ചുള്ളൻ ലുക്കിൽ ഫഹദും വിനീതും, കൂടെ അപർണ്ണയും ബിജുമേനോനും!
ചുള്ളൻ ലുക്കിൽ ഫഹദും വിനീതും, കൂടെ അപർണ്ണയും ബിജുമേനോനും!
ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം തങ്കം ജനുവരി 26-നാണ് തിയറ്ററുകളിലെത്തുന്നത്. തങ്ങളുടെ സിനിമയിൽ വിവിധ ഭാഷകളുണ്ടെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
‘തങ്കത്തിൽ തൃശൂരിൽ തുടങ്ങി ചെന്നൈയും മഹാരാഷ്ട്രയുമൊക്കെ ലൊക്കേഷനുകളായി വരുന്നുണ്ട്. അതിനാൽ തന്നെ മലയാളവും തമിഴും ഹിന്ദിയും മറാത്തിയും ഇംഗ്ലീഷുമൊക്കെ സംസാരിക്കുന്ന കഥാപാത്രങ്ങൾ സിനിമയിലുണ്ട്. പക്ഷേ തങ്കം ഒരു മലയാളം സിനിമ തന്നെയാണ്. ശ്യാം പുഷ്കരൻ അത് ബുദ്ധിപൂർവ്വം തിരക്കഥയാക്കി’ – ദിലീഷ് പോത്തൻ പറഞ്ഞു.
‘ഈ സിനിമ കേരളത്തിലെ പ്രേക്ഷകർ എങ്ങനെ ഏറ്റെടുക്കുമെന്നൊരു ടെൻഷൻ ഉണ്ടായിരുന്നു.വിവിധ ഭാഷകൾ കടന്നു വരുന്നൊരു സിനിമ എഴുതുമ്പോൾ ബുദ്ധിമുട്ടുണ്ട്. അതിനാൽ മലയാളം അല്ലാതെയുള്ള ഭാഷകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിൽ സിനിമയെ മുന്നോട്ടുകൊണ്ടുപോകാമെന്ന് തീരുമാനിക്കുകയായിരുന്നു.അത് സിനിമയിൽ തമാശയ്ക്കുവേണ്ടിയും ഉപയോഗിച്ചിട്ടുണ്ട്. ബിജു മേനോൻ, വിനീത് തട്ടിൽ അവതരിപ്പിക്കുന്ന സാധാരണക്കാരായ രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിലാണ് സിനിമ.
അവരുടെ അടിസ്ഥാന അറിവിൽ മനസ്സിലാക്കാനാവുന്ന ഭാഷകളെ സിനിമയിൽ കഥാപാത്രങ്ങൾ പറയുന്നുമുള്ളൂ. അതിനാൽ തന്നെ എല്ലാത്തരം പ്രേക്ഷകർക്കും മനസ്സിലാക്കാവുന്ന രീതിയിലുള്ളതാണ് സിനിമയിലെ സംഭാഷണങ്ങൾ’, ശ്യാം പുഷ്കരൻ പറഞ്ഞു. തങ്ങളുടെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറെ സിനിമാറ്റിക് രീതിയിലാണ് ഭാവന സ്റ്റുഡിയോസ് തങ്കം പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ച ചിത്രത്തിൽ സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.
ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ് ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് – എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ. പി.ആർ.ഒ ആതിര ദിൽജിത്ത്. ഭാവനറിലീസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.