News
വാരിസിനും തുനിവിനും പിന്നാലെ വിജയ്- അജിത്ത് ആരാധകര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത; ആകാംക്ഷയോടെ പ്രേക്ഷകര്‍
വാരിസിനും തുനിവിനും പിന്നാലെ വിജയ്- അജിത്ത് ആരാധകര്‍ക്ക് വീണ്ടും സന്തോഷ വാര്‍ത്ത; ആകാംക്ഷയോടെ പ്രേക്ഷകര്‍
തമിഴ് നാട്ടില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയും. താരങ്ങളുടെ പുത്തന്‍ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടു പേരുടെയും ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ആകുന്നതിന്റെ ആകാംക്ഷയിലുമാണ് പ്രേക്ഷകര്‍. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് ഒരേ ദിവസം റിലീസിനെത്തുന്നത്.
പൊങ്കല്‍ റിലീസായി വിജയ് ചിത്രം ‘വാരിസും’ അജിത്ത് ചിത്രം ‘തുനിവും’ ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ പോരാടും. പിന്നാലെ വീണ്ടും ഇരുവരും സിനിമാ തിരക്കുകളിലാണ്. വാരിസിന് പിന്നാലെ വിജയ് ‘ദളപതി 67’ ലും അജിത്ത് ‘എകെ 62’ വിലും ജോയിന്‍ ചെയ്യും. എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നവയാണ്.
‘എകെ 62’ല്‍ അജിത്തിനൊപ്പം അഭിനയിക്കാന്‍ തൃഷയെ സമീപിച്ചതായാണ് വിവരം. അങ്ങനെയെങ്കില്‍ ഇരുവരും ഒന്നിക്കുന്ന നാലാം ചിത്രമാകും ഇത്. ‘ക്രീടം’, ‘മങ്കാത്ത’, യെന്നൈ അറിന്താല്‍’ എന്നിവയാണ് ഇരുവരും ഒന്നിച്ച മുന്‍ ചിത്രങ്ങള്‍. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന എകെ 62, അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും.
വിജയ് ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ല്‍ വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ തൃഷ കരാര്‍ ഒപ്പിട്ടതായും വിവരമുണ്ട്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ വിജയ് കോംബോ സ്‌ക്രീനില്‍ എത്തുന്നത്. ‘എകെ 62’, ‘ദളപതി 67’ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
അതേസമയം, മണിരത്‌നംത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വനി’ല്‍ ആണ് തൃഷ അവസാനമായി അഭിനയിച്ചത്. നവാഗതനായ അരുന്‍ വസീഗരന്‍ സംവിധാനം ചെയ്യുന്ന ‘ദി റോഡ്’ ആണ് നടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. തൃഷ കേന്ദ്ര കഥാപാത്രമാകുന്ന ‘രാംഗി’യുടെ ട്രെയ്‌ലര്‍ ഈയിടെയാണ് പുറത്തെത്തിയത്. എം ശരവണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.
