Connect with us

ശരിക്കും തിരക്കുകള്‍ കൊണ്ടാണോ?നടി സായി പല്ലവി വീണ്ടും വിവാദത്തില്‍!

Malayalam

ശരിക്കും തിരക്കുകള്‍ കൊണ്ടാണോ?നടി സായി പല്ലവി വീണ്ടും വിവാദത്തില്‍!

ശരിക്കും തിരക്കുകള്‍ കൊണ്ടാണോ?നടി സായി പല്ലവി വീണ്ടും വിവാദത്തില്‍!

പ്രേമം എന്ന ഒറ്റ മലയാള സിനിമയിലൂടെ തന്നെ സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ മൊത്തം ശ്രദ്ധയും പിടിച്ചുപറ്റിയ നായികയാണ് സായി പല്ലവി. അഭിനയത്തിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയായ സായ് പല്ലവി ‘മാരി’ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പം തകര്‍ത്താടിയ റൗഡി ബേബി എന്ന ഗാനം ആഗോളതലത്തിലും ശ്രദ്ധ നേടിയിരുന്നു.

തെന്നിന്ത്യയിലെ താരമൂല്യം കൂടിയ താരങ്ങളിലൊരാളായ സായി, എന്നാല്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വളരെയെറേ ശ്രദ്ധ പുലര്‍ത്തിയിരുന്നു. വലിച്ചു വാരി ചിത്രങ്ങള്‍ ചെയ്യാതെ കഥാമൂല്യം ഉള്ളതും തനിക്കിണങ്ങുന്നതുമായ വേഷങ്ങള്‍ മാത്രം തെരഞ്ഞെടുത്തതും താരത്തിന്റെ വിജയത്തിന് ഗുണം ചെയ്തു. ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തിയ സായി പല്ലവി അവിടയെും വിജയം കണ്ടു. എന്നാല്‍ തമിഴില്‍ മാത്രമാണ് സായി പല്ലവിയ്ക്ക് പ്രതീക്ഷിച്ചത് പോലെ തിളങ്ങാന്‍ കഴിയാതെ പോയത്.

രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത് സായി പല്ലവിയെ ആയിരുന്നു. എന്നാല്‍ സായി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു
വ്യക്തമായ കാരണം കൊണ്ട് തന്നെയാണ് താരം സിനിമയില്‍ നിന്ന് പിന്മാറിയത്. ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ആണ് സായ് പല്ലവി ചിത്രത്തില്‍ നിന്ന്
പിന്മാറിയതെന്നാണ് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട്.

സൗത്ത് ഇന്ത്യയില്‍ ഒട്ടേറെ ആരാധര്‍ ഉള്ള വിജയ് ദേവേരകൊണ്ടയെ പോലെ ഏറെ ശ്രദ്ധേയനായ ഒരു താരത്തിന്റെ സിനിമയോട് നോ പറയാന്‍ സായ് പല്ലവിയെ പ്രേരിപ്പിച്ചത് ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങളാണ്. അടുത്തിടപഴകുന്ന രംഗങ്ങളിലും അഭിനയിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച സായ് പല്ലവി ഓഫര്‍ നിരസിക്കുകയായിരുന്നു.

വേരകൊണ്ടയെ പോലെ ഏറെ ശ്രദ്ധേയനായ ഒരു താരത്തിന്റെ സിനിമയോട് നോ പറയാന്‍ സായ് പല്ലവിയെ പ്രേരിപ്പിച്ചത് ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങളാണ്. അടുത്തിടപഴകുന്ന രംഗങ്ങളിലും അഭിനയിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച സായ് പല്ലവി ഓഫര്‍ നിരസിക്കുകയായിരുന്നു.

തെലുങ്കിലും തമിഴിലും വിജയം നേടിയ സായി പല്ലവിയെ തമിഴ് സിനിമാ ലോകത്ത് അഭിമുഖം ചെയ്യാന്‍ മണിരത്‌നം ഉള്‍പ്പടെയുള്ള സംവിധായകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ആ സിനിമകള്‍ ഒന്നും നടന്നില്ല. ഒടുവില്‍ എ എല്‍വിയ് സംവിധാനം ചെയ്ത കനം എന്ന ചിത്രത്തിലൂടെ സായി പല്ലവി തമിഴിലെത്തി.

പിന്നീട് വന്‍ പ്രതീക്ഷയോടെധനുഷിന്റെ മാരി 2 ഉം സൂര്യയുടെ എന്‍കെജിയും എത്തി. രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു.അതോടെ സായി പല്ലവി തമിഴ് സിനിമകളുടെ കാര്യത്തില്‍ വളരെ അധികം സെലക്ടീവ് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നത്.

നിര്‍മാതാവിനൊപ്പം രാമകൃഷ്ണന്‍ സായി പല്ലവിയോട് കഥപറയാന്‍ പോയിരുന്നു. കഥ ഇഷ്ടപ്പെട്ട സായി പല്ലവി ചെയ്യാം എന്നേല്‍ക്കുകയും ചെയ്തു. എന്നാല്‍പിന്നീട് ഈ സിനിമയുടെ കാര്യത്തില്‍ സായി പല്ലവിയുടെ പക്ഷത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലത്രെ.

മറ്റ് സിനിമകളുമായി തിരക്കിലാണ് സായി പല്ലവി എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ ആ മറുപടിയില്‍ സംവിധായകന തൃപ്തനല്ല. ശരിക്കും തിരക്കുകള്‍ കൊണ്ടാണോ അതോ കഥ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ സായി പല്ലവി പ്രതികരിക്കാത്തത് എന്ന സംശയത്തിലാണ് അദ്ദേഹം.

talk about sai pallavi

More in Malayalam

Trending