ഉപ്പും മുകളിലെ മക്കളും എനിക്ക് സ്വന്തം മക്കളെ പോലെയാണ്, അവരെ വഴക്ക് പറയാറും ശാസിക്കാറുമൊക്കെയുണ്ട് ; നിഷ
ഉപ്പും മുളകും എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു പരമ്പരയല്ല. തങ്ങളുടെ തൊട്ടടുത്ത വീട്ടിലുള്ളവരോ തങ്ങളുടെ ബന്ധുക്കളോ ഒക്കെയാണ്. ഓണ്‍ സ്‌ക്രീനില്‍ അഭിനയിക്കുന്നതിന് പകരം ജീവിക്കുന്നവരാണ് ഉപ്പും മുളകും കുടുംബം. നിഷ സാരംഗ് പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് ഉപ്പും മുളകും എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെയാണ്. നിഷ എന്ന പേരിനേക്കാൾ ഉപ്പും മുളകിലെ നീലു ആയിട്ടാകും പ്രേക്ഷകർ താരത്തെ തിരിച്ചറിയുന്നതും. അത്രമേൽ ജനപ്രീതി നേടിയെടുത്തവരാണ് പരമ്പരയിലെ ഓരോരുത്തരും. തൊട്ടടുത്ത വീട്ടിലുള്ളവരെ പോലെയും ബന്ധുക്കളെ പോലെയുമൊക്കെയാണ് മലയാളികൾ ഉപ്പും മുളകും കുടുംബത്തെ കാണുന്നത്.
താരങ്ങൾക്കിടയിലെ ബന്ധവും അത്തരത്തിലൊന്നാണ്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ഉപ്പും മുളകിലെ താരങ്ങൾ. വര്‍ഷങ്ങളോളം ഒരു കുടുംബമായി ജീവിച്ച് അഭിനയിക്കുന്ന ഇവര്‍ക്കിടയില്‍ വളരെ ശക്തമായ ആത്മബന്ധമുണ്ട്. അഭിമുഖങ്ങളിലും മറ്റും താരങ്ങള്‍ പരസ്പരം കാണിക്കുന്ന സ്‌നേഹവും കരുതലുമൊക്കെ പരമ്പരയ്ക്ക് പുറമെയുള്ള ഇവരുടെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
ഇപ്പോഴിതാ ഉപ്പും മുളകിലെ തന്റെ മക്കളെ കുറിച്ച് നിഷ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഉപ്പും മുളകും പരമ്പരയില്‍ തങ്ങൾ എല്ലാവരും കുടുംബം പോലെയാണെന്നും, തന്റെ മക്കളെ പോലെ തന്നെയാണ് അവരെ എല്ലാവരെയും കാണുന്നതെന്നും നിഷ സാരംഗ് പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഉപ്പും മുകളിലെ മക്കളും എനിക്ക് സ്വന്തം മക്കളെ പോലെയാണ്. അവരെ വഴക്ക് പറയാറും ശാസിക്കാറുമൊക്കെയുണ്ട്. പക്ഷെ സ്വന്തം മക്കളെ വഴക്ക് പറയുന്നത് പോലെ പറയാറില്ല. അവിടെ എത്രയായാലും ഒരു നിയന്ത്രണം ഉണ്ടാവുമല്ലോ. പിന്നെ വലുതായപ്പോൾ അവർക്കെല്ലാം അതിന്റെതായ മാറ്റങ്ങളുണ്ട്. വളരുമ്പോള്‍ സ്വന്തം മക്കള്‍ക്കായാലും ചില മാറ്റങ്ങളുണ്ടാവും. ചിലത് നമ്മളോട് മറച്ചുവയ്ക്കും. അത് പോലെ തന്നെയാണ് ഉപ്പും മുളകിലെ മക്കളും. എന്നാൽ അവര്‍ക്കാര്‍ക്കും വലിയ മാറ്റം വന്നതായോ, എന്നോടുള്ള സ്‌നേഹം കുറഞ്ഞതായോ തോന്നിയിട്ടില്ല’, നിഷ സാരംഗ് പറഞ്ഞു.
അതേസമയം പരമ്പരയിലെ ചില മാറ്റങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോടും നിഷ പ്രതികരിച്ചു. പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്ന ഋഷി പിന്മാറിയത് വലിയ വാർത്തയായിരുന്നു. എന്നാൽ മുടിയന്‍ എവിടെ പോയി, എന്തു ചെയ്തു എന്ന ഡയലോഗുകള്‍ ഒന്നും പരമ്പരയില്‍ പറയുന്നില്ലല്ലോ, അതെന്തുകൊണ്ടാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ‘ഞങ്ങള്‍ക്ക് തരുന്ന ഡയലോഗ് മാത്രമേ പറയാന്‍ പറ്റൂ’ എന്നായിരുന്നു നിഷയുടെ മറുപടി.
ഇപ്പോള്‍ ഉപ്പു മുളകും പഴയതു പോലെയല്ലല്ലോ എന്ന് ചോദിച്ചപ്പോള്‍, ഞാനല്ല ഉപ്പും മുളകും സീരിയലിന്റെ കഥയും തിരക്കഥയും എഴുതുന്നത്. അതുകൊണ്ട് എനിക്ക് പ്രതികരിക്കാന്‍ കഴിയില്ല എന്നും നിഷ പ്രതികരിച്ചു. അതേസമയം ഷോയില്‍ ലച്ചുവിന്റെ ഭര്‍ത്താവായി എത്തിയ ഡെയിന്‍ ഡേവിസിന്റെ വീണ്ടും എത്തുമോ എന്ന ചോദ്യത്തിന് അത് ഉടനെ തന്നെ ഉണ്ടാവാൻ ഇടയുണ്ടെന്ന് നിഷ പറഞ്ഞു. അത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന് നടി വ്യക്തമാക്കി.
അതേസമയം ഒരിടയ്ക്ക് ഉപ്പും മുളകും നിര്‍ത്തിവച്ചിരുന്നു. പിന്നീട് പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് പരമ്പര വീണ്ടും എത്തുകയായിരുന്നു. തിരിച്ചുവരവില്‍ പരമ്പരയിലേക്ക് പുതിയ കഥാപാത്രങ്ങളും എത്തിച്ചേര്‍ന്നു. പാര്‍വ്വതി അയ്യപ്പദാസ്, രാജേഷ് ഹെബ്ബാര്‍, സജിതാ ബേട്ടി തുടങ്ങിയവരാണ് പാരമ്പരയിലേക്ക് പുതുതായി എത്തിയത്.