general
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, ബിജെപിയ്ക്ക് വേണ്ടി മാത്രം പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നടന്‍ കിച്ച സുദീപ്
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, ബിജെപിയ്ക്ക് വേണ്ടി മാത്രം പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നടന്‍ കിച്ച സുദീപ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കന്നഡ നടന്‍ കിച്ച സുദീപിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍. എന്നാല്‍ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.
‘പ്രതിസന്ധി നേരിട്ട സമയങ്ങളില്‍ ബിജെപി എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ താനവരെ പിന്തുണയ്ക്കും. ബിജെപിയുടെ പ്രചാരണത്തിന് മാത്രമാണ് പങ്കെടുക്കുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഏത് പാര്‍ട്ടിയിലായാലും പിന്തുണയ്ക്കും. അദ്ദേഹം നിര്‍ദ്ദേശിക്കുന്നവരെ എല്ലാവരെയും.’ മുഖ്യമന്ത്രിയെ താന്‍ ഗോഡ്ഫാദറായാണ് കാണുന്നതെന്ന് കിച്ചാ സുദീപ് പറഞ്ഞു.
അതേസമയം, തന്റെ ഉറ്റ സുഹൃത്തായ നിര്‍മാതാവ് ജാക്ക് മഞ്ജുവിന് തിരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തി നല്‍കിയില്ലെന്നും നടന്‍ വ്യക്തമാക്കി. ബിജെപിയുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും നടന്‍ മറുപടി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില തീരുമാനങ്ങളെ പൂര്‍ണമായും മാനിക്കുന്നു. എന്നാല്‍ അതിന് ഇതുമായി ബന്ധമില്ലെന്നും കിച്ചാ സൂദീപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, തനിക്ക് ഭീഷണിക്കത്ത് ലഭിച്ചുവെന്നാരോപിച്ച് കിച്ചാ സുദീപ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപിയിലേയ്ക്ക് പ്രവേശിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് നടന്റെ വീട്ടിലേയ്ക്ക് ഭീഷണി കത്ത് എത്തിയത്. ജാക്ക് മഞ്ജുവിനാണ് കിച്ചാ സൂദീപിനെ അഭിസംബനോധന ചെയ്തുകൊണ്ടുള്ള കത്ത് ലഭിച്ചത്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം.
കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുട്ടനഹള്ളി പോലീസ് കേസെടുത്തിരിക്കുകയാണ്. വളരെ മോശം ഭാഷയാണ് കത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ജാക്ക് മഞ്ജു പറഞ്ഞു. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ പ്രതാപ് റെഡ്ഡിയുടെ ഉത്തരവനുസരിച്ച് കത്ത് സെന്‍ട്രല്‍ െ്രെകം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.
കത്തയച്ച ആളെ അറിയാമെന്നും സിനിമാ മേഖലയില്‍ത്തന്നെ ഉള്ളവരാണ് ഇതിന് പിന്നിലെന്നും സുദീപ് പറഞ്ഞു. അവര്‍ക്കുള്ള ഉചിതമായ മറുപടി നല്‍കും. താന്‍ ഒരു മോശം സമയത്തിലൂടെ കടന്നുപോയപ്പോള്‍ സഹായിച്ചവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും താരം ഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെ കൂട്ടിച്ചേര്‍ത്തു.