Connect with us

വിജയുടെ രാഷ്ട്രീയ പ്രവേശനം; നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി നടന്‍?; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആ പ്രഖ്യാപനം എത്തും

News

വിജയുടെ രാഷ്ട്രീയ പ്രവേശനം; നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി നടന്‍?; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആ പ്രഖ്യാപനം എത്തും

വിജയുടെ രാഷ്ട്രീയ പ്രവേശനം; നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി നടന്‍?; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആ പ്രഖ്യാപനം എത്തും

വിജയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. രാഷ്ട്രീയത്തിലേയ്ക്ക് താന്‍ ഇല്ലെന്ന പറഞ്ഞ താരമാണ് വിജയ്. എന്നാല്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി തന്നെ നടക്കാറുണ്ട്. രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്ന് പറഞ്ഞെങ്കിലും താരത്തിന്റെ പേരില്‍ വിജയ് മക്കള്‍ ഈയക്കം എന്ന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

വിജയ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതിനുള്ള സൂചന നല്‍കിയാണ് ഇപ്പോള്‍ പുതിയൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുമായും പുതുച്ചേരിയില്‍ എന്‍ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ വിജയ് നീക്കം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ ആരാധക കൂട്ടായ്മയുടെ പാര്‍ട്ടിയായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരാണ് ഇത് സംബന്ധിച്ച് വ്യാപക പ്രചാരണം നടത്തുന്നത്. പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി വിജയ്യെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് എന്‍ആര്‍ കോണ്‍ഗ്രസ് സഖ്യം എന്ന പ്രചാരണത്തിന് ശക്തിയേറിയത്.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി വിജയ് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് നടന്‍ ഉപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ ലോകേഷ് കനകരാജിന്റെ ‘ലിയോ’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് വിജയ്.

More in News

Trending