Malayalam
ലൊക്കേഷനില്‍ നിന്ന് ലീക്കായ സായി പല്ലവിയുടെ ചിത്രം വൈറലാവുന്നു!
ലൊക്കേഷനില്‍ നിന്ന് ലീക്കായ സായി പല്ലവിയുടെ ചിത്രം വൈറലാവുന്നു!
By
കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് സായി പല്ലവി. വളരെ അധികം പഠിച്ച ശേഷം പുതുമയുള്ളതും വ്യത്യസ്തവുമായ വേഷങ്ങളും കഥകളുമാണ് സായി പല്ലവി തിരഞ്ഞെടുക്കുന്നത്. അങ്ങനെ തിരഞ്ഞെടുത്ത പുതിയ ചിത്രമാണ് വൃത്ത പറവം.
സായി പല്ലവി ഒരു നക്‌സലൈറ്റ് ആയെത്തുന്ന ചിത്രത്തില്‍ രാഷ്ട്രീയക്കാരന്റെ വേഷമാണ് റാണ ദഗ്ഗുപതിയ്ക്ക്. ചിത്രത്തെ കുറിച്ചുള്ള മറ്റ് കാര്യങ്ങളൊക്കെ വളരെ അധികം സസ്‌പെന്‍സാണെന്നാണ് അണിയറയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. എന്നാലിപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് സായി പല്ലവിയുടെ ഒരു ചിത്രം വൈറലായിരിയ്ക്കുന്നു.
നാടന്‍ ലുക്കില്‍ സൈക്കിളില്‍ പോകുന്ന സായി പല്ലവിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. അല്പം പരുക്കനായ വേഷമാണ് സായി പല്ലവിയ്ക്ക് എന്ന് ഫോട്ടോയില്‍ നിന്നും വ്യക്തം. ഫോട്ടോ പുറത്ത് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പല കണക്കുകൂട്ടലുകളും നിഗമനങ്ങളുമാണ് പ്രേക്ഷകരില്‍ നിന്നും വരുന്നത്. ചിത്രം ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്.
പ്രേമം, ഫിദ, എംസിഎ തുടങ്ങി ഓരോ ചിത്രത്തിലും സായി പല്ലവി മാറി മാറി വരികയായിരുന്നു. മുന്‍നിര താരങ്ങളും മുതിര്‍ന്ന സംവിധായകരും സായി പല്ലവിയെ പ്രശംസിച്ചു. സായി പല്ലവിയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ് .
sai pallavi new location photo