Connect with us

വിവാഹം കഴിഞ്ഞ് ഡിവോഴ്‌സ് ആവാൻ താൽപ്പര്യമില്ല: തൃഷ

Actress

വിവാഹം കഴിഞ്ഞ് ഡിവോഴ്‌സ് ആവാൻ താൽപ്പര്യമില്ല: തൃഷ

വിവാഹം കഴിഞ്ഞ് ഡിവോഴ്‌സ് ആവാൻ താൽപ്പര്യമില്ല: തൃഷ

തമിഴിലെ നിത്യഹരിത നായികമാരിൽ ഒരാളാണ് തൃഷ. മലയാളത്തിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. തമിഴ്‌സിനിമയില്‍ സഹനടിയായി എത്തിയ താരം പിന്നീട് തമിഴ് സിനിമ പ്രേമികളുടെ ഇഷ്ട നായിക നടിയായി മാറുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ ആദ്യമായി മലയാളത്തില്‍ എത്തിയത്.

റാം എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. തമിഴും മലയാളവും കൂടാതെ തെലുങ്ക്, കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. നടി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല

വിവാഹം ചെയ്യാൻ പ്ലാനില്ലെന്നും താൻ അതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നുമാണ് തൃഷ പറയുന്നത് . ജീവിതം മുഴുവൻ കൂടെ കൂട്ടാനുള്ള ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് പറയുന്ന തൃഷ, വിവാഹം കഴിഞ്ഞ് ഒരു ഡിവോഴ്‌സിന് താൽപ്പര്യമില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം ബോക്സോഫിസിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ് തൃഷയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’. കാര്‍ത്തി, ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ ഒന്നിച്ചത്. കുന്ദവൈ രാഞ്ജിയുടെ വേഷമാണ് തൃഷ ചിത്രത്തിൽ അവതരിപ്പിച്ചത്.

More in Actress

Trending

Recent

To Top