Connect with us

‘ആ സംഭവം നടന്നതിന് ശേഷം എനിക്ക് ലിഫ്റ്റിനുള്ളില്‍ കയറാന്‍ പേടിയാണ്’, പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് അജയ് ദേവ്ഗണ്‍

News

‘ആ സംഭവം നടന്നതിന് ശേഷം എനിക്ക് ലിഫ്റ്റിനുള്ളില്‍ കയറാന്‍ പേടിയാണ്’, പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് അജയ് ദേവ്ഗണ്‍

‘ആ സംഭവം നടന്നതിന് ശേഷം എനിക്ക് ലിഫ്റ്റിനുള്ളില്‍ കയറാന്‍ പേടിയാണ്’, പേടിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് അജയ് ദേവ്ഗണ്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടനാണ് അജയ് ദേവ്ഗണ്‍. അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ എപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്നെ ഏറ്റവും ഭയപ്പെടുത്തുന്നത് ലിഫ്റ്റാണെന്ന് പറയുകയാണ് നടന്‍. ഒരിക്കല്‍ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ ശര്‍മയില്‍ അതിഥിയായി എത്തിയപ്പോളാണ് അദ്ദേഹം തന്റെ ഈ ഭയത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്. ഒരിക്കല്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോയെന്നും അതിന് ശേഷമാണ തനിക്ക് ഇത്തരം ഒരു ഭയം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

‘ഒരിക്കല്‍ ഞാനൊരു ലിഫ്റ്റില്‍ കയറി പോകുന്നതിനിടെ മൂന്നാം നിലയില്‍ നിന്നും അത് ബേസ്‌മെന്റിലേക്ക് വന്നു വീണു. രണ്ട് മണിക്കൂറോളം നേരം ഞങ്ങള്‍ ആ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. ആ പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും ഒരിക്കലും ഞങ്ങള്‍ക്ക് രക്ഷപ്പെടാനായില്ല. എന്നും അവ ഞങ്ങളെ ഭീതിപ്പെടുത്തുകയാണ്’ എന്നാണ് താരം പറയുന്നത്.

ഈ സംഭവത്തോടെ തനിക്ക് അടച്ചിട്ടയിടങ്ങളില്‍ ഇരിക്കാന്‍ ഭയമായെന്നും അതിന് ശേഷം താനിപ്പോഴും ലിഫ്റ്റിന് പകരം സ്‌റ്റെപ്പുകള്‍ ആണ് തിരഞ്ഞെടുക്കാറുള്ളതെന്നും അജയ് ദേവ്ഗണ്‍ പറയുന്നുണ്ട്.

‘ആ സംഭവം നടന്നതിന് ശേഷം എനിക്ക് ലിഫ്റ്റിനുള്ളില്‍ ക്ലോസ്‌റ്റ്രോഫോബിയ അനുഭവപ്പെടാറുണ്ട്. അന്ന് മുതല്‍ ഞാന്‍ ലിഫ്റ്റില്‍ കയറുന്നത് നിര്‍ത്തുകയും സ്‌റ്റെപ്പുകള്‍ കയറാന്‍ തുടങ്ങുകയും ചെയ്തു’ അജയ് പറഞ്ഞു. അജയ് ദേവ്ഗണ്‍ ആരാധകര്‍ കാത്തിരിക്കുന്ന അടുത്ത സിനിമ ഭോലയാണ്. തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണിത്. തമിഴില്‍ കാര്‍ത്തി ചെയ്ത നായകവേഷത്തിലാണ് ഹിന്ദിയില്‍ അജയ് ദേവ്ഗണെത്തുന്നത്.

More in News

Trending

Recent

To Top