അഞ്ച് മക്കളില്‍ എന്നോട് ഏറ്റവും അറ്റാച്ച്മെന്റുള്ളത് മുടിയനാണ്; അവന്‍ പോയതില്‍ നല്ല വിഷമമുണ്ട്; നിഷ
മിനിസ്‌ക്രീനിലെ ഹിറ്റ് പരമ്പരകളിൽ ഒന്നാണ് ഉപ്പും മുളകും; അത് ഒരു പരമ്പര എന്ന് പറയാൻ തന്നെ ചിലപ്പോൾ സാധിക്കുകയില്ല. കാരണം അതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകല്ല, മറിച്ചു ജീവിക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ കഥാപാത്രമായ പാറു മുതൽ മുതിർന്ന കഥാപാത്രങ്ങൾ വരെ ഒന്നിനൊന്നു മികച്ചതായിട്ടാണ് അവരുടെ അഭിനയ മികവ് കാഴ്ച വയ്ക്കുന്നത്.
ഉപ്പും മുളകിലെ ബാലുവും നീലുവും മക്കളുമൊക്കെ ജീവിതത്തിലും വളരെ അടുപ്പമുള്ളവരാണ്. വര്‍ഷങ്ങളോളം ഒരു കുടുംബമായി ജീവിച്ച് അഭിനയിക്കുന്നവര്‍. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയില്‍ വളരെ ശക്തമായ ആത്മബന്ധമുണ്ട്. അഭിമുഖങ്ങളിലും മറ്റും താരങ്ങള്‍ പരസ്പരം കാണിക്കുന്ന സ്‌നേഹവും കരുതലുമൊക്കെ പരമ്പരയ്ക്ക് പുറമെയുള്ള ഇവരുടെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഈയ്യടുത്ത് പരമ്പരയില്‍ നിന്നും ഋഷി ഈയ്യടുത്ത് പിന്മാറിയിരുന്നു. വിഷ്ണു എന്ന മുടിയനായി ഇപ്പോള്‍ ഉപ്പും മുളകില്‍ ഋഷിയില്ല. ഇപ്പോഴിതാ മുടിയനെക്കുറിച്ചുള്ള നിഷ സാരംഗിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഓണ്‍ സ്‌ക്രീന്‍ മക്കളില്‍ താനുമായി ഏറ്റവും അടുപ്പമുള്ളത് മുടിയനാണെന്നാണ് നിഷ പറയുന്നത്. പരമ്പരയിലും ഇവര്‍ തമ്മിലുള്ള കോമ്പോ ജനപ്രീയമാണ്.
ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഷ വിഷ്ണുവിനെക്കുറിച്ച് സംസാരിച്ചത്. ഉപ്പും മുളകില്‍ മക്കളായി അഭിനയിക്കുന്നവര്‍ക്കെല്ലാം എന്നോട് ഭയങ്കര സ്നേഹമാണ്. ഞാന്‍ വിഷമിച്ചൊക്കെ ഇരിക്കുകയാണെങ്കില്‍ വന്ന് ചോദിക്കും. മുടിയനും ലച്ചുവിനും കേശുവിനുമെല്ലാം എന്നോട് സ്നേഹമാണ്. പാറുവിന്റെ സ്നേഹം മാത്രം കുറച്ച് വ്യത്യാസമാണെന്നാണ് നിഷ പറയുന്നത്.
അഞ്ച് മക്കളില്‍ എന്നോട് ഏറ്റവും അറ്റാച്ച്മെന്റുള്ളത് മുടിയനാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ഉപ്പും മുളകില്‍ അമ്മ മോന്‍ എന്ന് പറഞ്ഞ് കാണിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കും അത് ഫീല്‍ ചെയ്തതെന്നാണ് നിഷ പറയുന്നത്. ബിജുച്ചേട്ടന്‍ എന്നെ എന്തെങ്കിലും പറഞ്ഞാല്‍ അച്ഛാ എന്ന് പറഞ്ഞ് അവന്‍ ചാടിവീഴും.
എന്തുവാടേ നീ എന്നെ കൊല്ലുമോ, നിന്റെ സ്വന്തം അമ്മയാണോ ഇതെന്ന് ചോദിച്ചാല്‍ ആ എന്റെ അമ്മയാണെന്നാണ് അവന്‍ പറയുകയെന്നും നിഷ പറയുന്നു.അതേസമയം ഋഷി പരമ്പരയില്‍ നിന്നും പോയതില്‍ വിഷമമുണ്ടെന്നും നിഷ പറഞ്ഞു. അവന്‍ പോയതില്‍ നല്ല വിഷമമുണ്ട്. എന്നാല്‍ പരമ്പരയിലേക്ക് മുടിയന്റെ തിരിച്ചുവരവ് ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു നിഷ നല്‍കിയ മറുപടി.ഇടയ്ക്ക് വെച്ച് ഉപ്പും മുളകും ഭയങ്കര സീരിയസായിരുന്നു.
ഇപ്പോള്‍ വീണ്ടും പഴയത് പോലെയായെന്നും നിഷ അഭിപ്രായപ്പെടുന്നുണ്ട്. പഴയ കളിയും ചിരിയുമൊക്കെ ഇനി തിരിച്ചുവരുമെന്നും നിഷ പറയുന്നു.അഭിമുഖത്തില്‍ പാറുക്കുട്ടിയും അമ്മയും നിഷയ്‌ക്കൊപ്പമുണ്ടായിരുന്നു. ആരുടെ മോളാണെന്ന് ചോദിച്ചപ്പോള്‍ നീലുവമ്മയുടെ മോളാണ് എന്നായിരുന്നു പാറുക്കുട്ടിയുടെ മറുപടി. എന്നോട് ഭയങ്കര സ്നേഹമാണ് പാറുവിന്, ഇടയ്ക്ക് ഞാന്‍ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ എന്നെ എന്താ കണ്ടില്ലേയെന്ന് ചോദിക്കും. കൈയ്യില്‍ അല്ലെങ്കില്‍ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. ഞാന്‍ വഴക്ക് പറഞ്ഞാല്‍ പറയുന്നത് അതേപടി അനുസരിക്കും. ഭയങ്കര സങ്കടമാണ് വഴക്ക് പറഞ്ഞാല്‍ എന്നും നിഷ സാരംഗ് പറയുന്നുണ്ട്.
അതേസമയം ഒരിടയ്ക്ക് ഉപ്പും മുളകും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് പരമ്പര വീണ്ടുമെത്തുകയാണ്. തിരിച്ചുവരവില്‍ പരമ്പരയിലേക്ക് പുതിയ കഥാപാത്രങ്ങളും എത്തിച്ചേര്‍ന്നു. പാര്‍വ്വതി, രാജേഷ് ഹെബ്ബാര്‍, സജിതാ ബേട്ടി തുടങ്ങിയവരും പരമ്പരയുടെ ഭാഗമായതോടെ ഉപ്പും മുളകും കൂടുതല്‍ രസകരമായി മാറിയിരിക്കുകയാണ്.
