Connect with us

സ്വർണ കിരീടം വീണതിന് പിന്നിലെ രഹസ്യം; സൈബർ മനോരോഗികളെ വലിച്ചുകീറി ശ്രീയ രമേഷ്!!!

Malayalam

സ്വർണ കിരീടം വീണതിന് പിന്നിലെ രഹസ്യം; സൈബർ മനോരോഗികളെ വലിച്ചുകീറി ശ്രീയ രമേഷ്!!!

സ്വർണ കിരീടം വീണതിന് പിന്നിലെ രഹസ്യം; സൈബർ മനോരോഗികളെ വലിച്ചുകീറി ശ്രീയ രമേഷ്!!!

കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്.കതിർമണ്ഡപത്തിലേക്ക് വധുവിനെ കൈപിടിച്ച് കയറ്റിയത് സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നാണ്.

പ്രധാനമന്ത്രിയുടെ സാന്നിധ്യമായിരുന്നു ചടങ്ങിലെ മറ്റൊരു പ്രത്യേകത. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി. ഭാഗ്യയ്ക്കും ശ്രേയസ്സിനും വിവാഹാശംസകൾ നേർന്നുകൊണ്ട് മലയാളസിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്.

വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, മേനക,ചിപ്പി, സംയുക്ത വർമ, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതേ സമയം ആഘോഷങ്ങള്‍ക്കൊപ്പം വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴിതാ നടി ശ്രീയ രമേഷിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സത്യത്തില്‍ ചില സൈബര്‍ മനോരോഗികള്‍ സുരേഷ് ഗോപിയെയും കുടുംബത്തെയും അലോസരപ്പെടുത്താനും വേദനിപ്പിക്കാനും നോക്കുകയാണെന്ന് പറയുകയാണ് നടി ശ്രീയ രമേഷ്. ഭാഗ്യയുടെ വിവാഹത്തിന് മുന്‍പ് തൃശൂരിലെ പള്ളിയില്‍ മാതാവിന് സ്വര്‍ണകീരിടം സുരേഷ് ഗോപി സമ്മാനിച്ചിരുന്നു. രൂപത്തില്‍ വച്ച കിരീടം താഴേക്ക് വീഴുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലടക്കം വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. സത്യത്തില്‍ അതൊരു ക്യാമറമാന്‍ തട്ടിയിട്ടതാണെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ശ്രീയ പറയുന്നത്. നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

‘ഭാഗ്യയുടെ വിവാഹം എന്നത് സുരേഷ് ചേട്ടന്റെയും ചേച്ചിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണിന്ന് ഗുരുവായൂരപ്പന്റെ നടയില്‍ സഫലീകൃതമായത്. എത്രയോ കാലമായി കാത്തിരുന്ന നിമിഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സാന്നിധ്യം കൊണ്ട് അത്യപൂര്‍വ്വമായ ഒരു വിവാഹ ചടങ്ങ് തന്നെയായിരുന്നു ഇത്. ഒപ്പം മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടേയും മറ്റു സഹപ്രവര്‍ത്തകരുടേയും സാന്നിധ്യം. ഭാഗ്യമോള്‍ക്കും ഭര്‍ത്താവ് ശ്രേയസിനും എന്റെയും കുടുംബത്തിന്റെയും ആശംസകളും പ്രാര്‍ത്ഥനകളും.

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം നിറഞ്ഞ ചടങ്ങിനെ ഏതെല്ലാം രീതിയില്‍ മോശമായി ചിത്രീകരിച്ച് അവരെ വേദനിപ്പിക്കുവാന്‍/ അലോസരപ്പെടുത്തുവാന്‍ സാധിക്കുമോ അതിന്റെ പരമാവധി ചില സൈബര്‍ മനോരോഗികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി. ഇപ്പോഴും നിര്‍ത്തിയിട്ടില്ല. തൃശ്ശൂരിലെ പള്ളിയില്‍ മാതാവിന്റെ തിരുരൂപത്തില്‍ സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച സമയത്ത് ഏതോ ക്യാമറമാന്‍ അത് തട്ടിയിട്ടത് എന്തെല്ലാം ദുര്‍ വ്യാഖ്യാനം നല്‍കി ഇവര്‍, ഒടുവില്‍ ഇതാ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കരികെ മമ്മൂക്ക കൈ കെട്ടി നില്‍ക്കുന്ന ഒരു ചിത്രം പോലും സൈബര്‍ മനോരോഗികള്‍ തങ്ങളുടെ മനസ്സിന്റെ സങ്കുചിതാവസ്ഥയ്ക്ക് ഏറ്റവും പാകമായ വിധം വ്യാഖ്യാനങ്ങള്‍ നല്‍കി ആഘോഷിക്കുകയാണ്.

അദ്ദേഹം ബഹു. പ്രധാനമന്ത്രിയില്‍ നിന്നും അക്ഷതം സ്വീകരിച്ചതും നമ്മള്‍ കണ്ടു. ഇത്തരം മനസ്സുകളില്‍ അടിഞ്ഞു കൂടിയ മാലിന്യത്തിന്റെ വലിപ്പം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ആ സങ്കുചിത മാനസിക അവസ്ഥയില്‍ കലാകാരന്മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രവര്‍ത്തിക്കുകയും പ്രതികരിയ്ക്കുകയും ചെയ്യണം എന്ന് ദയവായി പ്രതീക്ഷിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ’, എന്നുമാണ് ശ്രീയ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.അതേ സമയം നടിയുടെ പോസ്റ്റിനും വിമര്‍ശനം ലഭിച്ചിരുന്നു.

‘ഏറെ സ്‌നേഹത്തോടെ ഒരു കാര്യം ഓര്‍മിപ്പിക്കതെ വയ്യ, ഏതൊരു രക്ഷിതാവിനും സ്വന്തം മകളുടെ വിവാഹം ഒരു സ്വപ്ന സാക്ഷത്കാരം തന്നെയാണ് സംശയമില്ല. അതുപോലെ വിവാഹ മുഹൂര്‍ത്തം വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്ര തന്നെ പ്രാധാന്യം ഉള്ളതാണ്. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ചടങ്ങ് നടക്കണം. എന്നാല്‍ കേവലം ഒരു കുടുംബത്തിന് വേണ്ടി 75 ഓളം വിവാഹങ്ങള്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നിന്നും മാറ്റേണ്ടി വന്നതിലാണ് നന്മയുള്ള ഓരോ മനുഷ്യനും ചോദിക്കുന്ന ചോദ്യം എന്തുകൊണ്ട് ഇത്തരം ഒരു നിലപാട് വന്നു.

അവിടെ വിവാഹം നടത്താന്‍ രജിസ്റ്റര്‍ ചെയ്യാത്ത 75 കുടുംബങ്ങള്‍ അവരോടു പറയാമായിരുന്നില്ലേ, ഈ ദിവസത്തില്‍ നടത്താന്‍ സാധിക്കില്ല അന്നേ ദിവസം ശ്രീ ഗുരുവായൂരപ്പന് വിശേഷപ്പെട്ട ചടങ്ങ് ഉണ്ടെന്ന്,’.. എന്നിങ്ങനെ ചിലര്‍ ശ്രീയയുടെ പോസ്റ്റിന് താഴെയും വിമര്‍ശനങ്ങളുമായി വന്നിരിക്കുകയാണ്.

അതേസമയം സോഷ്യൽ മീഡിയ പേജിലൂടെ വിവാഹത്തിന് പോയതിന്റെ വിശേഷങ്ങളും, താരകുടുംബത്തിന് ആശംസകളും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രചന നാരായണന്‍കുട്ടി. ‘ഇന്നൊരു ശുഭദിനം ആയിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ച് സുരേഷേട്ടന്റെ മകള്‍ ഭാഗ്യയുടെയും, ശ്രേയസിന്റെയും വിവാഹ ചടങ്ങ് ഭംഗിയായി കഴിഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യം ചടങ്ങിന് പ്രൗഢി പകര്‍ന്നു.

ഓരോ കലാകാരനെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുന്നതില്‍ സുരേഷേട്ടന്‍ കാണിച്ച പരിഗണന അദ്ദേഹത്തിന്റെ ഊഷ്മളതയും ആതിഥ്യമര്യാദയും പ്രകടമാക്കുന്ന ഒന്നായിരുന്നു. ഒരു പൊതു വ്യക്തിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം മാത്രമല്ല, കലാപരമായ സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ വിലമതിപ്പും ഇതില്‍ പ്രകടമായിരുന്നു. അത്തരം വ്യക്തിപരമായ ഇടപെടലുകള്‍ ആഘോഷത്തെ കൂടുതല്‍ ഹൃദ്യവും അവിസ്മരണീയവുമാക്കി. ”അയോധ്യയില്‍ നിന്നുള്ള അക്ഷതം” എന്ന പ്രധാനമന്ത്രിയുടെ ചിന്താപൂര്‍വ്വമായ സമ്മാനം, ശുഭകരമായ സംഭവത്തിന് ഒരു ദൈവിക സ്പര്‍ശം നല്‍കുന്നതായിരുന്നു.

അദ്ദേഹം ആ പ്രസാദം ഞാനുള്‍പ്പടെ അവിടെ നിന്ന എല്ലാ കലാകാരന്മാര്‍ക്കും, ഇന്ന് വിവാഹിതരായ മറ്റു ദാമ്പതികള്‍ക്കും കൈമാറിയത് ദൈവീക അനുഭൂതിയായി മാറി. ഇത്രയും സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍, ഇതൊരു അനുഗ്രഹമാണ്, എന്റെ കണ്ണന്‍, ഭഗവാന്‍ കൃഷ്ണന്‍, അനുഗ്രഹിച്ചു തന്ന ഒരു പുണ്യ നിമിഷം! സത്സംഗം! ഞാന്‍ എന്നും വിലമതിക്കുന്ന സത്സംഗം! ഗുരുവായൂരുമായുള്ള ദൈവിക ബന്ധവും ഈ സത്സംഗത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങളും ഭൗതിക ആഘോഷങ്ങളെ മറികടക്കുന്ന ആത്മീയ പ്രാധാന്യത്തിന്റെ ഒരു ബോധം എന്നില്‍ സൃഷ്ടിച്ചു…

വീണ്ടും അമൃത് നുകരുന്ന അനുഭൂതി ഭഗവാന്‍ സമ്മാനിച്ചു. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹത്താല്‍ നയിക്കപ്പെടുന്ന സ്‌നേഹവും, വിവേകവും, ദൈവിക കൃപയും നിറഞ്ഞ ഒരു യാത്ര ഭാഗ്യക്കും ശ്രേയസ്സിനും ഉണ്ടാകട്ടെ. ഭാഗ്യവും ശ്രേയസ്സും വര്‍ദ്ധിക്കട്ടെ. പ്രാര്‍ത്ഥന.. പ്രിയ സുരേഷേട്ടാ. ഈ സത്സംഗത്തില്‍ എന്നെയും ചേര്‍ത്തു നിര്‍ത്തിയതിനു ഒരുപാട് സ്‌നേഹം ഒരുപാട് ബഹുമാനം.. സുരേഷ് ഗോപി,’.. സ്‌നേഹം രചന നാരായണന്‍കുട്ടി. രചനയ്ക്ക് പുറമേ മലയാള സിനിമാലോകത്ത് നിന്നുള്ള നടിമാരും നടന്മാരുമടക്കം നിരവധി താരങ്ങളാണ് ഭാഗ്യയെ അനുഗ്രഹിക്കാനും താരവിവാഹത്തിൽ പങ്കെടുക്കാനും എത്തിയത്.

More in Malayalam

Trending