Actor
സംഘടനയിൽ ശുദ്ധികലശം ഉണ്ടാകണം, പൃഥ്വിരാജ് പ്രസിഡൻറാകണമെന്നാണ് ആഗ്രഹം; ശ്വേത മേനോൻ
സംഘടനയിൽ ശുദ്ധികലശം ഉണ്ടാകണം, പൃഥ്വിരാജ് പ്രസിഡൻറാകണമെന്നാണ് ആഗ്രഹം; ശ്വേത മേനോൻ
കഴിഞ്ഞ ദിവസമായിരുന്നു താര സംഘടനയായ അമ്മയിൽ നിന്ന് സംഘടനയുടെ പ്രസിഡൻറ്ആയ മോഹൻലാൽ ഉൾപ്പെടെ 17 പേർ രപാജിവെച്ചത്. വളരെ അപ്രതീക്ഷിതമായിരുന്നു ഈ കൂട്ട രാജി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തുകയാണ് ശ്വേത മേനോൻ. ഭരണസമിതി കൂട്ടരാജിവെച്ചത് ഞെട്ടിച്ചുവെന്നാണ് ശ്വേത പറയുന്നത്.
നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെ. ഇത്രയധികം സ്ത്രീകൾ കാര്യങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത് തന്നെ വലിയ കാര്യമാണ്. തുറന്നു പറയാനുള്ള സംസാരിക്കാൻ പറ്റുന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുന്ന വനിത അംഗവും ഭാരവാഹിത്വത്തിലേക്ക് വരണം. മെല്ലെ മെല്ലെ അമ്മ സംഘടനയിൽ ശുദ്ധികലശം ഉണ്ടാകണം.
മോഹൻലാലിനെ പോലയൊരാൾക്ക് ഇത്രയധികം സമ്മർദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ഇനി പുതിയ ആളുകൾ നേതൃനിരയിൽ വരണം. ഇത്തവണത്തെ ജനറൽ ബോഡി യോഗത്തിൽ ഒരു മാറ്റത്തിന് സ്ത്രീകൾ മുന്നോട്ടുവരണമെന്നും സ്ത്രീ പ്രസിഡൻറാകണമെന്നും പറഞ്ഞപ്പോൾ അതിനോട് അനുകൂലമായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്.
നല്ലൊരു നീക്കമാണിത്. പുതിയ ഭാരവാഹികൾക്ക് ഏറെ ഉത്തരവാദിത്വം ഉണ്ടാകും. പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. ഭാവിയിൽ പൃഥ്വിരാജ് പ്രസിഡൻറാകണമെന്ന ആഗ്രഹം നേരത്തെ പറഞ്ഞിരുന്നു. മോഹൻലാൽ പ്രസിഡൻറായി ഇല്ലെങ്കിൽ പൃഥ്വിരാജിനെയാണ് പ്രസിഡൻറായി താൻ കാണുന്നതെന്നും നടി ശേത്വ മേനോൻ പറഞ്ഞു.
അതേസമയം, ഈ വിഷയത്തിൽ ശക്തമായ നിലപാടുകളായിരുന്നു പൃഥ്വിരാജ് മുന്നോട്ട് വെച്ചത്. നിലവിലെ വിവാദങ്ങൾ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്ന് പറയുകയാണ് നടൻ പൃഥ്വിരാജ്.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പഴുതടച്ച അന്വേഷണം വേണമെന്നും നടൻ പറഞ്ഞു. അന്വേഷണത്തിനൊടുവിൽ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണം. അങ്ങനെ മാത്രമെ ഇതിന് ഇവസാനം ഉണ്ടാക്കാൻ സാധിക്കൂവെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കപ്പെട്ടാൽ മറിച്ചും ശിക്ഷാനടപടികൾ ഉണ്ടാവണം. ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണവിധേയരുടെ പേര് പുറത്തുവിടുന്നതിൽ നിയമ തടസ്സമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടലില്ല.
ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാളാണ് താൻ. കുറ്റകൃത്യങ്ങളിൽ തുടർനടപടി എന്താണെന്ന് അറിയാൻ നിങ്ങളെപോലെ എനിക്കും ആകാക്ഷയുണ്ട്. പരാതികളിൽ അന്വേഷണം നടത്തുന്നത് അടക്കം നിലവിലെ വിവാദങ്ങളിൽ എഎംഎംഎയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നതിൽ സംശയമില്ല.
തനിക്ക് ചുറ്റുമുള്ള വർക്ക്‌സ്‌പേസ് സുരക്ഷിതമാക്കും എന്ന് പറയുന്നതിൽ തീരുന്നതല്ല ഒരാളുടെയും ഉത്തരവാദിത്തം. താൻ ഇതിന്റെ ഭാഗമാകില്ല എന്ന് പറയുന്നിടത്ത് തീരുന്നില്ല ഉത്തരവാദിത്തമെന്നും താരം പറഞ്ഞു. നിലവിലെ സാഹചര്യങ്ങളിൽ താരസംഘടനയയ ‘അമ്മ’യുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നും പൃഥ്വി പറഞ്ഞു.