Malayalam
റിയൽ ലൈഫിൽ അത്ര നാടൻ പെണ്ണല്ല കോകില, കോഫി ഷോപ്പ് ജീവനക്കാരി; വൈറലായി ആ ചിത്രങ്ങൾ
റിയൽ ലൈഫിൽ അത്ര നാടൻ പെണ്ണല്ല കോകില, കോഫി ഷോപ്പ് ജീവനക്കാരി; വൈറലായി ആ ചിത്രങ്ങൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ അമ്മാവന്റെ മകളായ കോകിലയെയാണ് നടൻ നാലാമത് വിവാഹം കഴിച്ചത്. കോകിലയെ പ്രേക്ഷകർക്ക് അത്ര സുപരിചിതയല്ലെങ്കിലും ബാലയുടെ പഴയ വീഡിയോയിലൊക്കെ കോകിലയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ഒരിക്കൽ കോകിലയുടെ കൈപുണ്യത്തെ പ്രശംസിച്ചും കോകിലയെ ചേർത്ത് പിടിച്ചും ബാല പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
തമിഴ്‌നാട് സ്വദേശിയാണ് കോകില. മലയാളം തീരെ അറിയില്ല, തനിക്ക് 42 ഉം കോകിലയ്ക്ക് 24 ഉം വയസാണെന്നും തന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ലെന്നും ബാല പറഞ്ഞിരുന്നു. കോകില അവളായിട്ട് നിൽക്കട്ടെ. അതാണ് നല്ലത്. അടുത്ത് തന്നെ ഞങ്ങൾക്ക് ഒരു കുട്ടിയുണ്ടാകും. ഞങ്ങൾ നന്നായി ജീവിക്കും. അടിപൊളിയായി പോകും.
ഞാൻ രാജാവായിരിക്കും, എന്റെ കൂടെയുള്ള എല്ലാവരും രാജാവായി ഇരിക്കും. ഞാൻ രാജാവായാൽ ഇവൾ റാണിയാണ്. ഇതിൽ മറ്റാർക്കെങ്കിലും അസൂയ തോന്നിയാൽ അത് അവരുടെ കുഴപ്പം. അവർക്ക് പെണ്ണ് കിട്ടാതിരിക്കുമ്പോൾ ഞാൻ നാല് കെട്ടിയെന്നൊക്കെ പറയും. തന്റെ കോടിക്കണക്കിനു രൂപയുടെ അനന്തര അവകാശിയാണിത്. അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ബാല പറഞ്ഞിരുന്നു.
ബാലയ്ക്കരികെ സിംപിൾ ആയി. ഒരു തനി തമിഴ് നാടൻ പെൺകുട്ടിയായി ആണ് കോകില നിന്നിരുന്നത്. എന്നാൽ റിയൽ ലൈഫിൽ അത്ര നാടൻ പെണ്ണൊന്നുമല്ല കോകില എന്നാണ് താരപത്നിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് വ്യക്തമാകുന്നത്. ഒരു കോഫി ലവർ എന്നും കോഫി ഷോപ്പ് ജീവനക്കാരിയെന്ന് തോന്നിപ്പിക്കും വിധമുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയ നിറയെ. ഇടയ്ക്ക് മോഡലിംഗും ചെയ്യാറുണ്ടെന്നാണ് ചിലർ പറയുന്നത്.
ഇടയ്ക്ക് വച്ച് ബാലയുടെ അമ്മയ്ക്ക് ഒപ്പമുള്ള സ്നേഹനിമിഷങ്ങളും കോകില പങ്കുവച്ചിട്ടുണ്ട്. തന്നെ ചെറുപ്പം മുതൽ സ്നേഹിച്ചിരുന്ന വ്യക്തിയാണ് കോകിലയെന്നാണ് ബാല പറഞ്ഞിരുന്നത്. കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണ്. 2018 ല്‍ ഡയറി മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു.
കേരളം ഞെട്ടുന്നൊരു ഫോട്ടോ എന്റെ കയ്യില്‍ ഉണ്ട്. എപ്പോഴും ഞാന്‍ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആര്‍ക്കാണെന്നാണ് ഭാര്യയെ ചൂണ്ടിക്കാണിച്ച് ബാല കഴിഞ്ഞ ദിവസം ചോദിച്ചത്.
വിവാഹത്തിന് മുന്നേ ബാലയും കോകിലയും ഒന്നിച്ചാണ് താമസമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത് സത്യമാണെന്നാണ് പ്രേക്ഷകർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. കോകില – ബാല ബന്ധം തുടങ്ങിയിട്ടിട്ട് നാളേറെ ആയെന്നു കോകിലയുടെ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.
കേരളത്തിൽ വെക്കേഷൻ ടൈം ചിലവിടുന്നതും ബാലയുടെ പുത്തൻ ലെക്സസ് കാറിൽ ട്രിപ്പുകൾ പോയതിന്റെയും പോസ്റ്റുകൾ കോകില പങ്കുവച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം പരസ്യമാക്കിയത് വിവാഹത്തിന് ശേഷം ആണെന്ന് മാത്രം. വിവാഹത്തിന് മുൻപേ തന്നെ ശിവ ഭക്ത ആയ കോകില പാവക്കുളം ക്ഷേത്രത്തിൽ എത്തിയതിന്റെയും സ്റ്റാറ്റസ് പങ്കിട്ടിട്ടുണ്ട്. ഇതേ ക്ഷേത്ര നടയിൽ വച്ചായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹം.
വിവാഹ ശേഷം മാധ്യമങ്ങളെ കാണുമ്പൊൾ അയ്യോ മാമ ഞാൻ എന്ത് പറയും എന്ന് ചോദിച്ചു പേടിച്ചു നിന്ന ആളെ അല്ല കോകില എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പോസ്റ്റുകളളിൽ നിന്നും ഇതെല്ലാം വ്യക്തമാകുന്നുണ്ടെന്നും ഇവർ പറയുന്നു. കോകില വന്ന ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു എന്നാണ് ബാല പറയുന്നത്.
കോകിലയും ബാലയെ കുറിച്ച് സംസാരിച്ചിരുന്നു. ‘ഇതുപോലൊരു നല്ല മനുഷ്യനെ എല്ലാവരും കഷ്ടപ്പെടുത്തുന്നതില്‍ മാത്രമേ എനിക്ക് വിഷമമുള്ളൂ. ഇത്രയും കാലം മാമ തനിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടെ തന്നെയുണ്ടെന്നാണ് കോകില കഴിഞ്ഞ ദിവസം മാധ്യമങ്ങളോട്പ സംസാരിക്കവെ പറഞ്ഞത്.