സിനിമയിൽ തിളങ്ങി നിന്നതിന് ശേഷമാണ് എനിക്ക് ആ രോഗം പിടിപ്പെട്ടത്
ജനപ്രിയ പരമ്ബര സീതയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് സ്വാസിക. ഇപ്പോഴിതാ താന്‍ വിഷാദ രോഗത്തിന് അടിപ്പെട്ടിരുന്നുവെന്ന് താരം തുറന്നു പറയുന്നു. വിഷാദ രോഗാവസ്ഥയെക്കുറിച്ച് സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ ‘അയാളും ഞാനും തമ്മില്‍, ഒറീസ, സിനിമാ കമ്ബനി എന്നീ സിനിമകള്‍ ചെയ്തു കഴിഞ്ഞ് ഒരു രണ്ടു മൂന്ന് വര്‍ഷം വേറെ ഒന്നും ചെയ്തിരുന്നില്ല. ആ ഒരു സമയത്താണ് എനിക്ക് വിഷാദരോഗം വരുന്നത്. സിനിമയിലേക്ക് ഇറങ്ങുകയും ചെയ്തു എന്നാല്‍ ഒരിടത്തും എത്തിപ്പെടാന്‍ പറ്റിയില്ല. അതുകൊണ്ടാണ് സിനിമയില്ലെങ്കിലും നല്ല സീരിയലുകള്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കാന്‍ മടിക്കില്ല എന്ന് പറയുന്നത്. കാരണം അത്രയ്ക്കും മോശം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. കൂട്ടുകാരെ കാണില്ല, എവിടേയും പോകില്ല, ആരോടും മിണ്ടില്ല. അങ്ങനെ ആയിരുന്നു. പ്രാര്‍ഥനയും വഴിപാടുമെല്ലാം മുറപോലെ നടന്നിരുന്നു.’ ആ അവസ്ഥയില്‍ നിന്നും ഞാന്‍ സ്വയം പുറത്തു വന്നതാണെന്നും നൃത്തത്തിലെ ശ്രദ്ധയാണ് അതിനു പിന്നിലെന്നും സ്വാസിക പറയുന്നു.
swasika-actress – talks about her illness
