Bollywood
സുശാന്ത് സിംഗ് ജീവനൊടുക്കിയ ഫ്‌ലാറ്റ് സ്വന്തമാക്കി കേരള സ്‌റ്റോറി നായിക; ഇവിടെ വളരെ പൊസറ്റീവ് വൈബാണെന്ന് നടി
സുശാന്ത് സിംഗ് ജീവനൊടുക്കിയ ഫ്‌ലാറ്റ് സ്വന്തമാക്കി കേരള സ്‌റ്റോറി നായിക; ഇവിടെ വളരെ പൊസറ്റീവ് വൈബാണെന്ന് നടി
നിരവധി ആരാധകരുള്ള താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. 2020ല്‍ താരത്തിന്റെ ദാരുണമായ മരണം രാജ്യത്തെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃ തദേഹം 2020 ജൂണ്‍ 14നാണ് മോണ്ട് ബ്ലാങ്ക് അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തിയത്. ഇപ്പോഴിതാ ഈ ഫ്‌ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് നടി അദാ ശര്‍മ്മ. നടന്റെ മരണ ശേഷം ഫ്‌ലാറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഫ്‌ലാറ്റ് അദാ ശര്‍മ്മ വാങ്ങിയെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍ ഫ്‌ലാറ്റ് സ്വന്തമാക്കിയെന്ന് ഏപ്രിലിലാണ് നടി പറയുന്നത്. ഫ്‌ലാറ്റ് കാണാന്‍ എത്തിയപ്പോള്‍ ചില മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേതുടര്‍ന്ന് വിട്ടുപിരിഞ്ഞ നടനെയും തന്നെയും ചേര്‍ത്തുള്ള ചില കമന്റുകള്‍ വിഷമിപ്പിച്ചെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ഫ്‌ലാറ്റിലേയ്ക്ക് താമസം മാറിയ കാര്യം നടി പറയുന്നത്. നാല് മാസം മുന്‍പ് ഇങ്ങോട്ട് താമസം മാറിയിരുന്നു. എന്നാല്‍ എന്റെ പ്രൊജക്ടുകളുടെ പ്രമോഷനിലും ഒടിടി റിലീസിന്റെയും തിരക്കായതിനാല്‍ ഇവിടെ ഒരുപാട് നാള്‍ താമസിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് നടി പറഞ്ഞത്.
ബാന്ധ്രയിലെ ചെറിയ വീട്ടിലാണ് ഇതുവരെ ഞാന്‍ താമസിച്ചത്. അവിടെ നിന്നും ആദ്യമായാണ് മാറി താമസിക്കുന്നത്. ഓരോ സ്ഥലത്തിന്റെ വൈബ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പുതിയ സ്ഥലം എനിക്ക് വളരെ പൊസറ്റീവ് വൈബാണ് നല്‍കുന്നത് എന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മോണ്ട് ബ്ലാങ്ക് അപ്പാര്‍ട്ട്‌മെന്റ് ഡ്യുപ്ലെക്‌സ് 4ബിഎച്ച്‌കെ ഫ്‌ലാറ്റ് കടലിന്റെ അതിമനോഹരമായ കാഴ്ച അടക്കം ലഭിക്കുന്ന 2,500 ചതുരശ്ര അടി വിസ്തീര്‍ണ്ണവും ടെറസും ഉള്‍ക്കൊള്ളുന്ന ഭവനമാണ്. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ കാര്‍ട്ടര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ അപ്പാര്‍ട്ട്‌മെന്റ് 2022 ഡിസംബറില്‍ അതിന്റെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ റഫീക്ക് മര്‍ച്ചന്റ് ഓണ്‍ലൈനില്‍ വാടകയ്ക്ക് എന്ന രീതിയില്‍ പരസ്യം ചെയ്തിരുന്നു.