Malayalam
ഉദ്‌ഘാടനവേളയിൽ ശ്വേത മേനോന് നാൽപ്പത് ലക്ഷത്തിന്റെ ഒരു ഡയമണ്ട് നെക്ലേസ് അണിയിച്ച് ബോബി ചെമ്മണ്ണൂർ; വൈറലായി വീഡിയോ
ഉദ്‌ഘാടനവേളയിൽ ശ്വേത മേനോന് നാൽപ്പത് ലക്ഷത്തിന്റെ ഒരു ഡയമണ്ട് നെക്ലേസ് അണിയിച്ച് ബോബി ചെമ്മണ്ണൂർ; വൈറലായി വീഡിയോ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി ഹണി റോസ് നൽകിയ ലൈം ഗികാധിക്ഷേപ പരാതിയിന്മേൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. പിന്നാലെ ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. നിവധി പേരാണ് ഇതിൽ പ്രതികരണവുമായും രംഗത്തെത്തിയിരുന്നത്. ഈ വേളയിൽ ബോബി ചെമ്മണ്ണൂരിന്റെ പഴയ ചില വീഡിയോകളും വീണ്ടും വൈറലാകുന്നുണ്ട്. ഈ വേളയിൽ നടി ശ്വേത മേനോനൊപ്പമുള്ള വിഡീയോയും വൈറലായി മാറുകയാണ്.
ശ്വേത മേനോൻ ബോബി ചെമ്മണ്ണൂരിനൊപ്പം വേദി പങ്കിടുകയും അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. ‘ഞാൻ ആദ്യം കാണുമ്പോൾ സോഷ്യൽ മീഡിയ ഉണ്ടായിരുന്ന സമയമല്ല. പുള്ളിയെ കാണുമ്പോൾ ആളുകൾ കേൾക്കുന്നത് ‘കോൺക്വർ ദി വേൾഡ് വിത്ത് ലൗ എന്നാണ്’, എന്നാൽ അദ്ദേഹം അത് തന്നെയാണ് പ്രകടമാക്കുന്നത്.
പറയുന്ന കാര്യങ്ങൾ അങ്ങനെ തന്നെ പാലിക്കും. അതൊരു വലിയൊരു കാര്യമാണ്. കാശുണ്ടാക്കുന്നവര് പുറംലോകവുമായി ബന്ധം പുലർത്താതരിക്കുകയാണ് ചെയ്യുക. എന്നാൽ മൂപ്പര് എത്ര കാശ് ഉണ്ടാക്കുന്നോ അത്രയും തിരിച്ചു സൊസൈറ്റിയ്ക്ക് കൊടുക്കുന്നു. അത് വലിയ ഒരു കാര്യമാണ്.
എന്റെ അമ്മയെ നോക്കുന്ന നഴ്സുണ്ട്, ഫസീല ചേച്ചി. ആ ചേച്ചി ഇദ്ദേഹത്തിന്റെ വളരെ വലിയ ഫാൻ ആണ്. ഇദ്ദേഹം വാഹനങ്ങളും പൈസയും ഒക്കെ കൊടുത്ത് ഒരുപാട് ആളുകളെ സഹായിക്കുന്നുണ്ട്. നമ്മൾ കാശുണ്ടാക്കിയാലും ആളുകളെ സഹായിക്കില്ല, നമ്മൾ പൊതുവെ പിശുക്കൻമാരായിരിക്കും. എന്നാൽ അതിനൊക്കെ വ്യത്യസ്തമാണ് ബോചെ. അതിൽ അഭിനന്ദനങ്ങൾ ബോചെ എന്നാണ് ശ്വേത മേനോൻ പറഞ്ഞത്.
ഐ ലവ് യു ബോചെയെന്ന് സ്നേഹത്തോടെ ശ്വേത പറയുമ്പോൾ രോമാഞ്ചം എന്നായിരുന്നു ബോചെയുടെ മറുപടി.അന്ന് ഇതേ ഉദ്‌ഘാടനവേളയിൽ വെച്ചാണ് ശ്വേതക്ക് ബോബി ചെമ്മണ്ണൂർ നാൽപ്പത് ലക്ഷത്തിന്റെ ഒരു ഡയമണ്ട് നെക്ലേസ് മാല അണിയിച്ചത്. ഈ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നുന്നത്.
ഹണി റോസിനെ ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിച്ചത് ന്യായീകരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന് ഒരു താകീത് മാത്രം നൽകിയാൽ മതിയായിരുന്നുവെന്നാണ് ചിലരുടെ കമന്റ്. ‘എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കുക കാലങ്ങൾക്ക് ശേഷം പ്രതികരിക്കുന്ന രീതി ശരിയല്ല, രണ്ടുപേരുടെയും ഭാഗത്ത് തെറ്റുകൾ ഉണ്ട്, എന്നാലും സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നത് ബോചെ മാത്രം എന്നുമാണ് കമന്റുകൾ.
അതേസമയം, ജയിലിലായിരുന്ന ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. പത്ത് മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയാണ് ബോബി ചെമ്മണ്ണൂരിനെ പുറത്തിറക്കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി നടപടി തുടങ്ങിയതിന് പിന്നാലെയാണ് ജയിലിന് പുറത്തിറക്കിയത്.
ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരുകയായിരുന്നു. ഇതിനിടെ ബോബിയുടെ അനുയായികൾ കാക്കനാട് ജയിലിന് പുറത്ത് തടിച്ചുകൂടുകയും ചെയ്തിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷമുള്ള സംഭവവികാസങ്ങളിലാണ് കോടതി സ്വമേധയാ കേസ് പരിഗണിക്കാൻ തീരുമാനിച്ചത്. പ്രതിഭാഗം അഭിഭാഷകർ ഉൾപ്പെടെയുള്ളവർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
കർശന ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാത്രി ഏഴരയോടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സമയം അനുവദിച്ചിരുന്നത്. ഇന്നലെ ഇയാൾ ജയിൽ മോചിതനാകുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിന് ആളുകളാണ് ജയിൽ കവാടത്തിന് പുറത്ത് തടിച്ചുകൂടിയത്. ആൾക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡ് ഉയർത്തുകയും ചെയ്തിരുന്നു. പ്രതിഭാഗത്തിന്റെ ഈ നടപടികളിൽ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടായെന്നാണ് വിവരം.
ഇതേ തുടർന്ന് കേസ് വീണ്ടും പരിഗണനയ്ക്ക് എടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് പ്രതിഭാഗം അഭിഭാഷകർ ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെ തിരക്കിട്ട് ജയിലിൽ നിന്ന് പുറത്തെത്തിച്ചത്. വിവിധ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ ആകാത്തവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഇയാൾ ജയിലിൽ തുടർന്നത്.
