Malayalam Breaking News
മുടിയൻ മുടി വെട്ടി ഡാൻസ് നിർത്തുന്നു ? മുടിയില്ലാത്ത വിഷ്ണുവിനെ ഉപ്പും മുളകിൽ കാണാൻ സാധിക്കുമെന്നു സൂചന !
മുടിയൻ മുടി വെട്ടി ഡാൻസ് നിർത്തുന്നു ? മുടിയില്ലാത്ത വിഷ്ണുവിനെ ഉപ്പും മുളകിൽ കാണാൻ സാധിക്കുമെന്നു സൂചന !
By
മിനിസ്ക്രീനിൽ ഇന്നേറ്റവും ഹിറ്റായി പോകുന്ന സീരിയൽ ആണ് ഉപ്പും മുളകും . പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള എല്ലാ ഘടകവും ഈ സീരിയലിൽ ഉണ്ട്. സീരിയലിലെ എല്ലാ താരങ്ങളെയും പ്രേക്ഷകർക്ക് സുപരിചിതവുമാണ് .
ബാലുവിന്റെയും നീലുവിന്റെയും മൂത്ത പുത്രനായ മുടിയനോട് എല്ലാവര്ക്കും വലിയ ഇഷ്ടമാണ്. മുടിയന്റെ മുടിയും ഡാൻസുമാണ് ഹിറ്റ്. മുടി വെട്ടിപ്പിക്കാനായി സകലമാന പ്രയത്നങ്ങളും നടത്തിയിരുന്നുവെങ്കിലും അതൊന്നും വിലപ്പോയില്ലായിരുന്നു. പിന്നീട് എല്ലാവരും മുടിയന്രെ താല്പര്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ബിഎസ് സി പേപ്പര്‍ എഴുതിയെടുക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു ഒരുകാലത്ത് മുടിയനെ ലച്ചു കളിയാക്കിയിരുന്നത്. എന്നാല്‍ ആരുമറിയാതെ പരീക്ഷയെഴുതി വിജയശ്രീലാളിതനായെത്തി ഞെട്ടിക്കുകയായിരുന്നു മുടിയന്. അതിന് പിന്നാലെയായാണ് ജോലിയിലേക്ക് പ്രവേശിച്ചത്. ജോലി കിട്ടിയതിന് പിന്നാലെയായി ഇനി ഡാന്‍സ് വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് മുടിയന്.
ഇതിനിടയിലാണ് ശിവയും കേശുവും തങ്ങളെ ഡാന്‍സ് പഠിപ്പിച്ച് തരുമോയെന്ന് ചോദിച്ചത്. താന്‍ വേറെ ചില കാര്യങ്ങള്‍ ആലോചിച്ച് ടെന്ഷനടിച്ചിരിക്കുവാണ് എന്നായിരുന്നു മുടിയന് പറഞ്ഞത്. തനിക്കിപ്പോള്‍ ഒരു കരിയറുണ്ടെന്നും ഈ മേഖലയിലെ ഉയര്‍ച്ചയെക്കുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്നുമായിരുന്നു മുടിയന് പറഞ്ഞത്.
ഇനി ഡാന്‍സ് പോവില്ലെന്നാണ് മുടിയന് പറയുന്നത്. ഇടയ്ക്ക് എങ്കിലും ഡാന്‍സ് ചെയ്യുന്നതും പരിപാടിക്ക് പോവുന്നതും നല്ലതെന്നാണ് കേശുവും ശിവയും പറയുന്നത്. മുടിയും ഡാന്‍സും ഇല്ലെങ്കില്‍പ്പിന്നെ ചേട്ടനെ ഒന്നിനും കൊള്ളില്ലെന്നും ഇരുവരും പറയുന്നു. എന്തായാലും മുടിയനിനി മുടി വെട്ടുമോ എന്ന് കണ്ടറിയാം .
uppum mulakum promo video
