Connect with us

സംവിധായക നയന സൂര്യയുടെ ദുരൂഹമരണം; കേസ് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മുന്നില്‍

general

സംവിധായക നയന സൂര്യയുടെ ദുരൂഹമരണം; കേസ് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മുന്നില്‍

സംവിധായക നയന സൂര്യയുടെ ദുരൂഹമരണം; കേസ് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മുന്നില്‍

യുവ സംവിധായകയായ നയന സൂര്യയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മുന്നില്‍. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശ്രീദേവിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച എട്ടംഗ വിദഗ്ധ സംഘം അവലോകനം നടത്തി 18ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കേസ് പുനരന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് അന്വേഷണത്തിന്റെ അവസാന ഘട്ടമായി രേഖകളും തെളിവുകളും മെഡിക്കല്‍ സംഘത്തിനു കൈമാറി. വിവിധ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ഈ സംഘം തെളിവുകള്‍ വീണ്ടും പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കും. നയനയുടെ മരണകാരണം കഴുത്ത് ഞെരിഞ്ഞാണ് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരണത്തെ മുന്‍നിര്‍ത്തിയാണ് പരിശോധന.

ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോട്ടോകള്‍, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ അന്നത്തെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ശശികലയുടെ മൊഴി, നയനയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികള്‍ തുടങ്ങിയവ െ്രെകംബ്രാഞ്ച് മെഡിക്കല്‍ സംഘത്തിനു കൈമാറും.

പുറത്തുനിന്നുള്ള ചില ഡോക്ടര്‍മാരുടെ സഹായവും െ്രെകംബ്രാഞ്ച് തേടിയിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളും കൈമാറും. ജനുവരി ആറിന് െ്രെകംബ്രാഞ്ചിനു കൈമാറിയ കേസാണ് മൂന്നു മാസത്തിനുശേഷം അവസാന ഘട്ടത്തിലേക്കു കടക്കുന്നത്. നയന മരിച്ചുകിടന്ന മുറി അകത്തുനിന്നു പൂട്ടിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതാണ് അന്വേഷണസംഘത്തെ കുഴക്കിയത്.

എന്നാല്‍, ഫോറന്‍സിക് സംഘം ഫോട്ടോകളുടെയും ഫിസിക്‌സ് വിഭാഗത്തിന്റെയും സഹായത്തോടെ ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ ശ്രമിക്കും. മാത്രമല്ല, രാസപരിശോധനാ റിപ്പോര്‍ട്ടും കേസില്‍ നിര്‍ണായകമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.

2019 ഫെബ്രുവരി 24നാണ് നയനാ സൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായകയായിരുന്നു നയന. നയന ആത്മഹത്യ ചെയ്തതാവാം എന്ന മട്ടിലാണ് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് അന്ന് പറഞ്ഞത്. എന്നാല്‍, മരണകാരണം കഴുത്ത് ഞെരിഞ്ഞാണ് എന്ന് രേഖപ്പെടുത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്നിരുന്നു.

More in general

Trending

Recent

To Top