Tamil
പ്രശസ്ത തമിഴ് കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു
പ്രശസ്ത തമിഴ് കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു
കലാസംവിധായകന്‍ ടി. സന്താനം അന്തരിച്ചു. ഹൃദയാഘാതത്തേത്തുടർന്നാണ് മരണമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെൽവരാഘവന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന കലാസംവിധായകനാണ് സന്താനം.
ആയിരത്തില്‍ ഒരുവനിലെ പ്രൊഡക്ഷന്‍ ഡിസൈനിലൂടെ സമകാലിക കാലഘട്ടത്തെയും പുരാതന ചരിത്ര കാലഘട്ടത്തിലെ ജീവിതത്തെയും ആധികാരികമായി പ്രേക്ഷകരിലേക്ക് കൊണ്ടുവന്നതിന് സന്താനം ഏറെ പ്രശംസ നേടിയിരുന്നു.
എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘സര്‍ക്കാര്‍’, രജനികാന്തിന്റെത് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു സന്താനം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘മഹാന്‍’ സിനിമയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എ.ആർ. മുരുഗദോസ് നിർമിച്ച 1947 ആഗസ്റ്റ് 16 എന്ന പീരിയോഡിക് ചിത്രമാണ് സന്താനത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഗൗതം കാർത്തിക്കും പുഗഴുമാണ് ഈ ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നത്.
