തുടർന്ന് 10 പേരുമായാണ് റഷ്യ കളിച്ചത്.

ഈ വിജയത്തോടെ മൂന്നു മൽസരങ്ങളും ജയിച്ച് ഒൻപതു പോയിന്റുമായാണ് ഉറുഗ്വെ ഗ്രൂപ്പു ചാംപ്യൻമാരായത്.


ഈ ലോകകപ്പിലും ഗോൾ നേടിയതോടെ തുടർച്ചയായ മൂന്നു ലോകകപ്പുകളിൽ ഗോൾ നേടുന്ന മൂന്നാമത്തെ ഉറുഗ്യെൻ താരമായി കവാനി.
ഇത് അഞ്ചാം തവണയാണ് ലോകകപ്പിൽ ഉറുഗ്വെ ഗ്രൂപ്പ് ചാമ്പ്യന്മാരാകുന്നത്. 1930, 1950, 1954, 2010 എന്നീ വർഷങ്ങളിലായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഉറുഗ്വെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറുന്നത്. ഏഴു ഗോളുകൾ നേടുകയും ചെയ്തു. 1998 ൽ അർജന്റീനയും ഇങ്ങനെ വിജയിച്ചിരുന്നു.
 
സൗദിക്കു ചരിത്ര വിജയം
1994 ലോകകപ്പിൽ ബെൽജിയത്തിനെതിരെ നേടിയ ചരിത്ര വിജയത്തിന് ശേഷം നീണ്ട 24 വർഷങ്ങൾക്കിപ്പുറം ലോകകപ്പിലെ ആദ്യ ജയം നേടി സൗദി അറേബ്യ. വിയ്യാറയൽ വിംഗർ സലീം അൽ ദസറിയാണ് ഈജിപ്തിനെതിരെ വിജയ ഗോൾ സ്കോർ ചെയ്തത്. അൽഫറാദി 45-ാം മിനിറ്റിൽ നേടിയ ഗോളിൽ സൗദി സമനില നേടി. 22-o മിനിറ്റിൽ ഈജിപ്തിനു വേണ്ടി സൂപ്പർ താരം മുഹമ്മദ് സലയാണ് ആദ്യ ഗോൾ നേടിയത്.
എസ്സാം എൽ ഹദറി
ദ ബെസ്റ്റ്
ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗോൾ കീപ്പറെന്ന ആൾ ടൈം റെക്കോർഡ് ഈജീപ്ഷ്യൻ ഗോളി എസ്സാം എൽ ഹദറിക്ക്.
1996 ൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ച ഹദറി തന്റെ നാൽപ്പത്തിയഞ്ചാം വയസ്സിലാണ് ലോകകപ്പ് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്.
Picture courtesy: www.fifa.com
Article written by Rajesh Kumar
Uruguay vs. Russia, Saudi vs. Egypt

More in News

Trending

Recent

To Top