Bollywood
നവ്യ നവേലി നന്ദയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് അമ്മ ശ്വേത ബച്ചന്‍
നവ്യ നവേലി നന്ദയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് അമ്മ ശ്വേത ബച്ചന്‍
മകള്‍ നവ്യ നവേലി നന്ദയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് അമ്മ ശ്വേത ബച്ചന്‍. നടന്‍ അമിതാഭ് ബച്ചന്റെ മകളാണ് ശ്വേത. സോയ അക്തര്‍ ചിത്രമായ ദ് ആര്‍ച്ചീസിലൂടെ മകന്‍ അഗസ്ത്യ ബോളിവുഡില്‍ ചുവട് ഉറപ്പിച്ചിട്ടുണ്ട്.
എന്നാല്‍ മകള്‍ നവ്യക്ക് സിനിമയിലേക്ക് വരില്ലെന്നാണ് ശ്വേത പറയുന്നത്. മുംബൈയില്‍ പോഡ്കാസ്‌റ്റേഴ്‌സിന്റെ ഒരു പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. എന്റെ മകളെയൊര്‍ത്ത് ഏറെ അഭിമാനിക്കുന്നു. അവള്‍ക്കുവേണ്ടി അവാര്‍ഡ് വാങ്ങാന്‍ ഇവിടെ എത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പോഡ്കാസ്റ്റിങ് ഒരു അതിശയകരമായ സംഗതിയാണ്.
ആളുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള ഒരു മികച്ച മാര്‍ഗമാണിത്. നമ്മുടെ സൗകര്യത്തിന് അനുസരിച്ച് കാറിലോ, ബസിലോ, ട്രെയിനോ ഇരുന്ന് കേള്‍ക്കാം. നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഏറ്റവും അത്യുത്തമവും അതിശയകരവുമായ ഒരു മാധ്യമമാണിത്’ ശ്വേത പറഞ്ഞു.
എന്നാല്‍ നവ്യ ബോളിവുഡിലേക്ക് വരില്ലെന്ന് ശ്വേത കൂട്ടിച്ചേര്‍ത്തു. ബോളിവുഡിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. ‘നവ്യയുടെ ജോലിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമല്ലോ? അവള്‍ക്ക് ഇപ്പോള്‍ തന്നെ കൈനിറയെ ജോലിയുണ്ട്. ബോളിവുഡ് അവള്‍ക്കുള്ള വഴിയാണെന്ന് ഞാന്‍ കരുതുന്നില്ല’ശ്വേത കൂട്ടിച്ചേര്‍ത്തു.
