Malayalam
ഉപ്പും മുളകില്‍ ലച്ചുവിനെപ്പോലെ തന്നെ പൂജയും; പുതിയ ചിത്രങ്ങൾ വൈറലാകുന്നു
ഉപ്പും മുളകില്‍ ലച്ചുവിനെപ്പോലെ തന്നെ പൂജയും; പുതിയ ചിത്രങ്ങൾ വൈറലാകുന്നു
പാറമട വീട്ടിലെ അതിഥിയായി പൂജ ജയറാം എന്ന കഥാപാത്രവുമായിട്ടായിരുന്നു അശ്വതി നായര്‍ എന്ന കൊച്ചിക്കാരി ഉപ്പും മുളകിലേക്ക് എത്തിയത്. പരമ്പരയിൽ നിന്ന് ലച്ചുവിന്റെ പിന്മാറ്റത്തോടെയായിരുന്നു പൂജ എത്തിയത്. അതോടെ ലച്ചുവിന് പകരമായാണോ പൂജ എത്തിയതെന്നായിരുന്നു തുടക്കത്തിലെ സംശയം
ലച്ചുവിന് പകരമെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നുവെങ്കിലും അത്തരമൊരു വരവായിരുന്നില്ല പൂജയുടേത്. താന്‍ ലച്ചുവിന് പകരമല്ല പൂജ ജയറാമായാണ് എത്തിയതെന്നും അശ്വതി പറഞ്ഞിരുന്നു. മോഡലിംഗിലും ആങ്കറിലുമൊക്കെയായി സജീവമായ അശ്വതിക്ക് ലച്ചുവിനെക്കാൾ ആരാധകരേറെയാണെന്ന് ഇതിനിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞിരിക്കുന്നു
സാരിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തി അടുത്തിടെ അശ്വതി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ
ജീന്‍സും ടോപ്പും അണിഞ്ഞും ഷോര്‍ട്‌സ് അണിഞ്ഞുള്ള ചിത്രങ്ങളുമൊക്കെയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്രൈഡല്‍ ഫോട്ടോ ഷൂട്ട് നടത്തിയും താരമെത്തിയിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ നമ്പര്‍ കൂടിയെന്നും അശ്വതി പറഞ്ഞിരുന്നു. ജൂഹിയെപ്പോലെ തന്നെ അശ്വതിയും ഫാഷന്‍ പ്രേമിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്
രാജകീയ പ്രൗഢിയിൽ, അതിനേക്കാളേറെ മനോഹരമായ ഒരു ക്യാപ്ഷൻ നൽകിക്കൊണ്ടാണ് അശ്വതി ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു
ലഭിച്ചത് . ഒരിക്കലും തല കുനിക്കരുത്. എല്ലായ്പ്പോഴും അത് ഉയർത്തിപ്പിടിക്കുക. ലോകത്തെ നേരെ നോക്കി കാണുക”, എന്ന ക്യാപ്ഷൻ ആണ് അശ്വതി ചിത്രത്തിന് നൽകിയത്
അഭിനേത്രി എന്ന നിലയിൽ ഉയരും മുൻപേ തന്നെ വീഡിയോ ജോക്കി ആയും താരം മിനി സ്‌ക്രീനിൽ നിറഞ്ഞിരുന്നു. അഭിനയം പോരാ എന്ന് പറയുന്നവർ ഉണ്ടെങ്കിലും താരത്തെ ആരാധിക്കുന്ന നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇൻസ്റ്റയിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയത് അതിന്റെ സൂചനയാണ്