Connect with us

ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു; ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് നന്ദി; കുറിപ്പുമായി സ്വാസിക വിജയ്

News

ഉണ്ണി മുകുന്നദന്‍ നായകനായി എത്തിയ മാളികപ്പുറം ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടിയും അവതാരകയും നര്‍ത്തകിയുമായ സ്വാസികയും അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വാസിക ചിത്രത്തെ കുറിച്ച് പറഞ്ഞത്.

സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘പ്രിയപ്പെട്ട ഉണ്ണി’

മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആര്‍ക്കും യാതൊരു അതിശയവും ഉണ്ടാവാന്‍ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍.

ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നാലുവര്‍ഷം മാളികപ്പുറമായ എന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകന്‍ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി.ഇനി മലകയറാന്‍ 50 വയസ്സ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി.

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങള്‍ക്ക് ഇതിലെ ബാലതാരങ്ങള്‍ക്ക് സ്‌റ്റേറ്റ് അവര്‍ഡോ നാഷണല്‍ അവര്‍ഡോ തീര്‍ച്ചയായും ഉറപ്പാണ്. അതിനുള്ള എല്ലാ ഭാഗ്യവും അവര്‍ക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയില്‍ ഉണ്ണിയുടെ ഈ വളര്‍ച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം.

Do Watch it in Theatres……ഇതായിരുന്നു സ്വാസികയുടെ വാക്കുകൾ

Continue Reading
You may also like...

More in News

Trending

Recent

To Top