Connect with us

അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല; വിഷ്ണു മഞ്ചു

Malayalam

അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല; വിഷ്ണു മഞ്ചു

അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല; വിഷ്ണു മഞ്ചു

വിഷ്ണു മഞ്ചുവിനെ കേന്ദ്രകഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ വിഷ്ണു മഞ്ജു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാൻ ഇന്ത്യൻ ചിത്രം കൂടിയായ ‘കണ്ണപ്പ’യിൽ മോഹൻലാൽ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്നാണ് വിഷ്ണു മഞ്ചു പറയുന്നത്.

കിരാത എന്ന കാമിയോ റോളിലാണ് മോഹൻലാൽ വേഷമിടുന്നത്. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമയിൽ അഭിനയിക്കേണ്ട കാര്യമില്ല. എന്നാൽ തന്റെ പിതാവ് നടൻ മോഹൻ ബാബുവിനോടുള്ള സൗഹൃദവും സ്‌നേഹവും കൊണ്ടാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നാണ് വിഷ്ണു പറയുന്നത്.

ലാൽ സാറിന്റെ കോസ്റ്റ്യൂം ഞങ്ങൾ സ്‌കെച്ച് ചെയ്ത് അയച്ചു. അത് കഴിഞ്ഞ് അദ്ദേഹമാണ് അതൊക്കെ ഇംപ്രവൈസ് ചെയ്തത്. ഇന്ന് ഈ ദിവസം വരെ അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ല. എന്റെ അച്ഛനോടുള്ള സ്‌നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്. ന്യൂസിലാൻഡിൽ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോൾ എപ്പോഴാണ് ഞാൻ അവിടെ വരേണ്ടതെന്ന് ചോദിച്ചു.

എന്റെ ടിക്കറ്റ് ഞാൻ എടുത്തുകൊള്ളാം എന്ന് വരെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല. എന്റെ സഹോദരൻ പ്രഭാസിന്റെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത് എന്നുമാണ് വിഷ്ണു മഞ്ചു പറയുന്നത്. മോഹൻലാലിനൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്.

പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ശിവനായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നത്.കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ, ബ്രഹ്‌മാനന്ദം, മധൂ, ദേവരാജ്, അർപ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്‌കരൻ, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഹോളിവുഡ് ചായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് കണ്ണപ്പക്കായി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ എഡിറ്റർ- ആന്റണി ഗോൺസാൽവസ്.മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിൻറെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിൻറെ ഏഴുവർഷത്തെ മുന്നൊരുക്കങ്ങൾക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.

മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമാണം. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് മോഹൻലാൽ. മോഹൻലാലിന്റേതായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും.

ചിത്രത്തിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുൺ മൂർത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോൾ ആവേശഭരിതനായെന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും ചർച്ചയായി മാറിയിരുന്നു. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കുകൾ നേരത്തെ ശ്രദ്ധയാകർഷിച്ചിരുന്നു. സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രത്തിലും മോഹൻലാൽ ജോയിൻ ചെയ്തിട്ടുണ്ട്.

ണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് ആരഭിക്കുന്നത്. അഖിൽ സത്യന്റെ കഥയ്‌ക്ക് സോനു ടിപിയാണ് തിരക്കഥയൊരുക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച, സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്.

More in Malayalam

Trending

Recent

To Top