Malayalam
ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാനാവില്ല; എങ്കിലും ആദ്യമായി കാണുമ്പോഴുള്ള കൗതകം തോന്നാറുണ്ട്! ആദ്യ കാഴ്ചയിലെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറയുന്നു !
ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാനാവില്ല; എങ്കിലും ആദ്യമായി കാണുമ്പോഴുള്ള കൗതകം തോന്നാറുണ്ട്! ആദ്യ കാഴ്ചയിലെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറയുന്നു !
ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്.
‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.
മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും പെട്ടെന്ന് തന്നെ സായി പല്ലവി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു അധികവും ചെയ്തത്. കൂടാതെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും വസ്ത്രധാരണത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. ഒപ്പം സിനിമയിൽ അധികം ഗ്ലാമറസ് റോളുകളിലും പ്രത്യക്ഷപ്പെടാറില്ലായിരുന്നു. കൂടാതെ ഇന്റിമേറ്റ് രംഗങ്ങളും ചെയ്യാറില്ല.
ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് സായ്. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് ഉണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്. ആദ്യകാഴ്ചയില്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും പറയാനാവില്ലെന്നും എങ്കിലും ചില കാര്യങ്ങളൊക്കെ ആദ്യമായി കാണുമ്പോള്‍ അതിനോട് കൗതുകം തോന്നാറുണ്ടെന്നും സായ് പറയുന്നു.
എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങള്‍ക്ക് പിന്നെ ഒരു പാന്റും ഷര്‍ട്ടും മാത്രമല്ലേ ഉള്ളൂ.
പുരുഷന്മാരേക്കാള്‍ താൻ കൂടുതൽ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണെന്നും സായി പല്ലവി പറയുന്നു. പ്രണയം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് അത് തോന്നാത്തവര്‍ ഉണ്ടാവില്ലല്ലോയെന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ എന്തായിരിക്കും പേരിടുകയെന്ന ചോദ്യത്തിന് 50 ഷെയ്ഡ്‌സ് ഓഫ് പല്ലവി എന്നായിരുന്നു താരത്തിന്റെ മറുപടി. “എനിക്കൊരുപാട് ഷെയ്ഡ്‌സ് ഉണ്ട്, വീട്ടില്‍ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്‌സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റില്‍ ഇരിക്കുമ്പോള്‍ വേറെയൊരാളാണ്, എന്നായിരുന്നു താരം പറഞ്ഞത്.
ഇതേ അഭിമുഖത്തിൽ തന്നെ പ്രേമം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരികയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും സായ് പല്ലവി പറയുന്നുണ്ട്. അങ്ങനെ ഒരു കഥാപാത്രത്തിനായി തന്നെ വിളിച്ചാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. അങ്ങനെ ഒരു കഥാപാത്രത്തിനായി തന്നെ വിളിച്ചാല്‍ തീർച്ചയായും അഭിനയിക്കും എന്നായിരുന്നു താരം പറഞ്ഞത്. ഈ ചിത്രം തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു. വിരാടപർവമാണ് ഇനി പുറത്ത് വരാനുളള സായി പല്ലവിയുടെ ചിത്രം. റാണയാണ് ചിത്രത്തിലെ നായകൻ.
മുൻപ് നൽകിയ അഭിമുഖത്തിൽ ജിമ്മിൽ പോകാറില്ലെന്ന് താരം വെളിപ്പെടുത്തിയിരുന്നു. തനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നും സായി പറഞ്ഞത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ എനിക്ക് നൃത്തത്തിനോട് പാഷനാണ്. അതുകൊണ്ട് തന്നെ പ്രാക്ടീസ് മുടക്കാറില്ല. എന്റെ വര്‍ക്കൗട്ട് ഡാന്‍സ് തന്നെയാണ്. അത് ഞാന്‍ തടി കുറയ്ക്കാന്‍ വേണ്ടിയോ, ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയോ ചെയ്യുന്നതല്ല. എന്റെ പാഷനാണ് ഡാന്‍സ് അത് ചെയ്യുന്നു എന്ന് മാത്രം സായി പല്ലവി പറഞ്ഞിരുന്നു. നിങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയര്‍ ആരംഭിയ്ക്കുന്നത്.
about sai pallavi