Malayalam
ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക
ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക
ലോകം ഇന്ന് കൊറോണ വൈറസിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാന്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ ആഹ്വാനം ചെയ്ത് നടി സ്വാസിക. ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു സ്വാസിക. മുടങ്ങി കിടന്നിരുന്ന യോഗയും നൃത്തവുമെല്ലാം പുനരാരംഭിച്ചാണ് ഞാന്‍ സമയം ചെലവഴിക്കുന്നതെന്നും ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണണമെന്നും സ്വാസിക പറയുന്നു
”സര്‍ക്കാറും ആരോഗ്യവകുപ്പും ആവശ്യപ്പെട്ടത് പോലെ തിരക്കുകള്‍ മാറ്റിവച്ച് എല്ലാവരും വീട്ടില്‍ ഇരിക്കുകയാണിപ്പോള്‍. വെറുതെ ഇരിക്കുന്ന ഈ സമയത്തെ ഫലവത്തായി എങ്ങനെ ഉപയോഗിക്കാം എന്നാണ് എല്ലാവരും ആലോചിക്കുന്നത്.
മുടങ്ങി കിടന്നിരുന്ന യോഗയും നൃത്തവുമെല്ലാം പുനരാരംഭിച്ചാണ് ഞാന്‍ സമയം ചെലവഴിക്കുന്നത്. അത് പോലെ പാചക പരീക്ഷണങ്ങള്‍ നടത്തുന്നു, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു, സിനിമകള്‍ കാണുന്നു. വീട്ടില്‍ എല്ലാവരും ഒത്തൂകുടുന്ന സമയമാണിത്. ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക, എല്ലാവരുമായി സംസാരിക്കുക. ഈ മുന്‍കരുതലുകള്‍ നമുക്കും സമൂഹത്തിന് വേണ്ടിയാണെന്നും മനസ്സിലാക്കുക”- സ്വാസിക പറയുന്നു.
swasika
