Connect with us

നയന സൂര്യ വിടവാങ്ങിയിട്ട് നാല് വര്‍ഷം!; സംവിധായികയുടെ ഓര്‍മ്മകളില്‍ സുഹൃത്തുക്കള്‍ ഓര്‍മ്മസായാഹ്നമൊരുക്കും

general

നയന സൂര്യ വിടവാങ്ങിയിട്ട് നാല് വര്‍ഷം!; സംവിധായികയുടെ ഓര്‍മ്മകളില്‍ സുഹൃത്തുക്കള്‍ ഓര്‍മ്മസായാഹ്നമൊരുക്കും

നയന സൂര്യ വിടവാങ്ങിയിട്ട് നാല് വര്‍ഷം!; സംവിധായികയുടെ ഓര്‍മ്മകളില്‍ സുഹൃത്തുക്കള്‍ ഓര്‍മ്മസായാഹ്നമൊരുക്കും

യുവസംവിധായിക നയന സൂര്യയുടെ ഓര്‍മ്മകള്‍ക്ക് നാല് വയസ്. സംവിധായികയുടെ 32ാം പിറന്നാള്‍ദിനം കൂടിയാണ് ഇന്ന്. 2019 ഫെബ്രുവരി 23നായിരുന്നു നയന ദുരൂഹ സാഹചര്യത്തില്‍ കൊ ല്ലപ്പെടുന്നത്. നയനയുടെ മരണം കൊ ലപാതകമാണെന്ന പരാതിയില്‍ െ്രെകംബ്രാഞ്ച് കേസ് പുനരന്വേഷിക്കുകയാണ്. സംവിധായികയുടെ ഓര്‍മ്മകളില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇന്ന് ഓര്‍മ്മസായാഹ്നമൊരുക്കും.

വൈകീട്ട് നാലിന് പുളിമൂട് കേസരി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സിനിമാ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. സൂര്യാ കൃഷ്ണമൂര്‍ത്തി, മധുപാല്‍, ഭാഗ്യലക്ഷ്മി, വിധു വിന്‍സെന്റ്, സനല്‍കുമാര്‍ ശശിധരന്‍, സജിതാ മഠത്തില്‍, സാമൂഹികപ്രവര്‍ത്തക മാഗ്ലിന്‍ തുടങ്ങിയവര്‍ സംവിധായികയ്ക്ക് അനുസ്മണം അര്‍പ്പിക്കും. 6.30ന് മാനവീയം വീഥിയില്‍ ദീപം തെളിച്ചുള്ള ശ്രദ്ധാഞ്ജലിയും ഉണ്ടാകും.

കൊല്ലം അഴീക്കല്‍ സൂര്യന്‍ പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനയെ വെള്ളയമ്പലം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മാസം നയനയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് നയന സൂര്യന് മര്‍ദ്ദനമേറ്റിരുന്നതായാണ് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്.

മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. സ്വത്തോ, പണമിടപാടുമായോ ബന്ധപ്പെട്ടായിരുന്നു നയന സൂര്യക്കെതിരേയുളള ആക്രമണമെന്നാണ് വിവരം. പുതിയ വെളിപ്പെടുത്തല്‍ നയനയുടെ മരണം കൊ ലപാതകമാണെന്ന സംശയം ശക്തിപ്പെടുത്തുകയായിരുന്നു.

നയനയുടെ മുഖത്ത് അടിയേറ്റ് നീലിച്ചതിന്റെ പാട് ശ്രദ്ധയില്‍പ്പെട്ട സുഹൃത്ത് ഇക്കാര്യം ചോദിച്ചപ്പോള്‍ ഒരുവശം ചരിഞ്ഞ് കിടന്നപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് ആദ്യം നയന ഒഴിഞ്ഞുമാറി. പിന്നീട് ഒരാള്‍ മര്‍ദ്ദിച്ചതാണെന്നും വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചതെന്നും സുഹൃത്തിനോട് നയന പറഞ്ഞിരുന്നു. നയന മരിച്ചുകിടന്ന വാടക വീട്ടിലെത്തിയായിരുന്നു മര്‍ദ്ദനം. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഫോണില്‍ വിളിച്ച് ഒരാള്‍ നയനയെ ഭീഷണിപ്പെടുത്തിയതായും തന്റെ ഉറ്റസുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.

നയനയുടെ ഗുരുവും സംവിധായകനുമായ ലെനിന്‍ രാജേന്ദ്രന്‍ അസുഖബാധിതനായി ആശുപത്രിയിലായ സമയത്ത് അദ്ദേഹത്തിന്റെ ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ സ്‌നേഹികളുമൊക്കെ ചേര്‍ന്ന് പണം സ്വരൂപിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കുണ്ടായതായു വിവരമുണ്ട്. മരണശേഷം പൊലീസ് നയന സൂര്യയുടെ ഫോണ്‍കോളുകള്‍ പോലും പരിശോധിച്ചില്ലെന്നും ആരോപണമുണ്ട്.

നയനയുടെ ലാപ്പ്‌ടോപ്പിലെ ഡേറ്റ പൂര്‍ണമായും നശിപ്പിച്ച നിലയിലും മൊബൈല്‍ ഫോണിലെ സന്ദേശങ്ങള്‍ നശിപ്പിച്ച നിലയിലുമാണ് വീട്ടുകാര്‍ക്ക് മടക്കി നല്‍കിയതെന്നും പറയുന്നു. മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഒരു വന്‍ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായും പറഞ്ഞു.

മരണപ്പെടുകയാണെങ്കില്‍ മൂക്കുത്തിയും ചുവന്ന വസ്ത്രവും അണിയിച്ച് കിടത്തണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും നയന അവസാന ആഗ്രഹമെന്ന മട്ടില്‍ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മരണത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നയനയുടെ താമസസ്ഥലത്ത് മൂക്കുത്തി എടുക്കാന്‍ ചെന്നപ്പോള്‍ പൊലീസ് തടഞ്ഞു. ഒടുവില്‍ സഹോദരന്‍ മധുവിന്റെ അനുവാദത്തോടെ ആഭരണങ്ങള്‍ കണ്ടെത്തുകയും മൃതദേഹത്തില്‍ അണിയിക്കുകയും ചെയ്യുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

More in general

Trending

Recent

To Top