സുപ്രിയയ്ക്ക് വ്യത്യസ്തമായ പിറന്നാളാശംസകൾ നേർന്ന് പൃഥ്വി; ഏറ്റെടുത്ത് ആരാധകർ
മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ്. ഒരു നടനെന്നതിലുപരി ഒരു കംപ്ലീറ്റ് ഫിലിം മേക്കർ കൂടിയാണ് താരം. കൈനിറയെ ചിത്രങ്ങളുമായാണ് താരം മുന്നോട്ടുപോകുന്നത്. സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബവുമായിയും താരം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. കുടുംബത്തിലെ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും നടൻ ആരാധകരോട് പങ്കുവെക്കാറുണ്ട്. കുടുംബത്തില്‍ നിന്നും വലിയ പിന്തുണയാണ് പൃഥ്വിക്ക് എല്ലാ കാര്യങ്ങളിലും ലഭിക്കാറുളളത്. ഇതായിപ്പോൾ സിനിമയുടെ തിരക്കുകൾക്കിടയിലും ഭാര്യ സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.
എന്റെ എറ്റവും അടുത്ത ഉറ്റ കൂട്ടുകാരി, ഭാര്യ ,പ്രണയിനി, കൂടാതെ സൂര്യപ്രകാശത്തിന്റെ ‘അമ്മയായ സൂപ്സിനു പിറന്നാൾ ആശംസകൾ. പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായി മാറിയിരിക്കുകയാണ്. പതിവ് പോലെ ഭാര്യയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വി ഇത്തവണയും പോസ്റ്റിട്ടിരിക്കുന്നത്
ഈ അടുത്തിയിടെയാണ് ഇരുവരും തങ്ങളുടെ 8ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്.2 011 എപ്രിലില്‍ ആയിരുന്നു സുപ്രിയ മേനോനെ പൃഥ്വി തന്റെ ജീവിത സഖി ആക്കിയിരുന്നത്. പരസ്പരം സഹകരിച്ചും പിന്തുണ നല്‍കിയുമുളള ഇവരുടെ കുടുംബ ജീവിതം മറ്റുളളവര്‍ക്കും മാതൃകയായിരുന്നു. ബിബിസിയില്‍ റിപ്പോര്‍ട്ടറായിരുന്ന സുപ്രിയ വിവാഹ ശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളുമായി തിരക്കിലാണ് . പൃഥ്വിക്കൊപ്പം അഭിമുഖങ്ങളിലെല്ലാം സുപ്രിയയും പങ്കെടുക്കാറുണ്ട് .
ലൂസിഫറിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമ താരത്തിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ലൂസിഫര്‍ കഴിഞ്ഞും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ്. നിലവില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പൃഥ്വിയുളളത്.
prithviraj -supriya- birthday post- viral