Social Media
എന്റെ പെണ്ണിനെ കൊണ്ടു പോയേ, ഞാനിത് എങ്ങിനെ സഹിയ്ക്കും; നെഞ്ചത്തടിച്ച് കരയുന്നു! പൊട്ടിചിരിപ്പിച്ച് ജിഷിന്റെ പുതിയ വീഡിയോ
എന്റെ പെണ്ണിനെ കൊണ്ടു പോയേ, ഞാനിത് എങ്ങിനെ സഹിയ്ക്കും; നെഞ്ചത്തടിച്ച് കരയുന്നു! പൊട്ടിചിരിപ്പിച്ച് ജിഷിന്റെ പുതിയ വീഡിയോ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ജിഷിന്‍ മോഹന്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജിഷിന്‍ വില്ലനായും സഹതാരമായും പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ പങ്കുവെയ്ക്കുന്ന കുറിപ്പുകളെല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ സീരിയലില്‍ ഭാര്യയായി അഭിനയിക്കുന്ന നടിയുടെ കല്യാണം, ചേട്ടന്റെ സ്ഥാനത്ത് നിന്ന് നടത്തി കൊടുത്ത സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍.
കന്യാദാനം എന്ന സീരിയലില്‍ ജീഷിന്റെ ഭാര്യയായി അഭിനയിക്കുന്ന ഐശ്വര്യയുെട വിവാഹമായിരുന്നു ഇന്നലെ. വിവാഹത്തിന് എത്തിയപ്പോള്‍ എടുത്ത റീല്‍സ് ജിഷിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘ഭാര്യയുടെ കല്യാണത്തിന് പോയ ഭര്‍ത്താവ്’ എന്ന് പറഞ്ഞുകൊണ്ട് ആണ് രസകരവും മനോഹരവുമായ വീഡിയോ ജിഷിന്‍ പങ്കുവച്ചിരിയ്ക്കുന്നത്.
ചിലങ്കയുടെ കല്യാണത്തിന് പങ്കെടുത്ത വിനയന്‍. സൂര്യ ടിവിയിലെ കന്യാദാനം സീരിയല്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ എങ്കിലും ചീരു വിനയന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടു എന്ന സന്തോഷം ഉണ്ടാവും. എനിക്ക് എന്റെ കുഞ്ഞനിയത്തിയെ കൈ പിടിച്ച് ഏല്‍പിച്ച കൃതാര്‍ത്ഥതയും. ഐശ്വര്യയ്ക്കും വ്യാസിനും എന്റെ വിവാഹ മംഗളാശംസകള്‍- എന്നാണ് ജിഷിന്‍ കുറിച്ചത്.
വീഡിയോയില്‍ എന്റെ പെണ്ണിനെ കൊണ്ടു പോയേ, ഞാനിത് എങ്ങിനെ സഹിയ്ക്കും എന്നൊക്കെ ചോദിച്ച് നെഞ്ചത്തടിച്ച് കരയുന്ന ജിഷിനെയും കാണാം. വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
കന്യാദാനം എന്ന സീരിയലില്‍ ചിലങ്ക എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ എത്തുന്നത്. വ്യാസ് ആണ് യഥാര്‍ത്ഥ ജീവിതത്തില്‍ ഐശ്വര്യയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. അവസാനം ഞാന്‍ അവന്റെ ഭാര്യയായി എന്ന് പറഞ്ഞുകൊണ്ട് കല്യാണ ചിത്രങ്ങള്‍ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു
