News
ട്യൂബ് ലൈറ്റ് എന്ന് പേര് വീണതിങ്ങനെ; ഡബിള്‍ മീനിംഗ് ജോക്കുകളെക്കുറിച്ചും താരം
ട്യൂബ് ലൈറ്റ് എന്ന് പേര് വീണതിങ്ങനെ; ഡബിള്‍ മീനിംഗ് ജോക്കുകളെക്കുറിച്ചും താരം
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സായ് പല്ലവി. കൂട്ടുകാര്‍ തന്നെ ട്യൂബ് ലൈറ്റ് എന്നാണ് വിളിക്കുന്നതെന്നും പല തമാശകള്‍ കേട്ടാലും തനിക്ക് പെട്ടെന്ന് മനസ്സിലാകില്ലെന്നും അതുകൊണ്ട് എല്ലാവരും ട്യൂബ് ലൈറ്റ് എന്നാണ് വിളിക്കുന്നതെന്നും പറഞ്ഞിരിക്കുകയാണ് താരം. പ്രത്യേകിച്ചും, ഡബിള്‍ മീനിംഗ് ജോക്കുകളൊന്നും തനിക്ക് പിടികിട്ടില്ല, അപ്പോള്‍ ആരെങ്കിലും പറഞ്ഞ് തന്നാല്‍ മാത്രമേ മനസ്സിലാകൂ എന്നും സായ് പല്ലവി പറയുന്നു.
സിനിമയിലെത്തി അഞ്ചു വര്‍ഷമായെങ്കിലും താനിപ്പോഴും സ്വയമൊരു ന്യൂ കമര്‍ ആയാണ് വിലയിരുത്തുന്നതെന്നും മാധുരി ദീക്ഷിത്, സജ്ഞയ് ലീല ബന്‍സാലി, ഐശ്വര്യ റായ് എന്നിവരോട് വലിയ ആരാധന ഉള്ളതു കൊണ്ട് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമാണെന്നും താരം പറഞ്ഞു. വിരാടപര്‍വ്വം, ലവ് സ്‌റ്റോറി എന്നിവയാണ് സായിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രം പാവൈ കഥകളിലും താരം വേഷമിടുന്നുണ്ട്.