Malayalam
യുവാവിന്റെ ലൈം ഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്
യുവാവിന്റെ ലൈം ഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്
31കാരന്റെ ലൈം ഗികാതിക്രമ പരാതിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംവിധായകനെതിരെ ബെംഗളൂരു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് വെസ്റ്റേൺ ഡിവിഷനിലുള്ള BIAL പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. കുറ്റകൃത്യം നടന്നത് ബെംഗളൂരുവിൽ വെച്ചായതിനാൽ ബെംഗളൂരു പൊലീസിന് കേരളാ പൊലീസ് ഈ കേസ് കൈമാറുകയായിരുന്നു. യുവാവിന്റെ പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബെംഗളൂരു പൊലീസ് അറിയിച്ചിട്ടുണ്ട്.
2012 ൽ ആണ് സംഭവം. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്നാണ് യുവാവ് പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവ് ആരോപിക്കുന്നത്. പ്ലസ് ടുവിൽ പഠിക്കുന്ന താൻ കോഴിക്കോട് ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ കാണുന്നത്.
അവസരം ചോദിച്ചെത്തിയ തനിക്ക് രഞ്ജിത്ത് ഹോട്ടലലിൽ വച്ച് ടിഷ്യു പേപ്പറിൽ നമ്പർ എഴുതി നൽകി. തുടർന്ന് തന്നോട് രണ്ട് ദിവസത്തിനകം ബംഗളൂരു താജ് ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടു. രഞ്ജിത്ത് ആവശ്യപ്പെട്ടത് പ്രകാരം, സിനിമയുടെ കാര്യങ്ങൾ സംസാരിക്കാൻ താൻ ബാംഗ്ലൂരിലെ ഹോട്ടലിലെത്തി.
തുടർന്ന് ബാംഗ്ലൂരിൽ രാത്രി പത്ത് പണിയോടെ എത്തിയ തന്നോട് ഹോട്ടലിന്റെ പിൻവശത്തെ മുറിയിലൂടെ അകത്തേക്ക് വരാൻ ആവശ്യപ്പെട്ടു. അകത്തെത്തിയ ശേഷം രഞ്ജിത്ത് തനിക്ക് മദ്യം തരികയും കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. മദ്യ ലഹരിയിലായ തന്നെ വിവസ്ത്രനാക്കുകയും പ്രകൃതി വി രുദ്ധ പീ ഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് യുവാവ് ആരോപിക്കുന്നത്.