Malayalam Breaking News
പക്ഷെ എത്ര ശ്രമിച്ചാലും എനിക്ക് വഴങ്ങാത്ത ഒരു നടനുണ്ട് – അജു വർഗീസ്
പക്ഷെ എത്ര ശ്രമിച്ചാലും എനിക്ക് വഴങ്ങാത്ത ഒരു നടനുണ്ട് – അജു വർഗീസ്
By
മലയാള സിനിമയിൽ കോമഡി റോളുകൾ അനായാസമായി ചെയ്യാൻ കഴിവുള്ള ഒരു യുവനടൻ ആണ് അജു വർഗീസ് . ഇപ്പോൾ നിര്മാണത്തിലേക്കും ചുവടു വച്ച അജു , തന്റെ അഭിനയ ശൈലിയെ കുറിച്ച് വെളിപ്പെടുത്തുകയാണ്.
‘ജഗതി ശ്രീകുമാര്‍, കല്പന, ഉര്‍വശി. തുടങ്ങിയ താരങ്ങളുടെ അഭിനയ രീതികള്‍ എന്റെ അഭിനയവുമായി കൂട്ടിച്ചേര്‍ക്കാറുണ്ട്, ഒരു കഥാപാത്രം ചെയ്യുമ്ബോള്‍ ഇവരുടെയൊക്കെ മാനറിസം മിക്സ് ചെയ്തു ഉപോയോഗിക്കും അപ്പോള്‍ പ്രേക്ഷകര്‍ക്കത് ഒരേ പോലെ ഫീല്‍ ചെയ്യില്ല. തമാശയുടെ ടൈമിങ്ങും ബോഡി ബാലന്‍സിംഗും കൃത്യമായി കിട്ടും. ജഗതി ചേട്ടന്റെ ചില മാനറിസങ്ങള്‍ ആണ് ഞാന്‍ കൂടുതലായി കടമെടുക്കാറുള്ളത്.
പക്ഷെ എത്ര ശ്രമിച്ചാലും എനിക്ക് വഴങ്ങാത്ത ഒരു നടനുണ്ട്, അത് പപ്പു ചേട്ടനാണ്,അദ്ദേഹം ഒരു പ്രത്യേക സംഭവം തന്നെയാണ്, എത്ര ശ്രമിച്ചാലും അദ്ദേഹത്തിന്റെ മാനറിസം കോമഡി ചെയ്യുമ്ബോള്‍ എനിക്ക് കിട്ടില്ല. ഉര്‍വശി ചേച്ചിയുടെ ‘യ്യോ’ എന്ന ട്യൂണിലുള്ള വിളിയൊക്കെ ഞാന്‍ ഡബ്ബ് ചെയ്യുമ്ബോള്‍ പ്രയോഗിക്കാറുണ്ട്. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പ്രോഗ്രാമില്‍ സംസാരിക്കവേ അജു വര്‍ഗീസ് വ്യക്തമാക്കുന്നു.
aju varghese about comedy roles