Malayalam Breaking News
“കാസ്റ്റിംഗ് കൗച്ച് ഞാൻ നേരിട്ടിട്ടുണ്ട് , ഇപ്പോളും പലരും ചോദിക്കുന്നുമുണ്ട് ” – സ്വർണ മൽസ്യങ്ങൾ നായിക സ്വാസിക മനസ് തുറക്കുന്നു
“കാസ്റ്റിംഗ് കൗച്ച് ഞാൻ നേരിട്ടിട്ടുണ്ട് , ഇപ്പോളും പലരും ചോദിക്കുന്നുമുണ്ട് ” – സ്വർണ മൽസ്യങ്ങൾ നായിക സ്വാസിക മനസ് തുറക്കുന്നു
By
സിനിമകളിലൂടെയും സീരിയലിലൂടെയും ഹൃദയം കീഴടക്കിയ നായികയാണ് സ്വാസിക വിജയ് . ഇടക്കാലത്ത് സജീവമല്ലാതിരുന്ന സ്വാസിക സീത എന്ന ജനപ്രിയ സീരിയലിലൂടെയാണ് വീണ്ടും സ്ക്രീനിലേക്ക് എത്തിയത്. ഇതിനിടെ നിരവധി സിനിമകളിലും സ്വാസിക സജീവമായി. ഇപ്പോൾ സ്വർണ മൽസ്യങ്ങളിലൂടെ വീണ്ടും സിനിമയിലെത്തിയിരിക്കുകയാണ്. വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് സ്വാസിക ജി എസ് പ്രദീപ് ഒരുക്കിയ സ്വർണ മത്സ്യങ്ങളിൽ അവതരിപ്പിച്ചത് . ചിത്രത്തെ പാറ്റി പങ്കു വെക്കുന്നതിനൊപ്പം കാസ്റ്റിംഗ് കൗച്ചിനെ പറ്റിയും പങ്കു വെക്കുകയാണ് സ്വാസിക .
കാസ്റ്റിംഗ് കൗച്ച് തരംഗം മലയാള സിനിമയിലും ഉണ്ടെന്നു മിക്ക നടിമാരും തുറന്നു സമ്മതിച്ചിരുന്നു. സിനിമയിൽ മാത്രമല്ല എല്ലാ രംഗത്തും ഈ പ്രവണത ഉണ്ടെന്നു പറയുകയാണ് നടി സ്വാസിക . മലയാള സിനിമയിലും സീരിയലിലും സജീവമായ സ്വാസിക , കാസ്റ്റിംഗ് കൗച്ച് എങ്ങനെ സമീപിക്കണം എന്നും പറയുന്നു.
കാസ്റ്റിംഗ് കൗച്ച് ഞാനും നേരിട്ടിട്ടുണ്ട് .തമിഴിലും മലയാളത്തിലുമൊക്കെ നേരിട്ടിട്ടുണ്ട്. പക്ഷെ ഞാൻ എപ്പോളും പറയുന്ന ഒരു കാര്യം എന്താണെന്നു വച്ചാൽ , അതെനിക് പറയുന്നതിൽ ഒരു കോൺഫിഡൻസ് കുറവുമില്ല. കാസ്റ്റിംഗ് കൗച്ച് സിനിമയിൽ മാത്രമല്ല , എല്ലാ ഫീൽഡിലുമുണ്ട് .പക്ഷെ നമ്മളത് തിരഞ്ഞെടുക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് കാര്യം.
കാസ്റ്റിംഗ് കൗച്ച് ഇപ്പോളും നേരിടുന്നുണ്ട്. പലരും ചോദിച്ചിട്ടുണ്ട് , ചോദിക്കുന്നുമുണ്ട്. പക്ഷെ ഇങ്ങനെ ചെയ്താൽ നമുക് കുറെ പ്രശസ്തി ലഭിക്കും, നല്ല സിനിമ ലഭിക്കും, കുറെ പണം കിട്ടും എന്നൊക്കെ വിചാരിച്ചാൽ മാത്രമേ അത് നടക്കു. അല്ലാതെ ഒരിക്കലും നമ്മളെ പിടിച്ചുകൊണ്ടു പോയി നമ്മുടെ സമ്മതമില്ലാതെ ആരും ഒന്നും ചെയ്യില്ല.
സിനിമ ഫീൽഡിൽ അച്ഛനും അമ്മയ്ക്കും കൂടെ വരാം . വേറൊരു ജോലിക്കും അത് പറ്റില്ല. എന്റെ അമ്മയൊക്കെ മോണിറ്ററിനെ പിന്നിൽ തന്നെയാണ് ഇരിക്കുന്നത്. മുറിയിലും അവരുണ്ട്. ഇനി അവരുടെ കണ്ണ് വെട്ടിച്ച് ആരെയേലും മുറിയിലേക്ക് വരുത്തണമെന്ന് വിചാരിച്ചാൽ മാത്രമേ അങ്ങനെയൊക്കെ സംഭവിക്കു.
അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്. ഇപ്പോൾ പറയുന്നതാവില്ല നാളെ . എന്റെ ഇഷ്ടവും മാറാം. എന്ന് കരുതി സിനിമ ഇഡസ്ട്രിയെ മുഴുവനായി കുറ്റപ്പെടുത്താൻ ഞാൻ തയ്യാറല്ല. സ്വാസിക പറയുന്നു.
swasika about casting couch