Connect with us

ഫുട്‌ബോള്‍ മത്സരത്തില്‍ അമ്മ ടീം ട്രോഫി നേടി; ചിത്രങ്ങളുമായി ടിനി ടോം

Social Media

ഫുട്‌ബോള്‍ മത്സരത്തില്‍ അമ്മ ടീം ട്രോഫി നേടി; ചിത്രങ്ങളുമായി ടിനി ടോം

ഫുട്‌ബോള്‍ മത്സരത്തില്‍ അമ്മ ടീം ട്രോഫി നേടി; ചിത്രങ്ങളുമായി ടിനി ടോം

കേരളപ്പിറവിയോട് അനുബന്ധിച്ച് സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ താരസംഘടനായ ‘അമ്മ’യ്ക്ക് വിജയം. ടീമിന്റെ ചിത്രം പങ്കുവെച്ച് ടിനി ടോം ആണ് ഈ വാർത്ത പങ്കിട്ടത്.

‘യെസ് ടു ഫുട്‌ബോള്‍ നോ ടു ഡ്രഗ്‌സ് ‘ ക്യാമ്പയ്‌നിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ മല്‍സരത്തില്‍ അമ്മ വിജയിച്ചതിനെ കുറിച്ചാണ് ടിനി ടോം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”കേരളിപ്പിറവി ദിനമായ നവംബര്‍ 1ന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ടര്‍ഫ് കോര്‍ട്ടില്‍ വെച്ച്, സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ‘യെസ് ടു ഫുട്‌ബോള്‍ നോ ടു ഡ്രഗ്‌സ്’ എന്ന ക്യാംപെയ്‌നിന്റെ ഭാഗമായി നടത്തപ്പെട്ട ഫുട്‌ബോള്‍ മത്സരത്തില്‍ അമ്മ ടീം ട്രോഫി നേടി.”

”ഫൈനല്‍ മല്‍സരത്തില്‍ എക്‌സൈസ് ടീമിനെതിരെ എതിരില്ലാത്ത 3 ഗോളുകള്‍ നേടിക്കൊണ്ടാണ് വിജയം. സെമിഫൈനല്‍ മല്‍സരത്തില്‍ കോര്‍പ്പറേറ്റ് ടീമിനെതിരെ 4 ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു അമ്മ ടീം ഫൈനലില്‍ പ്രവേശിച്ചത്” എന്നാണ് ടിനി ടോം എഴുതിയിരിക്കുന്നത്.

സാജു നവോദയ, രാജീവ് പിള്ള, മണികണ്ഠ രാജന്‍, പ്രജോദ് കലാഭവന്‍, അര്‍ജുന്‍ നന്ദകുമാര്‍, എന്നിവര്‍ ഉള്‍പ്പെട്ട ടീമിനെ ടിനി ടോം, അന്‍സിബ, ഇടവേള ബാബു, സിദ്ദാര്‍ത്ഥ് ശിവ എന്നിവര്‍ ആണ് ടീമിനെ നയിച്ചത്.

More in Social Media

Trending