Actress
സിനിമ കഴിഞ്ഞതിന് ശേഷം ഇറങ്ങി വരുന്നതിനിടെ ഒരു യുവാവ് എന്റെ പുറകിൽ സ്പർശിച്ചു, അയാളെ ഓടിച്ചിട്ട് തല്ലി; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ
സിനിമ കഴിഞ്ഞതിന് ശേഷം ഇറങ്ങി വരുന്നതിനിടെ ഒരു യുവാവ് എന്റെ പുറകിൽ സ്പർശിച്ചു, അയാളെ ഓടിച്ചിട്ട് തല്ലി; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി ബിഗ്‌സ്‌ക്രീനിൽ എത്തിയ താരം തന്റേതായ നിലപാടുകൾ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും കൂടുതൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ നടി നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുന്നത്. തനിയ്ക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് ശ്വേത തുറന്നുപറഞ്ഞിരിക്കുന്നത്. ചെറുപ്പത്തിൽ ശരീരത്തിൽ മോശമായി സ്പർശിച്ചയാളെ ഓടിച്ചിട്ട് തല്ലിയെന്നാണ് ശ്വേത വെളിപ്പെടുത്തിയത്. കോഴിക്കോട് സ്‌കൂളിൽ പഠിക്കുന്ന സമയത്ത് നടന്ന സംഭവമാണെന്ന് ശ്വേത പറയുന്നു.
ആദ്യ സിനിമയായ അനശ്വരത്തിൽ അഭിനയിച്ചിട്ടേയുള്ളൂ ആ സമയത്ത്. അവധിക്കാലത്താണ് സുരേഷ് ഗോപിയും അമലയും ശ്രീവിദ്യം അഭിനയിച്ച എന്റെ സൂര്യപുത്രിയ്ക്ക് എന്ന സിനിമ കാണാനായി തിയേറ്ററിലേക്ക് പോയത്. അതിനിടയിലാണ് മോശം അനുഭവമുണ്ടായത്. കോഴിക്കോട് ബ്ലൂഡയമണ്ട് തിയേറ്ററിലേക്കായിരുന്നു സിനിമ കാണാനായി പോയത്.
രാത്രി 9 മണിയുടെ ഷോയായിരുന്നു. അമ്മയും കൂടെയുണ്ടായിരുന്നു. രാത്രി 12.30 ആയപ്പോഴായിരുന്നു സിനിമ തീർന്നത്. തിയേറ്ററിൽ നിന്നും ഞാൻ പുറത്തിറങ്ങി നിൽക്കുകയാണ്. ഞാൻ അന്ന് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയാണ്. ജീൻസും ടീഷർട്ടും ഒക്കെയാണ് അന്ന് ധരിച്ചിരുന്നത്. സിനിമ കഴിഞ്ഞതിന് ശേഷം ഇറങ്ങി വരുന്നതിനിടെ ഒരു യുവാവ് എന്റെ പുറകിൽ സ്പർശിച്ചു.
ഷൂ വലിച്ചെറിഞ്ഞ് ഞാൻ അയാളുടെ പിന്നാലെ ഓടുകയായിരുന്നു. കുറേ സമയം ഞാൻ അവനെ ഓടിച്ചിരുന്നു. ബ്ലൂഡമയണ്ടും കഴിഞ്ഞ് കൈരളി-ശ്രീ തിയേറ്റർ വരെയെല്ലാം അവനോടിയിരുന്നു. അതിന് ശേഷമാണ് ഉന്നം വെച്ച് വലിയൊരു കല്ലെടുത്ത് എറിഞ്ഞത്. അത് കൊണ്ടതോടെ അയാൾ നിലത്ത് വീഴുകയായിരുന്നു.
അതിനിടയിൽ ഞാനും വീഴുകയും ചെയ്തു. അവിടുന്ന് എഴുന്നേറ്റ് ഓടിപ്പോയി ചവിട്ടുകയായിരുന്നു പിന്നീട് ചെയ്തത്. അയാളുടെ പാന്റ് വലിച്ചൂരിയാണ് ചവിട്ടിയത്. പിന്നീടെന്താണ് നടന്നതെന്ന് അയാൾക്കോ എനിക്കോ ഓർമയില്ല. ഞാൻ നാഷണൽ ഷോർട്ട് പുട്ട് ഡിസ്‌കസ് ആൻഡ് ജംപറായിരുന്നു സ്‌കൂളിൽ. അതിൽ മെഡലുകളൊക്കെ ലഭിച്ചിരുന്നു. അതാണ് ഞാൻ ചെയ്തതെന്നും ശ്വേത പറയുന്നു.
അതേസമയം, കുറച്ത് നാളുകൾക്ക് മുമ്പ് താരം പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്കു വേണ്ടി എപ്പോഴും ശക്തമായി കൂടെ നിന്നിട്ടുള്ള ആളാണ് ഞാൻ. വർഷങ്ങളായി സിനിമ കിട്ടാതിരുന്നതും അതിനുദാഹരണമാണ്. എനിക്ക് ശക്തമായ നിലപാടുണ്ടായിരുന്നു. ചില ആളുകൾ എനിക്ക് സിനിമ ഓഫർ ചെയ്തിട്ടുണ്ട്, അവരോടെന്നും കടപ്പാടുണ്ട്.
മോശമായ അനുഭവം വ്യക്തിപരമായി എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എന്റെ ആവശ്യങ്ങളിൽ നിർബന്ധം പിടിച്ചിരുന്നു. പീരിയഡ്സ് ഉള്ള സമയത്ത് വേറൊരു ഷോട്ട് വച്ചാൽ അത് ചെയ്യാൻ പറ്റില്ലെന്നു പറയും. നമ്മൾ പറഞ്ഞാൽ അല്ലേ അത് അവർക്കും അറിയാൻ പറ്റൂ. അത് പറയണം. വിലക്കുകൾ ഉണ്ടാകും. അനധികൃത വിലക്ക് എനിക്കും നേരിട്ടിട്ടുണ്ട്.
കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ ഒരുസുപ്രഭാതത്തിൽ ഇല്ലാതായത് അതിന്റെ ഭാഗമാകും. കരാർ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ എനിക്കു കിട്ടി. പക്ഷേ സിനിമകളൊന്നും നടന്നില്ല. പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടുമില്ല. പവർഗ്രൂപ്പ് സിനിമയിൽ ഉണ്ടാകാം, അതിൽ ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും ഉണ്ടാകും. അവർ ചിലരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുമുണ്ടെന്നുമാണ് ശ്വേത മേനോൻ പറഞ്ഞത്.
