Connect with us

ആ ദുരന്ത ദിവസത്തില്‍ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്; സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കീര്‍ത്തി

Bollywood

ആ ദുരന്ത ദിവസത്തില്‍ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്; സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കീര്‍ത്തി

ആ ദുരന്ത ദിവസത്തില്‍ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്; സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗ് കീര്‍ത്തി

നിരവധി ആരാധകരുള്ള താരമായിരുന്നു സുശാന്ത് സിഗ് രജ്പുത്ത്. ഇപ്പോഴിതാ കേദാര്‍നാഥ് സന്ദര്‍ശിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി ശ്വേതാ സിംഗ് കീര്‍ത്തി. സുശാന്ത് അന്തരിച്ച് ഈ മാസം 14ന് നാലു വര്‍ഷമാകുന്ന അവസരത്തിലായിരുന്നു ശ്വേതയുടെ കേദാര്‍നാഥ് യാത്ര. ശനിയാഴ്ചയായിരുന്നു ശ്വേത കേദാര്‍നാഥിലെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ വികാരനിര്‍ഭരമായ ചെറുകുറിപ്പും ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പ് സുശാന്ത് നടത്തിയ കേദാര്‍നാഥ് യാത്രയ്ക്കിടെ അദ്ദേഹം പരിചയപ്പെട്ട ഒരു സന്യാസിയെ കണ്ടുമുട്ടിയ കാര്യവും ശ്വേതാ സിംഗ് കുറിപ്പില്‍ പറയുന്നുണ്ട്. ജൂണ്‍ ഒന്നാം തീയതിയാണിത്. നാലുവര്‍ഷം മുമ്പുള്ള ജൂണ്‍ 14നാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രിയപ്പെട്ട സുശാന്തിനെ നഷ്ടമായത്. ആ ദുരന്ത ദിവസത്തില്‍ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് ശ്വേത ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്.

‘പ്രാര്‍ഥിക്കാനും ഓര്‍മിക്കാനും സഹോദരനെ അടുത്തനുഭവിക്കാനുമാണ് കേദാര്‍നാഥിലേക്ക് വന്നത്. ഈ ദിവസം അത്രമേല്‍ വൈകാരികമായിരുന്നു. കേദാര്‍നാഥില്‍ എത്തിയതുമുതല്‍ കണ്ണീരൊഴുകാന്‍ തുടങ്ങിയിരുന്നു. കുറച്ച് നടന്നെങ്കിലും പതിയെ ഒരിടത്ത് ഇരിക്കുകയും ഹൃദയംപൊട്ടി കരയേണ്ടിവരികയുംചെയ്തു.

എനിക്ക് ചുറ്റും അവന്റെ സാന്നിധ്യം അനുഭവപ്പെട്ടു. അവനെ കെട്ടിപ്പിടിക്കാന്‍ എനിക്ക് അതിയായ ആഗ്രഹം തോന്നി. അവന്‍ ധ്യാനിച്ചിടത്ത് ഞാന്‍ ഇരുന്നു ധ്യാനിച്ചു. ആ നിമിഷങ്ങളില്‍, അവന്‍ ഇപ്പോഴും എന്നോടൊപ്പം, എന്റെ ഉള്ളില്‍, എന്നിലൂടെ ജീവിക്കുന്നതായി എനിക്ക് തോന്നി. അവന്‍ ഒരിക്കലും വിട്ടുപോയിട്ടില്ലെന്ന് തോന്നി.’

കഴിഞ്ഞ ദിവസം ഫാതയില്‍ ആയിരുന്നപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടുന്നുണ്ടായിരുന്നില്ല. കാറിലിരിക്കുമ്പോള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് ഒരേയൊരു ചിത്രം മാത്രം നോക്കി. ഒരു സന്യാസിക്കൊപ്പം ഭായ് നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ഒരുപക്ഷേ അദ്ദേഹത്തെ കാണാന്‍ പറ്റുമെന്ന് തോന്നിയിരുന്നു. ദൈവം സഹായിച്ച് അത് സാധിച്ചു. ആ ചിത്രം ഇതിനൊപ്പം ചേര്‍ക്കുന്നുവെന്നും ഇതിനെല്ലാം സഹായിച്ചതിന് ദൈവത്തോട് നന്ദി പറയുന്നെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

2020 ജൂണ്‍ 14 നായിരുന്നു സുശാന്തിന്റെ മരണം. മരിക്കുമ്പോള്‍ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. മുംബൈയിലെ ബാന്ദ്രയിലെ വീട്ടില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. ആ ത്മഹത്യ കൊ ലപാതകമാണെന്ന് നടന്റെ കുടുംബവും ആരാധകരും ആരോപിച്ചു.

നടി റിയ ഉള്‍പ്പെടെയുള്ള സുശാന്തിന്റെ സുഹൃത്തുക്കളുടെ അറസ്റ്റും മയക്കുമരുന്നു കേസും ബോളിവുഡിലെ സ്വജനപക്ഷപാതമടക്കമുള്ള ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥിരീകരിച്ചുവെങ്കിലും ഇന്നും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.

More in Bollywood

Trending

Recent

To Top