Tamil
പൊന്നിയിൻ സെൽവൻ ക്ലിക്കായി, നായികയാവാൻ വൻ ഡിമാന്റുകൾ മുന്നോട്ട് വെച്ച് തൃഷ
പൊന്നിയിൻ സെൽവൻ ക്ലിക്കായി, നായികയാവാൻ വൻ ഡിമാന്റുകൾ മുന്നോട്ട് വെച്ച് തൃഷ
പൊന്നിയിൻ സെൽവൻ എന്ന സിനിമയ്ക്ക് ശേഷം തൃഷയ്ക്ക് ഒരിടവേളയ്ക്ക് ശേഷം കരിയറിൽ വലിയ അവസരങ്ങൾ തേടി വരുകയാണ്. പൊന്നിയിന്‍ സെല്‍വന്‍ തൃഷയുടെ കരിയര്‍ ഗ്രാഫ് ഒന്നു കൂടി ഉയര്‍ത്തിയിരിക്കുകയാണ്. കുന്ദവൈ എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ നന്ദമൂരി ബാലകൃഷ്ണയുടെ 108-ാം ചിത്രത്തില്‍ തൃഷയെ നായികയാക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാലയ്യയുടെ നായികയാവാന്‍ വന്‍ ഡിമാന്റുകളാണ് തൃഷ മുന്നോട്ട് വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ നായികയാവാന്‍ ഒരു കോടി രൂപയാണ് പ്രതിഫലമായി നടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നായികയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ബാലയ്യയുടെ ‘അഖണ്ഡ’ എന്ന സിനിമ ഹിറ്റ് ആയിരുന്നു. ഇതിന് ശേഷമാണ് പുതിയ സിനിമ വരുന്നത്. അനില്‍ രവിപുഡി ആണ് സിനിമയുടെ സംവിധായകന്‍.
നേരത്തെ തെലുങ്കിലെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ആയ ചിരഞ്ജീവിയുടെ സിനിമ തൃഷ വേണ്ടെന്ന് വച്ചിരുന്നു. ‘ആചാര്യ’ എന്ന സിനിമയില്‍ നിന്നാണ് നടി പിന്‍മാറിയത്. ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിച്ച ആചാര്യ ബോക്‌സോഫീസില്‍ വലിയ പരാജയം ആയി മാറിയിരുന്നു.
തെലുങ്കില്‍ പഴയത് പോലെ സജീവമായി തൃഷ സിനിമകള്‍ ചെയ്യുന്നില്ല. എന്നാല്‍ ബാലയ്യയുടെ സിനിമയിലൂടെ നടി വീണ്ടും തെലുങ്കിലേക്ക് എത്താനാണ് സാധ്യതകള്‍.
