Connect with us

എന്റെ ഭര്‍ത്താവിന്റെ കാര്യം ചേച്ചിയോ ചേട്ടനോ അന്വേഷിക്കണ്ട, അത് എന്റെ പേഴ്‌സണല്‍ കാര്യമാണ്; ബാലയെക്കുറിച്ച് ചോദിച്ചവർക്ക് എലിസബത്തിന്റെ കിടിലൻ മറുപടി

Social Media

എന്റെ ഭര്‍ത്താവിന്റെ കാര്യം ചേച്ചിയോ ചേട്ടനോ അന്വേഷിക്കണ്ട, അത് എന്റെ പേഴ്‌സണല്‍ കാര്യമാണ്; ബാലയെക്കുറിച്ച് ചോദിച്ചവർക്ക് എലിസബത്തിന്റെ കിടിലൻ മറുപടി

എന്റെ ഭര്‍ത്താവിന്റെ കാര്യം ചേച്ചിയോ ചേട്ടനോ അന്വേഷിക്കണ്ട, അത് എന്റെ പേഴ്‌സണല്‍ കാര്യമാണ്; ബാലയെക്കുറിച്ച് ചോദിച്ചവർക്ക് എലിസബത്തിന്റെ കിടിലൻ മറുപടി

ബാലയുടെ രണ്ടാം വിവാഹത്തിൽ സംഭവിച്ചത് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. എലിസബത്ത് നല്ലൊരു വ്യക്തിയാണെന്ന് മാത്രമാണ് ബാല എല്ലാ അഭിമുഖങ്ങളിലും പറയുന്നത്.ഒരിടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് എലിസബത്ത്.

ഇപ്പോഴിതാ ബാലയെക്കുറിച്ച് ചോദിച്ചയാള്‍ക്ക് എലിസബത്ത് നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. എലിസബത്തിന്റെ പുതിയ വീഡിയോയ്ക്ക് താഴെയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്

ഇത് നിന്നെ ബാധിക്കില്ലേ, ഭര്‍ത്താവിന്റെ കാര്യമെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്റെ ഭര്‍ത്താവിന്റെ കാര്യം ചേച്ചിയോ ചേട്ടനോ അന്വേഷിക്കണ്ട. അത് എന്റെ പേഴ്‌സണല്‍ കാര്യമാണ്. എന്റെ ക്വാളിഫിക്കേഷന്‍ തെറ്റായാണ് മനസിലാക്കുന്നതെന്ന് വെച്ചാല്‍ അത് ജനങ്ങളെ പറ്റിക്കുന്നത് അല്ലെങ്കില്‍ ചതിക്കുന്നത് പോലെയാവും. എന്റെ വീട്ടില്‍ എന്തുണ്ടായാലും അത് അവിടെ ബാധിക്കില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നുമായിരുന്നു എലിസബത്തിന്റെ മറുപടി. മികച്ച മറുപടി തന്നെ, ഇതുപോലെയുള്ള കമന്റുകള്‍ക്ക് മറുപടി കൊടുക്കരുത്, തുടങ്ങി നിരവധി പേരാണ് എലിസബത്തിനെ അനുകൂലിച്ചെത്തിയത്.

കഴിഞ്ഞ ദിവസം പങ്കിട്ട പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയവര്‍ക്കും എലിസബത്ത് മറുപടി കൊടുത്തിരുന്നു. ഡിപ്രഷന്‍ മാറാന്‍ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വ്യായാമം ചെയ്യുക, ഇഷ്ടപ്പെട്ട ജോലികളും ഗെയിമും, ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യുക. നല്ല ഡിപ്രഷനാണെങ്കില്‍ ഒന്നും ചെയ്യാന്‍ തോന്നില്ല. സൈക്ക്യാട്രിസ്റ്റിനെ കാണുക, അവര്‍ സഹായിക്കുമെന്നായിരുന്നു എലിസബത്തിന്റെ മറുപടി.

കഴിഞ്ഞ ദിവസം എലിസബത്ത് പങ്കുവെച്ച വിഡിയോയിൽ പറഞ്ഞത് ഇതായിരുന്നു

പേഴ്സണൽ കാര്യത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഭാവനയിൽ നിന്നും പലരും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തുവരുന്നുണ്ട്. അതൊക്കെ പോട്ടെ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. പിന്നെ പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ് അത് എന്നെ ബാധിക്കുന്ന വിഷയം ആണ്. ഞാൻ സൈക്യാട്രി ആണെന്ന് പലരും പറയുന്നു എന്നാൽ അതല്ല സത്യം- എലിസബത്ത് പറയുന്നു. ഞാൻ സൈക്യാട്രി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു എന്നാണ് അടുത്തിടെ വാർത്തകൾ വന്നത്. എന്നാൽ അത് ശരിയല്ല. ഞാൻ സൈക്യാട്രിസ്റ്റോ സൈക്കോളജിസ്‌റ്റോ അല്ല. ഞാൻ എംഡി പൂർത്തിയാക്കിയിട്ടില്ല. എംബിബിഎസ്‌ മാത്രമാണ് കഴിഞ്ഞത്. എൻട്രൻസിന് പ്രിപ്പയർ ചെയ്തിരുന്നു. പക്ഷേ എക്സാം എഴുതിയിട്ടില്ല. ഇനി എഴുതണം എന്ന് കരുതുന്നു.

ഞാൻ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയിട്ടാണ് ജോലി ചെയ്യുന്നത്. മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ എന്ന് പറഞ്ഞത് ചിലപ്പോൾ തെറ്റി കേട്ടതാകുമെന്നും എലിസബത്തും പറയുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ എലിസബത്തിന്റെ വീഡിയോ വൈറൽ ആയി മാറിയിട്ടുണ്ട്. ഒത്തരിഇഷ്ട്ടം ആണ് നിങ്ങളെ നിങ്ങളുടെ മനസ് നല്ലതാണ് ദൈവത്തിന്റെ അനുഗ്രഹം എപ്പഴും ഉണ്ടാകും എന്നും ആരാധകർ കമന്റിടുന്നുണ്ട്.

നമ്മളുടെ സന്തോഷം നമ്മൾ തന്നെ നോക്കണം. അത് ഞാനും അനുഭവത്തിൽ നിന്നും മനസ്സിലാക്കിയതാണ്. ഇങ്ങനുള്ള മോട്ടിവേഷൻ ഒക്കെ പറയുമ്പോൾ കേൾക്കാൻ നല്ല രസമാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു ഹാപ്പി ആയിരിക്കൂ… പേഴ്സണൽകാര്യങ്ങൾ ഇവിടെ പറയണോ എന്നതും മാഡത്തിന്റെ തീരുമാനം ആണ്. പറയാത്തതാവും നല്ലത്- എലിസബത്ത് പറയുന്നു

Continue Reading
You may also like...

More in Social Media

Trending

Recent

To Top