Connect with us

ഓണ്‍ലൈനില്‍ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ട്; മുടിയൻ ചേട്ടനെ ഇടയ്ക്ക് കാണും;ഞങ്ങള്‍ ഏതെങ്കിലും റീലെടുക്കും; റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ശിവാനിയുടെ വാക്കുകൾ വൈറലാകുന്നു!!

Malayalam

ഓണ്‍ലൈനില്‍ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ട്; മുടിയൻ ചേട്ടനെ ഇടയ്ക്ക് കാണും;ഞങ്ങള്‍ ഏതെങ്കിലും റീലെടുക്കും; റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ശിവാനിയുടെ വാക്കുകൾ വൈറലാകുന്നു!!

ഓണ്‍ലൈനില്‍ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ട്; മുടിയൻ ചേട്ടനെ ഇടയ്ക്ക് കാണും;ഞങ്ങള്‍ ഏതെങ്കിലും റീലെടുക്കും; റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് ശിവാനിയുടെ വാക്കുകൾ വൈറലാകുന്നു!!

ടെലിവിഷൻ പരമ്പരകളുടെ കാര്യത്തിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഹാസ്യ പരമ്പരയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ഉപ്പും മുളകിലൂടെ വളരെ ചെറിയ കുട്ടികളായി പ്രേക്ഷകരുടെ മനംകവർന്ന താരങ്ങളായിരുന്നു കേശുവും ശിവയും. കേശുവായി അൽ സാബിത്തും ശിവയായി ശിവാനി മേനോനുമാണ് അഭിനയിച്ചിരുന്നത്.

ഉപ്പും മുളകിലും വന്ന ശേഷം മലയാളികൾകളുടെ മനസ്സുകളിൽ സ്ഥാനം പിടിക്കാൻ ഇരുവർക്കും സാധിച്ചു. ഒരു ടെലിവിഷന്‍ സീരിയല്‍ എന്നതിലുപരിയായി ഉപ്പും മുളകും കുടുംബത്തെ മലയാളികള്‍ കാണുന്നത് അവരുടെ തൊട്ടടുത്ത വീട്ടിലെ ആളുകളെ പോലെയാണ്. ഉപ്പും മുളകും കുടുംബത്തിലെ ഒരോ അംഗവും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരും സുപരിചിതരുമാണ്.

സാബിത്തിനേക്കാൾ സോഷ്യൽ മീഡിയയിൽ സജീവം ശിവാനിയാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശിവാനിയ്ക്കുണ്ട്. ഇരുവർക്കും ഇപ്പോൾ പ്രായം പതിനാറാണ്. ഒരു ലോക്കൽ ചാനലിൽ കിലുക്കാംപെട്ടി എന്ന ഷോയിൽ കുട്ടി അവതാരകയായിട്ടായിരുന്നു ശിവാനിയുടെ കരിയർ ആരംഭിച്ചത്.

അതിനുശേഷം 2015-ലാണ് ഉപ്പും മുളകിലേക്കും ശിവാനിയുടെ വരവ്. എന്നാൽ റാണിയെന്ന ചിത്രത്തിലൂടെ ശിവാനി ആദ്യമായി കേന്ദ്രകഥാപാത്രമാകുന്നു എന്ന വാർത്ത വന്നിരുന്നു. ഉപ്പും മുളകിലും അച്ഛനായി എത്തുന്ന ബിജു സോപാനം തന്നെയാണ് സിനിമയിലും ശിവയുടെ അച്ഛനായി എത്തുന്നത്. ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിസാമുദ്ദീൻ നാസർ ആണ് സംവിധാനം.

എന്നാലിപ്പോൾ ഒരു അഭിമുഖത്തിൽ ശിവാനി പറഞ്ഞ വാക്കുളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെകുറിച്ചായിരുന്നു ശിവാനി പറഞ്ഞത്. ഗൂഗിളില്‍ തന്നെക്കുറിച്ച് ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ശിവാനി. കറന്റ്ലി സിംഗിള്‍, നോട്ട് റെഡി ടു മിംഗിള്‍. കാരണം അമ്മ വീട്ടില്‍ കേറ്റൂല ഗായ്സ് എന്നാണ് ശിവാനി പറയുന്നത്.

അതേസമയം, ഓണ്‍ലൈനില്‍ പ്രൊപ്പോസലൊക്കെ കിട്ടാറുണ്ടെന്നും ശിവാനി പറഞ്ഞു. ചക്കരമോളേ, പഞ്ചാരക്കുട്ടി എന്നൊക്കെ പറയും. ഞാന്‍ പക്ഷെ താങ്ക്യു ചേട്ടാ, ഇപ്പോള്‍ താല്‍പര്യമില്ല പിന്നെ നോക്കാം എന്ന് പറഞ്ഞ് വിടും. എന്റെ കാര്യം നോക്കാനെ എനിക്ക് സമയമില്ല. പിന്നെയാണ് വേറെ ഒരാളുടെ കാര്യം എന്നാണ് ശിവാനി പറയുന്നത്.

എല്ലാവര്‍ക്കും സ്നേഹം വേണം. തല്‍ക്കാലം ഇപ്പോള്‍ എന്റെ മാതാപിതാക്കള്‍ നന്നായി തരുന്നുണ്ട്. അതുപോരാ എന്നല്ല, എപ്പോഴെങ്കിലും വേറെ ഒരാളുടെ കൂടെ വേണമെന്ന് തോന്നിയാല്‍ ആവാം. ഇപ്പോള്‍ ഞാന്‍ വളരെ നന്നായിട്ടാണ് പോകുന്നത്. തിരക്കുള്ള ഷെഡ്യൂളാണ്. അപ്പോള്‍ വേറൊരു കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കണം എന്ന് ചിന്തയില്ല. പതിനാറ് വയസേ ആയിട്ടുള്ളൂ, പത്ത് പതിനഞ്ച് വര്‍ഷം കൂടെയില്ലേ അതിനൊക്കെ എന്നും താരം ചോദിക്കാറുണ്ട്.

ഈയ്യടുത്ത് പരമ്പരയില്‍ വിഷ്ണുവായി എത്തുന്ന ഋഷി പിന്മാറിയിരുന്നു. പിന്നാലെ ഋഷി നടത്തിയ പ്രതികരണവും വൈറലായിരുന്നു. ഋഷിയെക്കുറിച്ചും അഭിമുഖത്തില്‍ ശിവാനി സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ ഇടയ്ക്ക് കാണാറുണ്ടെന്നും റീലൊക്കെ എടുക്കും സംസാരിക്കും എന്നും താരം പറഞ്ഞു. പരിപാടിയ്ക്ക് അകത്ത് നടക്കുന്നതൊക്കെ അവരും ചാനലും തമ്മിലുള്ളത്.

പുറത്ത് ഞങ്ങള്‍ ചേട്ടനും അനിയത്തിയുമാണ്. ചേട്ടനടക്കം എല്ലാവരും എന്നേയും പാറുവിനേയും ഒരുപോലെയാണ് കാണുന്നത്. തീരെ പക്വതയില്ലാത്ത, കുട്ടിത്തമുള്ളയാളായിട്ടാണ്. ശരിക്കും അങ്ങനെ തന്നെയാണ്. അങ്ങനെയുള്ള വലിയ കാര്യങ്ങളൊന്നും ഞാന്‍ സംസാരിക്കാന്‍ പോകാറില്ല. ആരും എന്റെയടുത്തും വരാറില്ല. ചേട്ടന്‍ വന്നപ്പോഴുള്ള ആ കൊച്ചുകുട്ടിയോടെന്ന് പോലെ തന്നെയാണ് എന്നെ ഇപ്പോഴും കാണുന്നത് എന്നാണ് ശിവാനി പറയുന്നത്.

പിന്നെ വന്നാലും ഞങ്ങള്‍ ഏതെങ്കിലും റീലെടുക്കും അപ്പോള്‍ തന്നെ പ്രാക്ടീസ് തുടങ്ങും. അങ്ങനെയാണ് എന്നും ശിവാനി പറയുന്നു. അതേസമയം, എന്റെ ജീവിതത്തില്‍ ഒരു കാര്യവും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ചെറിയ പ്രായം മുതലേ ആങ്കറിങ് ചെയ്യുമായിരുന്നു. അതുവഴിയാണ് ഉപ്പും മുളകും ഷോയിലേക്ക് എത്തുന്നത് എന്നും ശിവാനി പറയുന്നുണ്ട്. അന്ന് എനിക്ക് എട്ട് വയസ്സാണ്. ഒരാഴ്ചത്തേക്ക് എന്ന് പറഞ്ഞ് തുടങ്ങിയ ഷോ ഇപ്പോള്‍ എട്ട് വര്‍ഷം പിന്നിട്ട് നില്‍ക്കുന്നു. കണ്ണടച്ചു തുറക്കുമ്പോഴേക്കും എട്ട് വര്‍ഷം പോയി എന്നും താരം പറയുന്നു.

കൂടാതെ തന്റെ ജീവിതത്തിലെ ആദ്യ സൂപ്പർ ഹീറോ അമ്മ ആണെന്നും താരം പറയുന്നു. ഉപ്പുമുളകിന്റെ ഷൂട്ട് തുടങ്ങുമ്പോൾ അമ്മ ജോലി ചെയ്യുന്നുണ്ടായിരുന്നു. അമ്മ എത്യോപ്യൻ Airlines – ൽ ചീഫ് അക്കൗണ്ടന്റ് ആയിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങി ഒരു ഒന്നൊന്നര വർഷം ആയപ്പോഴേക്കും ഷൂട്ടിങ് തിരക്കുകളിൽ പെട്ട് ഒരുപാട് സ്ഥലങ്ങളിൽ എനിക്ക് പോകേണ്ടതായി വന്നിരുന്നു. അതിനു എന്റെ കൂടെ എപ്പോഴും ഒരാൾ വേണം. അപ്പോൾ അമ്മ പറഞ്ഞു ഞാൻ ജോലി രാജിവയ്ക്കാം എന്ന്. അന്ന് മുതൽ ഇന്ന് വരെ എന്റെ കൂടെ നിന്ന ഏറ്റവും വലിയ സൂപ്പർ വുമൺ ആണ് എന്റെ അമ്മ എന്നും ശിവാനി മുൻപൊരിക്കൽ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top