സ്പെയിനും പോർച്ചുഗലിനും സമനില നോക്കൗട്ടിൽ സ്പെയിന് എതിരാളി ഉറുഗ്വ , പോർച്ചുഗലിന് റഷ്യ
Published on
മോസ്കോ: ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള അവസരം നഷ്ടപ്പെടുത്തി പോർച്ചുഗൽ. ഗ്രൂപ്പിൽ സ്പെയിനു താഴെ രണ്ടാമത്. പോർച്ചുഗൽ ഇറാനുമായി 1-1 സമനില പാലിച്ചപ്പോൾ സ്പെയിനിനെ മൊറോക്കോ 2 -2 സമനിലയിൽ തളച്ചു.
ഗോൾ ശരാശരിയിലാണ് സ്പെയിൻ ഒന്നാമതെത്തിയത്.ഇരു ടീമിനും അഞ്ചു പോയിന്റ് വീതമാണുള്ളത്. ഗ്രൂപ്പ് ബിയിൽ നിന്ന് മൊറോക്കോയും ഇറാനും പുറത്തായി.
പ്രീ ക്വാർട്ടറിൽ സ്പെയിൻ റഷ്യയെ നേരിടുമ്പോൾ പോർച്ചുഗലിന് എതിരാളി ഉറുഗ്വെ ആണ്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി പാഴാക്കിയതും പോർച്ചുഗലിനു തിരിച്ചടിയായി.
ലോകകപ്പിൽ ഇതു നാലാം തവണയാണ് പോർച്ചുഗൽ നോക്കൗട്ടിലെത്തുന്നത്.
45-ാം മിനിറ്റിൽ റിക്കാർഡോ ക്വരസ്മയാണ് പോർച്ചുഗലിനായി വല നിറച്ചത്
എന്നാൽ കളിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിക്കൊണ്ട് അൻസാരി ഫാർഡ് ഇറാന് സമനില സമ്മാനിച്ചു.
സ്പെയിൻ കുടുങ്ങി
സ്പാനിഷ് പടയെ ഞെട്ടിച്ച് മൊറോക്കോ ആദ്യ ഗോളടിച്ചു. ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മത്സരത്തില്‍ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് മൊറോക്കോ ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ 14ാം മിനുട്ടില്‍ ഖാലിദ് ബൗതെയ്ബാണ് മൊറോക്കോയുടെ ഗോള്‍ നേടിയത്.
എന്നാല്‍, ഇനിയെസ്റ്റയുടെ ക്ലാസ് തെളിയിച്ച പാസിലൂടെ ഇസ്‌ക്കോ സ്‌പെയിനെ ഒപ്പമെത്തിച്ചു. മെക്‌സിക്കോ പോസ്റ്റിലേക്ക് ചടുല നീക്കം നടത്തിയ ഇനിയെസ്റ്റ നല്‍കിയ മനോഹര പാസിലൂടെയാണ് ഇസ്‌ക്കോ സ്‌പെയിനിന് സമനില സമ്മാനിച്ചത്.
81-ാം മിനിറ്റിൽ എൽ നി സിരിയിലൂടെ മൊറോക്കോ വീണ്ടും മുന്നിലെത്തിയെങ്കിലും തോൽവിയെ മുന്നിൽ കണ്ട സ്പെയിൻ ഇഞ്ചുറി ടൈമിൽ അസ്പാസിലൂടെ ( 91 +) സമനില നേടി.
സ്പെയിനിന്റെ പരാജയമറിയാതെയുള്ള 23-‘ മത് മത്തരമാണിത്.
Picture courtesy: www.fifa.com
Written by Rakesh Kumar
Spain vs. Morocco, Portugal vs Iran
Continue Reading
You may also like...
Related Topics:FIFA World Cup 2018, worldcup football