Connect with us

14 ദിവസത്തിനു ശേഷവും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നു..പുതിയ പഠനം പറയുന്നത്!

Malayalam

14 ദിവസത്തിനു ശേഷവും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നു..പുതിയ പഠനം പറയുന്നത്!

14 ദിവസത്തിനു ശേഷവും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നു..പുതിയ പഠനം പറയുന്നത്!

ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുകയാണ്.നിനപ്രതി രോഗം പടർന്നു പിടിക്കുന്നവരുടെ എണ്ണം കുടി വരികയാണ്.വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയവർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ രണ്ടാഴ്ച മാത്രം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്ന ധാരണയിൽ മാറ്റം വന്നിരിക്കുകയാണ്.കോവിഡ് സ്ഥിരീകരിച്ച ചിലര്‍ക്ക് ക്വാറന്റൈന്‍ രണ്ടാഴ്ചയിലധികം വേണ്ടി വരുമെന്നുമാണ് ഏറ്റവും പുതിയ പഠനം പറയുന്നത്.കേംബ്രിഡ്ജ് സര്‍വ്വകലാശാല ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ ആന്റ് ഹോസ്പിറ്റല്‍ എപിഡമോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.വിവിധ രാജ്യങ്ങൾ പിന്തുടരുന്ന ക്വാറന്റൈൻ മാതൃകയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പഴുതടച്ചതല്ലെന്ന് തെളിയിക്കുന്ന പഠനമാണ് പുറത്തു വന്നിരിക്കുന്നത്.

ജനുവരി 20നും ഫെബ്രുവരി 12നുമിടയില്‍ 175 കേസുകള്‍ പഠിച്ചാണ് പുതിയ നിഗമനത്തിലെത്തിയത്. പഠനത്തിന് പരിഗണിച്ചവരുടെ ശരാശരി പ്രായം 41.2 വയസ്സാണ്. ചൈനയിലേക്ക് യാത്രപോയ ഒരു സംഘം ആളുകളുടെയും അവരില്‍ നിന്ന് രോഗം പകര്‍ന്ന മറ്റ് ആളുകളെയും നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്.

യാത്ര ചെയ്ത സംഘത്തിലെയും അവരില്‍ നിന്ന് രോഗം പകര്‍ന്നവരുടെയും രോഗ ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമായിരുന്നു. ഇരു സംഘങ്ങളിലെയും ഏകദേശം 81 ശതമാനം പേരും പനി ലക്ഷണങ്ങളും 40നും 44 ശതമാനത്തിനുമിടയിലുള്ളവര്‍ ചുമ ലക്ഷണങ്ങളും കാണിച്ചു. ചൈനയിലേക്ക് യാത്ര ചെയ്ത സംഘത്തിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി ഏറ്റവും ചുരുങ്ങിയത് ഒരു ദിവസത്തിനും 3.8 ദിവസത്തിനുമിടയിലായിരുന്നു.

അതായത് 95% പേരും ഈ ദിവസത്തിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിച്ചു. എന്നാല്‍ യാത്ര ചെയ്യാതെ രോഗം ബാധിച്ചവരുടെ ഇന്‍ക്യുബേഷന്‍ പിരീഡ് 12.1 ദിവസത്തിനും 17.1 ദിവസത്തിനും ഇടയിലായിരുന്നു. ശരാശരി 14.6 ദിവസം. അതായത് ചില രോഗികളിലെങ്കിലും രോഗലക്ഷണങ്ങള്‍ 14 ദിവസത്തിനു ശേഷവും കാണിക്കാം എന്നാണ് പുതിയ പഠനം വെളിവാക്കുന്നത്.

14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പീരീഡാണ് ഇപ്പോള്‍ വിവിധ സര്‍ക്കാരുകള്‍ നിഷ്‌കര്‍ഷിക്കുന്നത്. നിലവിലെ സര്‍ക്കാരുകളെല്ലാം 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് അടിസ്ഥാനമാക്കിയുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനത്തെ പഴുതടച്ച രീതിയില്‍ തടുക്കാന്‍ 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡ് പര്യാപ്തമല്ല എന്നാണ് പുതിയ പഠനം വെളിവാക്കുന്നത്.

about corona virus

More in Malayalam

Trending

Recent

To Top