Connect with us

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ലുവന്‍സര്‍ മോദി, അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും; നരേന്ദ്ര മോദിയെ പുകഴ്ത്തി നടന്‍ അക്ഷയ് കുമാര്‍

News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി നടന്‍ അക്ഷയ് കുമാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ലുവന്‍സര്‍ മോദിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നുമാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. ഇത് സിനിമ മേഖലയ്ക്ക് നല്ലതാണെന്നും നടന്‍ അവകാശപ്പെട്ടു.

കഴിഞ്ഞ ജനുവരി 17ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സിനിമകളെ സംബന്ധിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രധാനമന്ത്രി മോദി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ബിജെപിയുടെ വികസന അജണ്ടയെ ബാധിക്കുന്നുവെന്ന് മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഈ പരാമര്‍ശം സൂചിപ്പിച്ചാണ് അക്ഷയ് കുമാര്‍ മോദിയെ പുകഴ്ത്തി സംസാരിച്ചത്.

‘പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ പൊസിറ്റീവ് കാര്യത്തെ സ്വാഗതം ചെയ്യണം. അദ്ദേഹം ഇന്ത്യയുടെ ഏറ്റവും സ്വാധീന ശേഷിയുള്ള വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ കാര്യത്തിന്റെ പേരില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് സിനിമ രംഗത്തിന് നല്ലതാണ്.’ ‘കാര്യങ്ങള്‍ തീര്‍ച്ചയായും മാറും. നാം ഒരുപാട് മോശം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്.

നമ്മള്‍ സിനിമ ഉണ്ടാക്കുന്നു, അത് സെന്‍സര്‍ ബോര്‍ഡ് കാണുന്നു. അവര്‍ അത് അംഗീകരിക്കുന്നു. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതോടെ വിവാദമാകുന്നു. ഇപ്പോള്‍ അദ്ദേഹം (പ്രധാനമന്ത്രി മോദി) ഇത് സംബന്ധിച്ച് പ്രതികരിച്ചു. അത് നമ്മുക്ക് നല്ലതാണെന്ന് ഞാന്‍ കരുതുന്നു’ ‘സെല്‍ഫി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.

More in News

Trending

Recent

To Top