Malayalam Breaking News
ശ്വാസം മുട്ടി മരണത്തെ മുൻപിൽ കണ്ട നിമിഷങ്ങളായിരുന്നു അത് – സ്വാസിക
ശ്വാസം മുട്ടി മരണത്തെ മുൻപിൽ കണ്ട നിമിഷങ്ങളായിരുന്നു അത് – സ്വാസിക
By
മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക . സിനിമയിൽ അരങ്ങേറ്റമെങ്കിലും സീരിയൽ ആണ് സ്വാസികക്ക് ജനപ്രിയ നായികയാകാനുള്ള അവസരം നൽകിയത്. സീത എന്ന സീരിയൽ സ്വാസികയെ ഒരുപാട് ശ്രദ്ധേയ ആക്കി. ദത്തുപുത്രി എന്ന സീരിയൽ ഷൂട്ടിംഗ് നടക്കുമ്പോൾ ഉണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് നടി ഇപ്പോൾ.
സീരിയലിനു വേണ്ടി ഒരു ഉരുള്‍പൊട്ടല്‍ കൃത്രിമമായി സൃഷ്ടിക്കുന്നുണ്ട്. മെഗാസീരിയല്‍ രംഗത്ത് ആദ്യമായിട്ടായിരുന്നു അത്രയും സാഹസികമായി ഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കുന്നത്. മണ്ണെടുത്തു കൊണ്ടിരിക്കുന്ന കുന്നിനു മുകളില്‍ നിന്ന് അതിശക്തമായി വെള്ളം പമ്ബ് ചെയ്താണ് ഉരുള്‍പൊട്ടലും കനത്തമഴയും സൃഷ്ടിക്കുന്നത്.
അങ്ങനെ ഷൂട്ടിങ് തുടങ്ങി. അതിശക്തമായി ചെളി വെള്ളം ഒഴുകിയെത്തി. വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു. ഞാന്‍ അടിതെറ്റി വീണു. വെള്ളപ്പാച്ചിലില്‍ ഒരു പാറയുടെ അടിയില്‍ കുടുങ്ങി. ശ്വാസം മുട്ടി മരണത്തെ മുൻപിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. ആ ചിത്രീകരണത്തിനിടയില്‍ സെറ്റില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.’ സ്വാസിക പറഞ്ഞു.
swasika about shooting experiences
