Malayalam
അമ്മച്ചീ മുടി വേദനയെടുക്കുന്നു, ഒന്ന് മെല്ലെ പിന്നിക്കെട്ട്; ചിത്രവുമായി ബിനീഷ് ബാസ്റ്റിന്‍
അമ്മച്ചീ മുടി വേദനയെടുക്കുന്നു, ഒന്ന് മെല്ലെ പിന്നിക്കെട്ട്; ചിത്രവുമായി ബിനീഷ് ബാസ്റ്റിന്‍
Published on
സമൂഹമാധ്യമങ്ങളിലെ താരമായ നടൻ ബിനീഷ് ബാസ്റ്റ്യന്റെയും അമ്മയുടെയും പുതിയ ചിത്രം വൈറലാകുന്നു. തന്റെ നീളമുള്ള മുടി പിന്നിക്കെട്ടുന്ന അമ്മയുടെ ചിത്രമാണ് ബിനീഷ് പങ്കുവെച്ചത്
”ടീമേ..അമ്മയ്ക്ക് തുല്യം അമ്മ മാത്രം” എന്ന ക്യാപ്ഷനോടെയാണ് ബിനീഷിന്റെ പോസ്റ്റ്. ചിത്രത്തിന് പിന്നാലെ നിരവധി കമന്റുകളുമായി ആരാധകരും എത്തി. എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന്‍ ആവുക എന്നാണ് ഒരു കമന്റ്. പിന്നാലെ കമന്റിട്ടയാളുടെ പേര് ടാഗ് ചെയ്ത് മറുപടിയും ബിനീഷ് നല്‍കി.
നിരവധി ആരാധകരാണ് ബിനീഷിനും അമ്മയ്ക്കും ആശംസ അർപ്പിച്ച് ചിത്രത്തിനു താഴെ കമന്റുകൾ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ‘ഇതാണ് എന്റെ അമ്മച്ചി’ എന്നു പറഞ്ഞ് അമ്മയ്ക്കൊപ്പമുള്ള ചിത്രം ബിനീഷ് പങ്കു വച്ചിരുന്നു. ആ ചിത്രത്തിനും വലിയ സ്വീകരണമാണ് ലഭിച്ചത്.
Continue Reading
You may also like...
Related Topics:bineesh bastin
